എന്നെ ഹിപ്നോട്ടൈസ് ചെയ്തപോലെ, എങ്ങനെ അവതരിപ്പിച്ചുവെന്ന് ഇപ്പോഴുമറിയില്ല; ബാത്ത്റൂമിലിരിക്കുമ്പോൾ പോലും സ്ക്രിപ്റ്റ് പഠിക്കേണ്ടി വന്നു: മോഹൻലാൽ
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എന്നെ ഹിപ്നോട്ടൈസ് ചെയ്തപോലെ, എങ്ങനെ അവതരിപ്പിച്ചുവെന്ന് ഇപ്പോഴുമറിയില്ല; ബാത്ത്റൂമിലിരിക്കുമ്പോൾ പോലും സ്ക്രിപ്റ്റ് പഠിക്കേണ്ടി വന്നു: മോഹൻലാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2024, 04:38 pm IST
Facebook
Twitter
WhatsAppTelegram

ഭാസൻ എഴുതിയ നാടകത്തിന് കാവാലം നാരായണ പണിക്കർ രംഗഭാഷ്യം എഴുതി മോഹൻലാൽ അവതരിപ്പിച്ച നാടകമാണ് കർണ്ണഭാരം. പൂർണമായും സംസ്കൃതത്തിൽ എത്തിയ 2 മണിക്കൂർ ദൈർഘ്യമുള്ള നാടകം ഏറെ നിരൂപക പ്രശംസനേടുകയും മോഹൻലാലിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി വിലയിരുത്തുകയും ചെയ്യുന്നതാണ്. കർണ്ണഭാരം എന്ന നാടകത്തിലേക്ക് ക്ഷണിക്കപ്പെട്ടതും പരിചിതമല്ലാത്ത ഭാഷ മനഃപാഠമാക്കിയതുമെല്ലാം ഓർമിക്കുകയാണ് മോഹൻലാൽ. ജനംടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് കർണ്ണഭാരത്തെക്കുറിച്ച് അദ്ദേഹം പരാമർശിച്ചത്.

“എനിക്ക് അന്ന് ദേശീയ പുരസ്കാരം കിട്ടിയ സമയം. ഡൽഹിയിൽ പോകുമ്പോൾ ലാലിനെ കാണാൻ രാം ​ഗോപാൽ ബജാജ് വരുമെന്നും അദ്ദേഹം ഒരു കാര്യം പറയുമെന്നും കാവാലം സാർ എന്നോട് പറഞ്ഞു. രാം ​ഗോപാൽ ബജാജ് എന്നോട് ചോദിച്ചു, ഒരു നാടകം ചെയ്യാമോയെന്ന്. തയ്യറാണെന്ന് മറുപടി നൽകി. എന്ത് നാടകമാണ് ചെയ്യേണ്ടതെന്ന് ചോദിച്ചപ്പോൾ അതെല്ലാം കാവാലം പറയുമെന്നായിരുന്നു പ്രതികരണം. നാട്ടിലെത്തി കാവാലം സാറിനെ കണ്ടു, കാര്യം തിരക്കി. നമുക്കൊരു സംസ്കൃത നാടകം ചെയ്യാമെന്നായിരുന്നു മറുപടി. കുറച്ചുനേരം ബോധംകെട്ട് വീണുകിടന്ന്, പിന്നീട് എഴുന്നേറ്റ് നിൽക്കുകയായിരുന്നു ഞാൻ. അറിയാത്തൊരു ഭാഷ അവതരിപ്പിക്കാൻ പ്രയാസമാണെന്ന് ഞാൻ കാവാലം സാറിനോട് പറഞ്ഞു.

അതൊന്നും ഒരു കുഴപ്പവുമില്ല, ലാലിന് ചെയ്യാൻ സാധിക്കും എന്ന് കാവാലം പറഞ്ഞത് എന്നെ ഹിപ്നോട്ടൈസ് ചെയ്തതുപോലെയായി. കാരണം അതുപറയുമ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് വലിയ ആത്മവിശ്വാസമുണ്ടായിരുന്നു.

രണ്ട് മണിക്കൂർ നാടകമാണത്. അതിന്റെ സ്ക്രിപ്റ്റ് നൽകി. എങ്ങനെയാണ് പറയേണ്ടതെന്നെല്ലാം കാവാലം സാർ പറഞ്ഞുതന്നു. അപ്പോൾ കാക്കകുയിലിന്റെ ഷൂട്ടിം​ഗ് നടക്കുന്ന സമയമാണ്. മലയാള സിനിമയിലെ ഭൂരിഭാ​ഗം ആളുകളും ഒത്തൊരുമിച്ച സെറ്റായിരുന്നു അത്. അവിടെയിരുന്ന് ഷൂട്ടിനിടയിൽ സ്ക്രിപ്റ്റ് പഠിക്കുക അസാധ്യമായിരുന്നു. എന്തുചെയ്യണമെന്നറിയാതെ ആശയക്കുഴപ്പത്തിലായി. ആദ്യം സ്ക്രിപ്റ്റ് എങ്ങനെയെങ്കിലും പഠിക്കാമെന്ന് തീരുമാനിച്ചു.

രണ്ട് മണിക്കൂർ നാടകത്തിന്റെ സംസ്കൃത വാചകങ്ങൾ കാണാതെ പഠിക്കാൻ പ്രയാസപ്പെട്ടു. രാവിലെ ബാത്ത്റൂമിലിരിക്കുമ്പോൾ, കുളിക്കുമ്പോൾ, കാറിലിരിക്കുമ്പോൾ, ഫ്ലൈ ചെയ്യുമ്പോഴൊക്കെ സ്ക്രിപ്റ്റ് പഠിക്കാൻ ശ്രമിച്ചു. കാരണം കാക്കകുയിലിന്റെ സെറ്റിൽ ഇരുന്ന് സ്ക്രിപ്റ്റ് പഠിക്കൽ നടക്കില്ലായിരുന്നു. അങ്ങനെ സ്ക്രിപ്റ്റ് മനഃപാഠമാക്കിയതിന് ശേഷം എട്ട് ദിവസം പ്രാക്ടീസ് ചെയ്ത് നേരെ ഡൽഹിയിലെ വേദിയിലേക്ക് തിരിച്ചു. അവിടെ നാടകം അവതരിപ്പിച്ചു. എനിക്ക് സ്റ്റാൻഡിം​ഗ് ഒവേഷൻ കിട്ടി. ഒരുപാട് അം​ഗീകാരങ്ങൾ തേടിവന്നു. അതിനുശേഷം ഒരു നാടകം കൂടി ചെയ്യാനുള്ള ചർച്ച നടന്നിരുന്നു. അപ്പോഴേക്കും കാവാലം സാർ നമ്മെ വിട്ടുപോയി.”- മോഹൻലാൽ പറഞ്ഞുനിർത്തി.

Tags: mohanlalKarnabharam
Share
Tweet
SendShare

More News from this section

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

Latest News

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

‘രാജ്യത്തിന്റെ ആകാശം കാക്കുന്ന ധീരര്‍’; വ്യോമസേനാ ദിനത്തില്‍ വ്യോമയോദ്ധാക്കള്‍ക്ക് ആശംസകളുമായി രാഷ്‌ട്രനേതാക്കള്‍

17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തിന് മിന്നലേറ്റു; ലക്നൗവില്‍ അടിയന്തര ലാന്‍ഡിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies