അഫ്ഗാന്റെ ജയം, വിന്‍ഡീസിന് തിരിച്ചടി; 2027 ലോകകപ്പിന് നേരിട്ട് യോഗ്യത നേടി റാഷിദും സംഘവും
Tuesday, August 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അഫ്ഗാന്റെ ജയം, വിന്‍ഡീസിന് തിരിച്ചടി; 2027 ലോകകപ്പിന് നേരിട്ട് യോഗ്യത നേടി റാഷിദും സംഘവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2026, 03:19 pm IST
Facebook
Twitter
WhatsAppTelegram

ബെല്‍ഫാസ്റ്റ്: അയര്‍ലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ മൂന്ന് വിക്കറ്റിന്റെ ആവേശജയം സ്വന്തമാക്കിയ അഫ്ഗാനിസ്ഥാന്‍ 2027 ഏകദിന ലോകകപ്പിന് നേരിട്ട് യോഗ്യത നേടി. അഫ്ഗാന്റെ മുന്നേറ്റത്തോടെ മുന്‍ ചാമ്പ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസിന്റെ നേരിട്ടുള്ള യോഗ്യതാ പ്രതീക്ഷകള്‍ അവസാനിച്ചു. ഇനി യോഗ്യതാ പോരാട്ടം കടന്നാല്‍ മാത്രമേ വിന്‍ഡീസിന് ലോകകപ്പ് കളിക്കാനാകൂ.

ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 46.3 ഓവറില്‍ 206 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങില്‍ അഫ്ഗാനിസ്ഥാന്‍ 44.5 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഒരുഘട്ടത്തില്‍ 97/2 എന്ന നിലയിലായിരുന്ന അഫ്ഗാന്‍ പിന്നീട് 176/7 എന്ന നിലയിലേക്ക് തകര്‍ന്നെങ്കിലും റാഷിദ് ഖാനും യമീന്‍ അഹമ്മദ്സായിയും ചേര്‍ന്ന് ടീമിനെ വിജയത്തിലെത്തിച്ചു.

37 റണ്‍സുമായി പുറത്താകാതെ നിന്ന റാഷിദ് ഖാന്‍ ബൗളിങ്ങിലും തിളങ്ങി. 10 ഓവറില്‍ 44 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് താരം വീഴ്‌ത്തിയത്. ഐസിസി ഏകദിന റാങ്കിങ്ങില്‍ എട്ടാം സ്ഥാനത്ത് തുടരുന്നതോടെയാണ് അഫ്ഗാനിസ്ഥാന്‍ നേരിട്ട് ലോകകപ്പ് യോഗ്യത ഉറപ്പിച്ചത്. ഇത് അവരുടെ നാലാം ലോകകപ്പ് പ്രവേശനമാണ്.

അതേസമയം, നിലവില്‍ പത്താം സ്ഥാനത്തുള്ള വെസ്റ്റ് ഇന്‍ഡീസിന് ഇനി യോഗ്യതാ പോരാട്ടം മാത്രമാണ് വഴി. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും യോഗ്യത നേടാനാകാതിരുന്ന വിന്‍ഡീസിന് ഇത്തവണയും നേരിട്ടുള്ള പ്രവേശനം നഷ്ടമായത് വലിയ തിരിച്ചടിയാണ്. യോഗ്യതാ പോരാട്ടത്തില്‍ എട്ട് ടീമുകളില്‍ നിന്ന് നാല് ടീമുകള്‍ക്കാണ് ലോകകപ്പ് ടിക്കറ്റ് ലഭിക്കുക.

Tags: afghanisthanWORLD CUPdirect entry
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി ലൈംഗികാതിക്രമം; മെഡിക്കല്‍ വിദ്യാര്‍ഥിയുടെ പരാതിയില്‍ ഐപിഎല്‍ താരം അഭിഷേക് പോറല്‍ അറസ്റ്റില്‍

സൗരവ് ഗാംഗുലിക്കും ഭാര്യ ഡോണയ്‌ക്കും വധഭീഷണി; ആറുമാസമായി നിരവധി ഭീഷണി കത്തുകള്‍; അന്വേഷണം ശക്തമാക്കി പൊലീസ്

ടെക്നോപാർക്ക് ഫാൻ ലീഗിൽ പ്രതിദ്ധ്വനി ഇലവൻ ജേതാക്കൾ

എട്ട് വര്‍ഷത്തെ പരിചയം, ഒടുവില്‍ വിവാഹം; ടെലിവിഷന്‍ താരം ചാര്‍ലി ചൗഹാന്റെ കൈപിടിച്ച് ക്രിക്കറ്റ് താരം രമണ്‍ദീപ് സിങ്

സായ് സുദര്‍ശന് പരിക്ക്, സര്‍ഫറാസിന് വിളിയെത്തി; ശ്രീലങ്കന്‍ പരമ്പരയില്‍ നിര്‍ണായക അവസരം

സിറാജിന്റെ സിക്സര്‍ വെടിക്കെട്ട്; ശ്രീലങ്കന്‍ പര്യടനത്തിന് മുമ്പ് തകര്‍പ്പന്‍ ജയവുമായി ഇന്ത്യ

Latest News

ഉത്തേജക മരുന്ന് ഉപയോഗം; ഇന്ത്യന്‍ ഗുസ്തി താരം ദീപാന്‍ഷു താത്കാലിക സസ്പെന്‍ഷനില്‍

കേരളത്തിന്റെ വള്ളംകളികൾക്കും സാംസ്കാരിക ഉത്സവങ്ങൾക്കും കേന്ദ്രസഹായം; 80 ലക്ഷം രൂപ അനുവദിച്ച് മോദി സർക്കാർ

മെസി-സുവാരസ്-നെയ്മര്‍ വീണ്ടും ഒരുമിക്കുമോ? 10 വര്‍ഷത്തിന് ശേഷം എംഎസ്എന്‍ സഖ്യം തിരിച്ചെത്താന്‍ സാധ്യത

‘നീതിന്യായ വ്യവസ്ഥയിൽ ആഴത്തിലുള്ള വിശ്വാസം’; ഗൗതം അദാനിക്കെതിരെ യു.എസില്‍ റജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കി

കർക്കടകവാവിൽ പന്നിയിറച്ചി ചാലഞ്ചുമായി സിപിഎം; കണ്ണൂരിൽ വിശ്വാസികളെ ചൊടിപ്പിച്ച് പുതിയ വിവാദം

അഫ്ഗാന്റെ ജയം, വിന്‍ഡീസിന് തിരിച്ചടി; 2027 ലോകകപ്പിന് നേരിട്ട് യോഗ്യത നേടി റാഷിദും സംഘവും

‘തോറ്റയാൾക്കും ജയിച്ചയാൾക്കും ജോലി, പിന്നെയെന്തിനാണ് ശാരീരികക്ഷമതാ പരീക്ഷ നടത്തിയത്?’ ബോഡി ബിൽഡർമാരുടെ പോലീസ് ഇൻസ്പെക്ടർ നിയമനം; സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

ഗുരുവായൂരിൽ വിവാഹമേളം! ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച 377 കല്യാണങ്ങൾ; എണ്ണം 400 കടന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies