'നിന്നെ കൊല്ലാതെ ബുദ്ധിമുട്ടിച്ചു, അല്ലേടാ' രഞ്ജി പണിക്കർ ചോദിച്ചു; ആ സമയം മമ്മൂക്ക വന്നു; എനിക്ക് വിറച്ചു, ഞാൻ ഫോണും ഓഫ് ചെയ്ത് പോയി...
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘നിന്നെ കൊല്ലാതെ ബുദ്ധിമുട്ടിച്ചു, അല്ലേടാ’ രഞ്ജി പണിക്കർ ചോദിച്ചു; ആ സമയം മമ്മൂക്ക വന്നു; എനിക്ക് വിറച്ചു, ഞാൻ ഫോണും ഓഫ് ചെയ്ത് പോയി…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 21, 2024, 12:01 pm IST
Facebook
Twitter
WhatsAppTelegram

നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള  വിവാദങ്ങളിൽ അകപ്പെട്ട നടനാണ് ജാഫര്‍ ഇടുക്കി. മണിയുടെ മരണത്തിൽ ജാഫര്‍ ഇടുക്കിയ്‌ക്കെതിരേയും അന്വേഷണം നടന്നിരുന്നു. എന്നാൽ പിന്നീട് കുറ്റക്കാരല്ലെന്ന് കണ്ട് ജാഫര്‍ ഇടുക്കിയേയും ഒപ്പമുണ്ടായിരുന്നവരേയും വെറുതെ വിടുകയായിരുന്നു. ഈ കേസിനെ തുടര്‍ന്ന് കുറേക്കാലം സിനിമയിൽ നിന്നും താരം മാറി നിന്നിരുന്നു. ആ സമയത്ത് തോപ്പിൽ ജോപ്പൻ എന്ന മമ്മൂട്ടി ചിത്രത്തിൽ അഭിനയിക്കാൻ ജാഫർ ഇടുക്കിക്ക് അവസരം ലഭിച്ചിരുന്നു. ചിത്രത്തിൽ അഭിനയിക്കാൻ ലൊക്കേഷനിൽ എത്തിയിട്ടും സിനിമ വേണ്ടെന്നുവച്ചതിന്റെ കാരണം വെളിപ്പെടുത്തുകയാണ് താരം.

“മഹേഷിന്റെ പ്രതികാരത്തിൽ ഒരു വേഷം ചെയ്തതിന് പിന്നാലെ എന്നെ ആളുകളൊക്കെ വിളിക്കാൻ തുടങ്ങി. ആ സമയത്താണ് കലാഭവൻ മണിയുടെ മരണം ഉണ്ടാവുന്നത്. അതിൽപ്പിന്നെ ഒന്നര കൊല്ലം ഞാൻ വെറുതെ വീട്ടിലിരുന്നു. ആ സംഭവത്തിൽ നിൽക്കുമ്പോൾ സ്വർണ്ണ കടുവ എന്ന് പറഞ്ഞ സിനിമയിൽ വിളിക്കാൻ ആളുകൾ വന്നു. എന്റെ വീടിന്റെ അടുത്തായിരുന്നു ലൊക്കേഷൻ. പക്ഷേ ഞാൻ പോയില്ല. വീട്ടിലെ അരിയൊക്കെ തീർന്നു എന്ന് ഭാര്യ പറഞ്ഞപ്പോഴാണ് തോപ്പിൽ ജോപ്പൻ സിനിമയിൽ അഭിനയിക്കാൻ പോയത്. മേക്കപ്പ് ഒക്കെ ചെയ്ത് ലൊക്കേഷനിൽ ഇരിക്കുകയാണ്. ഞാൻ മാറിയിരിക്കുകയാണ്. എന്നോട് മിണ്ടണോ വേണ്ടയോ എന്ന സംശയത്തിലാണ് ആളുകൾ. എല്ലാവരുടെയും നോട്ടത്തിൽ എനിക്ക് എന്തൊക്കെയോ തോന്നുന്നു. അപ്പോഴാണ് ഒരു കാർ വന്ന് നിൽക്കുന്നത്. ആരാണെന്ന് നോക്കിയപ്പോൾ, രഞ്ജി പണിക്കർ സർ ഇറങ്ങി വരുന്നു”.

” ‘നിന്നെ കൊല്ലാതെ ബുദ്ധിമുട്ടിച്ചു, അല്ലേടാ’ എന്ന് രഞ്ജി പണിക്കർ സർ അടുത്തു വന്ന് ചോദിച്ചു. അദ്ദേഹം ഈ കാര്യം എടുത്തിട്ടു. പുള്ളി എന്നോട് സ്നേഹമായിട്ടാണ് ചോദിച്ചത്. എനിക്ക് വിറ കയറി, വല്ലാതെ ആയിപ്പോയി. ആ സമയം വല്ലാത്ത ഒച്ചപ്പാട് കേൾക്കാൻ തുടങ്ങി. കാഞ്ഞാറിന്റെ അക്കരെ വലിയ ശബ്ദം. എല്ലാവരും അങ്ങോട്ട് നോക്കുന്നു. അക്കരെ നിന്ന് ഒരു വണ്ടി വരുന്നുണ്ട്. മമ്മൂക്കയുടെ കാരവൻ ആദ്യം വന്നത് ആ ലൊക്കേഷനിലാണ്. ആ കാരവാൻ വന്നതിന്റെ ബഹളമായിരുന്നു”.

“ആ സമയത്തുണ്ടായ ബഹളം എനിക്ക് ബുദ്ധിമുട്ടുണ്ടാക്കി. അഷറഫ് പ്ലാക്കന്റെ സിനിമയിലാണ് കലാഭവൻ മണി അവസാനമായി അഭിനയിച്ചത്. അവിടെ കാരവാനിൽ മണി എന്നെയെ കയറ്റുകയുണ്ടായിരുന്നുള്ളൂ. അന്നൊന്നും നമുക്ക് കാരവാൻ ഉണ്ടായിരുന്നില്ല. മണിക്ക് സ്വന്തമായി ഒരെണ്ണം ഉണ്ട്. അതും ഇതുമായി ബന്ധം തോന്നി. എനിക്കാകെ ബുദ്ധിമുട്ട് തോന്നിയപ്പോൾ ഞാൻ ഫോണും ഓഫ് ചെയ്ത് വീട്ടിൽ പോയി. ഞാൻ കിടന്നുറങ്ങി. ഫോൺ ഓൺ ചെയ്തു നോക്കിയപ്പോൾ കുറെ കോളുകൾ. എല്ലാവരും വിളിച്ചു വഴക്ക് പറഞ്ഞു. ഞാൻ സിനിമയിൽ അഭിനയിച്ചില്ല. അങ്ങനെ ആ രണ്ടു പടവും വേണ്ടെന്നു വച്ചിരിക്കുമ്പോഴാണ് ദൈവത്തിന് തുല്യമായി നാദിർഷയുടെ കോൾ വരുന്നത്. കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന സിനിമയിലേക്ക്. അതിൽ അഭിനയിച്ചതിന് ശേഷം എനിക്ക് വെറുതെ ഇരിക്കേണ്ടി വന്നിട്ടില്ല”-ജാഫർ ഇടുക്കി പറഞ്ഞു.

Tags: kalabhavan maniMAMMOOTTYrenji panickerJafar idukki
Share
Tweet
SendShare

More News from this section

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies