ഒമാനിൽ നബിദിനത്തോടനുബന്ധിച്ച് ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് 175 തടവുകാർക്ക് മോചനം നൽകി. പലതരം കുറ്റങ്ങൾക്ക് ശിക്ഷ ലഭിച്ച് ഒമാനിലെ വിവിധ ജയിലുകളിൽ കഴിയുന്നവരാണ് ഇവർ. മോചിതരാവുന്നവരിൽ വിവിധ രാജ്യക്കാർ ഉൾപ്പെടും. മാപ്പ് ലഭിച്ച തടവുകാർക്ക് പുതിയ ജീവിതം ആരംഭിക്കാനും അവരുടെ കുടുംബങ്ങളുടെ സങ്കടം ഇല്ലാതാക്കാനുമുള്ള അവസരമാണ് ഒമാൻ ഭരണാധികാരിയുടെ തീരുമാനത്തിലൂടെ ലഭിച്ചിരിക്കുന്നത്.