സമരം ഭാഗികമായി അവസാനിപ്പിച്ച് ബംഗാളിലെ ജൂനിയർ ഡോക്ടർമാർ; നാളെ മുതൽ അവശ്യ സേവനങ്ങൾ പുന:രാരംഭിക്കും, ഒപി ബഹിഷ്‌കരണം തുടരും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സമരം ഭാഗികമായി അവസാനിപ്പിച്ച് ബംഗാളിലെ ജൂനിയർ ഡോക്ടർമാർ; നാളെ മുതൽ അവശ്യ സേവനങ്ങൾ പുന:രാരംഭിക്കും, ഒപി ബഹിഷ്‌കരണം തുടരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2024, 06:39 am IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: 41 ദിവസമായി പശ്ചിമ ബംഗാളിലെ ഡോക്ടർമാർ നടത്തി വരികയായിരുന്ന സമരം ഭാഗികമായി അവസാനിപ്പിക്കുന്നു. ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിക്ക് നീതി ആവശ്യപ്പെട്ടും, സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഒരുക്കണമെന്നും ആവശ്യപ്പെട്ടാണ് ഡോക്ടർമാർ പ്രതിഷേധ സമരം ആരംഭിക്കുന്നത്. ശനിയാഴ്ച മുതൽ അവശ്യ സേവനങ്ങൾ പുനരാരംഭിക്കുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. ഒപി ബഹിഷ്‌കരണം തുടരുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്.

സംസ്ഥാന ആരോഗ്യ വകുപ്പ് ആസ്ഥാനമായ സ്വാസ്ഥ്യഭവന് മുന്നിൽ ഇന്ന് സമരം ചെയ്യുന്ന ഡോക്ടർമാർ റാലി സംഘടിപ്പിക്കുമെന്നും അതിന് ശേഷം സമരം അവസാനിപ്പിക്കുമെന്നാണ് പ്രതിഷേധക്കാരിലൊരാളായ അനികേത് മഹന്ത അറിയിച്ചത്. ഡോക്ടർമാരുടെ സുരക്ഷ കർശനമാക്കുന്നതിനും, തൊഴിലിടങ്ങളിൽ മികച്ച അന്തരീക്ഷം ഉറപ്പുവരുത്തുന്നതിനുമായി ചീഫ് സെക്രട്ടറി മനോജ് പന്ത് 10ഓളം നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ജൂനിയർ ഡോക്ടർമാർ തന്നെ മുന്നോട്ട് വച്ച ആവശ്യങ്ങളായിരുന്നു ഇവ. ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് സമരം അവസാനിപ്പിക്കുകയാണെന്ന് ഡോക്ടർമാർ അറിയിച്ചത്.

സംസ്ഥാനത്ത് വെള്ളപ്പൊക്കം രൂക്ഷമായതിനാൽ ആരോഗ്യ കേന്ദ്രങ്ങളിൽ കൂടുതൽ സേവനങ്ങൾ ആവശ്യമാണെന്നും അതിനാലാണ് തങ്ങൾ ജോലിയിലേക്ക് തിരികെ പ്രവേശിക്കുന്നതെന്നും ഡോക്ടർമാർ പറയുന്നു. തങ്ങൾ മുന്നോട്ട് വച്ച ആവശ്യങ്ങൾ ഏഴ് ദിവസത്തിനുള്ളിൽ നടപ്പിലാക്കണമെന്നാണ് ഡോക്ടർമാർ സർക്കാരിനെ അറിയിച്ചത്. ഈ മാസം 27ന് സുപ്രീംകോടതി ഇത് സംബന്ധിച്ചുള്ള കേസ് വീണ്ടും പരിഗണിക്കും.

തങ്ങളുടെ ആവശ്യം പരിഗണിക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തിയാൽ സമരം വീണ്ടും പൂർണതോതിൽ പുന:രാരംഭിക്കുമെന്നും ഡോക്ടർമാർ പറയുന്നു. കൂടുതൽ മെഡിക്കൽ കോളേജുകളിലേക്കും ആശുപത്രികളിലേക്കും സമരം നീട്ടുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു. വെള്ളപ്പൊക്കം രൂക്ഷമായ ഇടങ്ങളിൽ ദുരിതബാധിതരെ സഹായിക്കുന്നതിനായി അഭയ ക്ലിനിക്കുകൾ തുറക്കും. ഇന്ന് മുതൽ ഇവിടെ ഡോക്ടർമാരുടെ സേവനം ലഭിച്ചുതുടങ്ങും.

Tags: west bengalFEATURED2Kolkata rape-murder casebengal doctorsstart essential services
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies