ബുക്കിങ് തകൃതി; 250 മുതൽ 2,600 രൂപവരെ; മലയാളി ഇത്തവണ ഉണ്ണുന്നത് 400 കോടിയുടെ ഓണസദ്യ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബുക്കിങ് തകൃതി; 250 മുതൽ 2,600 രൂപവരെ; മലയാളി ഇത്തവണ ഉണ്ണുന്നത് 400 കോടിയുടെ ഓണസദ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2024, 01:20 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ഓണസദ്യയില്ലാതെ മലയാളിക്ക് തിരുവോണത്തെക്കുറിച്ച് ചിന്തിക്കാനാകില്ല. വീടുകളിൽ ഒന്നിച്ചിരുന്ന് അടുക്കളയിൽ വെച്ചുണ്ടാക്കി ഓണം വിളമ്പിയിരുന്ന കാലം പോയ്മറഞ്ഞു. ഇന്ന് കഥ മാറി. ഫ്‌ളാറ്റുകളിലും അപ്പാർട്ട്മെന്റുകളിലും അണുകുടുംബങ്ങളായി താമസിക്കുന്ന മലയാളിക്ക് ഇന്ന് ഓണമാഘോഷിക്കാൻ പോലും സമയമില്ലാത്ത തിരക്കാണ്. അതുകൊണ്ടുതന്നെ ഓണമെത്തിയാൽ സദ്യ വിളമ്പാൻ തയ്യാറായി നിൽക്കുന്നത് ഹോട്ടൽ-കാറ്ററിങ് മേഖലയാണ്.

മുൻവർഷത്തെ അപേക്ഷിച്ച് 60 ശതമാനം വരെ അധിക ബുക്കിംഗ് ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ. ഓഫീസുകളിൽനിന്നും കോളേജുകളിൽ നിന്നും ബുക്ക് ചെയ്തതിന് പുറമെ ഇത്തവണ വീടുകളിൽ നിന്നുള്ള ബുക്കിങ്ങുകളും വർധിച്ചിട്ടുണ്ട്. ഇത്തവണ മലയാളി ഓണത്തിന് ഉണ്ണുന്നത് 400 കോടി രൂപയുടെ സദ്യയാണ്.

ഹോട്ടലുകളിൽ സദ്യ ഒരാൾക്ക് ഏറ്റവും കുറഞ്ഞ തുക 250 ആണ്. വിഭവങ്ങളുടെ എണ്ണത്തിനനുസരിച്ച് വിലയിൽ വ്യത്യാസം വരും. വലിയ ഹോട്ടലുകളാണെങ്കിൽ വില ഇതിനേക്കാൾ ഉയരും. 800 രൂപ മുതലാണ് ഏറ്റവും കുറഞ്ഞ വില തുടങ്ങുന്നത്. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ 2,600 രൂപവരെ ഒരു സദ്യക്ക് ഈടാക്കുന്നുണ്ട്. ബുക്ക് ചെയ്തതിൽ 60 ശതമാനത്തോളവും തിരുവോണ ദിവസത്തേക്കാണ്.

ഇടത്തരം ഹോട്ടലുകൾ പോലും ഇത്തവണ ഓണസദ്യയ്‌ക്ക് 400 മുതൽ 500 രൂപ വരെയാണ് ഈടാക്കുന്നത്. വിശ്വാസയോഗ്യമായിടത്താണ് കുടുംബങ്ങൾ സദ്യയ്‌ക്ക് ഓർഡർ നൽകുന്നത്. അതാണ് ഇവർ മുതലെടുക്കുന്നതും. കൂടാതെ പ്ലാസ്റ്റിക് കണ്ടെയ്‌നറുകളുടെ അധികച്ചിലവും പാക്കിംഗ് ചാർജ്ജുമൊക്കെയാണ് പലരും വില വർദ്ധിച്ചതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

Tags: hotelonasadyaprice hikecateringsadya booking
Share
Tweet
SendShare

More News from this section

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

Latest News

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies