ബംഗാളിൽ 42 ദിവസത്തിന് ശേഷം തിരികെ ജോലിയിൽ പ്രവേശിച്ച് ജൂനിയർ ഡോക്ടർമാർ; ഒപി സേവനം നൽകില്ല
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബംഗാളിൽ 42 ദിവസത്തിന് ശേഷം തിരികെ ജോലിയിൽ പ്രവേശിച്ച് ജൂനിയർ ഡോക്ടർമാർ; ഒപി സേവനം നൽകില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2024, 10:24 am IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: 42 ദിവസം നീണ്ടു നിന്ന സമരത്തിനൊടുവിൽ ബംഗാളിലെ വിവിധ സർക്കാർ ആശുപത്രികളിൽ തിരികെ ജോലിയിൽ പ്രവേശിച്ച് ജൂനിയർ ഡോക്ടർമാർ. ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പിജി വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് ഡോക്ടർമാർ ജോലി നിർത്തിവച്ച് സമരം ആരംഭിച്ചത്.

അതേസമയം അടിയന്തര-അവശ്യ സേവനങ്ങൾ നൽകുന്ന ഇടങ്ങളിൽ മാത്രമാണ് ഡോക്ടർമാരുടെ സേവനം ലഭ്യമാവുകയുള്ളു. ഒപി ബഹിഷ്‌കരണം തുടരുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്. തങ്ങളുടെ ആവശ്യങ്ങൾ പൂർണമായും അംഗീകരിക്കപ്പെടാത്ത പക്ഷം പ്രതിഷേധ സമരങ്ങൾ മുഴുവനായി നിർത്തിവയ്‌ക്കില്ലെന്നും ഇവർ അറിയിച്ചിട്ടുണ്ട്. ” ഇന്ന് മുതൽ ഞങ്ങൾ വീണ്ടും തിരികെ ജോലിയിൽ പ്രവേശിക്കുകയാണ്. രാവിലെ മുതൽ തന്നെ ഓരോരുത്തരും അതത് ഡിപ്പാർട്‌മെന്റുകളിലെ അത്യാഹിത വിഭാഗങ്ങളിൽ ഉൾപ്പെടെ സേവനം നൽകി തുടങ്ങി.

എന്നാൽ ഒപി സേവനം ബഹിഷ്‌കരിക്കുന്നത് തുടരും. ഭാഗികമായി മാത്രമാണ് ഞങ്ങൾ തിരികെ ജോലിയിൽ പ്രവേശിക്കുന്നതെന്നും” പ്രതിഷേധക്കാരിലൊരാളായ അനികേത് മഹന്തോ പറഞ്ഞു. സംസ്ഥാനത്ത് വെള്ളപ്പൊക്കം ബാധിച്ച ഇടങ്ങളിൽ ഡോക്ടർമാരുടെ സേവനം ആവശ്യമാണെന്നും തിരികെ ജോലിയിൽ പ്രവേശിക്കണമെന്നും കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ജൂനിയർ ഡോക്ടർമാരോട് ആവശ്യപ്പെട്ടിരുന്നു.

ഇത് പ്രകാരം വെള്ളപ്പൊക്ക ബാധിത മേഖലകളിലെ അഭയ ക്ലിനിക്കുകളിൽ സേവനം നൽകുന്നതിനായി മറ്റൊരു വിഭാഗവും പുറപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ ആരോഗ്യ സെക്രട്ടറിയെ മാറ്റുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ ഏഴ് ദിവസം കാത്തിരിക്കണമെന്ന് ചർച്ചയ്‌ക്ക് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം നടപ്പിലാകാത്ത പക്ഷം നിർത്തിവച്ച സമരം വീണ്ടും ആരംഭിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.

 

Tags: Kolkata Rape MurderJunior DoctorsResume Duties
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies