വിവാഹവാഗ്ദാനം നല്‍കി ലൈംഗികാതിക്രമം; മെഡിക്കല്‍ വിദ്യാര്‍ഥിയുടെ പരാതിയില്‍ ഐപിഎല്‍ താരം അഭിഷേക് പോറല്‍ അറസ്റ്റില്‍
Tuesday, August 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വിവാഹവാഗ്ദാനം നല്‍കി ലൈംഗികാതിക്രമം; മെഡിക്കല്‍ വിദ്യാര്‍ഥിയുടെ പരാതിയില്‍ ഐപിഎല്‍ താരം അഭിഷേക് പോറല്‍ അറസ്റ്റില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2026, 04:58 pm IST
Facebook
Twitter
WhatsAppTelegram

കൊല്‍ക്കത്ത: വിവാഹവാഗ്ദാനം നല്‍കി ലൈംഗികാതിക്രമം നടത്തിയെന്നും ബലാത്സംഗശ്രമവും മര്‍ദനവും നടത്തിയെന്നും ആരോപിച്ച് മെഡിക്കല്‍ വിദ്യാര്‍ഥി നല്‍കിയ പരാതിയില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരം അഭിഷേക് പോറല്‍ അറസ്റ്റില്‍. കൊല്‍ക്കത്തയിലെ ഇമാമി സിറ്റിയില്‍ നിന്നാണ് താരത്തെ അറസ്റ്റ് ചെയ്തതെന്ന് ഹൂഗ്ലി എസ്.പി. കുന്‍വര്‍ ഭൂഷണ്‍ സിങ് അറിയിച്ചു. കൊല്‍ക്കത്ത ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി.

ഹൂഗ്ലി സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ഥി ജൂണിലാണ് അഭിഷേകിനെതിരെ പരാതി നല്‍കിയത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി താനും അഭിഷേകും പ്രണയത്തിലായിരുന്നുവെന്നാണ് പരാതിക്കാരിയുടെ മൊഴി. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയ ശേഷം അഭിഷേക് പലതവണ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടെന്നും പിന്നീട് തന്നെ ഒഴിവാക്കാന്‍ തുടങ്ങിയെന്നും പരാതിയില്‍ പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി അഭിഷേക് തന്നോട് അകലം പാലിച്ചിരുന്നതായും ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തതായും യുവതി ആരോപിച്ചു.

പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം, തനിക്കെതിരായ ആരോപണങ്ങളെല്ലാം അഭിഷേക് പോറല്‍ നിഷേധിച്ചിട്ടുണ്ട്. കേസില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. 2023 മുതല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി കളിക്കുന്ന ഇടങ്കൈ ബാറ്ററാണ് അഭിഷേക് പോറല്‍. ഇന്ത്യ എ ടീമിനൊപ്പവും താരം യുകെയിലും ഓസ്‌ട്രേലിയയിലും പര്യടനം നടത്തിയിട്ടുണ്ട്. 2021-22 സീസണ്‍ മുതല്‍ ബംഗാളിനായി 32 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും അഭിഷേക് കളിച്ചിട്ടുണ്ട്.

Tags: rape casearrestedABHISHEK PORAL
Share
Tweet
SendShare

More News from this section

കൊച്ചി ബ്ലൂ ടൈഗേഴ്സ് തിരുവനന്തപുരത്ത് പരിശീലന ക്യാമ്പ് ആരംഭിച്ചു

അഫ്ഗാന്റെ ജയം, വിന്‍ഡീസിന് തിരിച്ചടി; 2027 ലോകകപ്പിന് നേരിട്ട് യോഗ്യത നേടി റാഷിദും സംഘവും

സൗരവ് ഗാംഗുലിക്കും ഭാര്യ ഡോണയ്‌ക്കും വധഭീഷണി; ആറുമാസമായി നിരവധി ഭീഷണി കത്തുകള്‍; അന്വേഷണം ശക്തമാക്കി പൊലീസ്

ടെക്നോപാർക്ക് ഫാൻ ലീഗിൽ പ്രതിദ്ധ്വനി ഇലവൻ ജേതാക്കൾ

എട്ട് വര്‍ഷത്തെ പരിചയം, ഒടുവില്‍ വിവാഹം; ടെലിവിഷന്‍ താരം ചാര്‍ലി ചൗഹാന്റെ കൈപിടിച്ച് ക്രിക്കറ്റ് താരം രമണ്‍ദീപ് സിങ്

സായ് സുദര്‍ശന് പരിക്ക്, സര്‍ഫറാസിന് വിളിയെത്തി; ശ്രീലങ്കന്‍ പരമ്പരയില്‍ നിര്‍ണായക അവസരം

Latest News

ലോക ഒന്നാം നമ്പറിനെതിരെ ആയുഷ് ഷെട്ടി; ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്‌ക്ക് കടുപ്പമേറിയ തുടക്കം

മു​ട്ടി​ൽ മ​രം​മു​റി കേ​സ്: അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ന്മാ​ർ​ക്ക് തി​രി​ച്ച​ടി; ജാ​മ്യ​മി​ല്ലാ വാ​റ​ൻ​ഡ് പു​റ​പ്പെ​ടു​വി​ച്ചു

ഇന്‍ഫാന്റിനോയെ മാറ്റരുത്; ഫിഫയ്‌ക്ക് മുന്നറിയിപ്പുമായി ട്രംപ്, ‘വലിയ തെറ്റായിരിക്കും’

ടിഎംസിയുടെ 440 കോടി മരവിപ്പിച്ച നടപടി; മമത വിഭാഗത്തിന് സുപ്രീംകോടതിയിലും തിരിച്ചടി; അക്കൗണ്ടുകൾ തുറക്കണമെന്ന ആവശ്യം തള്ളി

വിവാഹവാഗ്ദാനം നല്‍കി ലൈംഗികാതിക്രമം; മെഡിക്കല്‍ വിദ്യാര്‍ഥിയുടെ പരാതിയില്‍ ഐപിഎല്‍ താരം അഭിഷേക് പോറല്‍ അറസ്റ്റില്‍

ഉത്തേജക മരുന്ന് ഉപയോഗം; ഇന്ത്യന്‍ ഗുസ്തി താരം ദീപാന്‍ഷു താത്കാലിക സസ്പെന്‍ഷനില്‍

കേരളത്തിന്റെ വള്ളംകളികൾക്കും സാംസ്കാരിക ഉത്സവങ്ങൾക്കും കേന്ദ്രസഹായം; 80 ലക്ഷം രൂപ അനുവദിച്ച് മോദി സർക്കാർ

മെസി-സുവാരസ്-നെയ്മര്‍ വീണ്ടും ഒരുമിക്കുമോ? 10 വര്‍ഷത്തിന് ശേഷം എംഎസ്എന്‍ സഖ്യം തിരിച്ചെത്താന്‍ സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies