ദിവസവും കഴിക്കാം 2 ടീസ്പൂൺ ചിയാ സീഡ്; എണ്ണിയാൽ തീരാത്ത ഗുണങ്ങളാണേ; പക്ഷെ, സൂക്ഷിച്ച് കഴിച്ചില്ലെങ്കിൽ പണിയാകും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ദിവസവും കഴിക്കാം 2 ടീസ്പൂൺ ചിയാ സീഡ്; എണ്ണിയാൽ തീരാത്ത ഗുണങ്ങളാണേ; പക്ഷെ, സൂക്ഷിച്ച് കഴിച്ചില്ലെങ്കിൽ പണിയാകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2024, 07:18 pm IST
Facebook
Twitter
WhatsAppTelegram

സൂപ്പർഫുഡ് എന്ന് പൊതുവെ വിളിപ്പേരുള്ള ഒന്നാണ് ചിയാ സീഡ്സ്. ബ്ലാക്ക്&വൈറ്റ് നിറത്തിലുള്ള ഈ കുഞ്ഞൻ പദാർത്ഥം അടുത്തിടെയാണ് ട്രെൻഡിം​ഗാണ്. ദിവസവും ചിയാ സീഡ് കഴിച്ചാൽ നിരവധി ​ഗുണങ്ങൾ ലഭിക്കുമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്. അതുകൊണ്ടുതന്നെ ചിയാ സീഡ് ഉൾപ്പെടുത്തിയുള്ള റെസിപ്പികളുടെ റീലുകൾക്ക് വലിയ ജനപ്രീതിയാണ്. എന്താണ് ചിയാ സീഡ് എന്നും എങ്ങനെയാണിത് കഴിക്കേണ്ടതെന്നും നോക്കാം, ഒപ്പം ഇവയുടെ ആരോഗ്യ ​ഗുണങ്ങളെക്കുറിച്ചും അറിയാം..

സാൽവിയ ഹിസ്പാനിക എന്ന സസ്യത്തിലുണ്ടാകുന്ന വിത്തുകളാണിത്. ഏകദേശം രണ്ട് ടീസ്പൂൺ വീതം ദിവസവും കഴിക്കാം. നട്സുകളുടെ കൂടെയോ പാലിൽ കലർത്തിയോ ഫ്രൂട്സിനൊപ്പമോ ആണ് ഇത് കഴിക്കേണ്ടത്. സ്മൂത്തി, പുഡ്ഡിം​ഗ്, ഓവർനൈറ്റ് ഓട്സ് എന്നിവ ഉണ്ടാക്കുമ്പോൾ ചിയാ സീഡ് ചേർക്കാവുന്നതാണ്. പാലിലോ വെള്ളത്തിലോ കുതിർത്തിയതിന് ശേഷം മാത്രം കഴിക്കാൻ ശ്രദ്ധിക്കുക. ഒരു ഗ്ലാസ് വെള്ളത്തിൽ ചിയാ സീഡ് ചേർത്ത് 3 മണിക്കൂർ കുതിർത്തി വച്ച് കുടിക്കാവുന്നതുമാണ്.

പോഷകങ്ങളാൽ സമ്പന്നമാണ് ചിയാ സീഡ്. ശരീരത്തിന് ആവശ്യമായ ഒമ്പത് അമിനോ ആസിഡുകളും ഇതിലുണ്ട്. നല്ലപോലെ ഫൈബറും അടങ്ങിയിരിക്കുന്നതിനാൽ ഇത് കൊളസ്ട്രോൾ ലെവൽ കുറയ്‌ക്കാനും സഹായിക്കുന്നു. ശരീരത്തിന്റെ ദഹനപ്രക്രിയ സു​ഗമമാക്കാനും ഇതുവഴി സാധിക്കും. ശരീരത്തിലെ ​ഗ്ലൂക്കോസ് ലെവൽ നിയന്ത്രിച്ച് നിർത്താനും ചിയാ സീഡ് ​ഗുണം ചെയ്യും. മലബന്ധം കുറയ്‌ക്കാനും ചിയാ സീഡ് കഴിക്കുന്നത് നല്ലതാണ്. ഫൈബർ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ കുടലിന്റെ ആരോ​ഗ്യവും വർദ്ധിക്കും.

ധാരാളം ആന്റി ഓക്സിഡന്റുകളും പോളിഫെനോളുകളും ചിയാ സീഡിൽ അടങ്ങിയിട്ടുണ്ട്. കോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്നവയാണ് ആന്റി ഓക്സിഡന്റുകൾ. കൂടാതെ വേണ്ടുവോളം ഒമേ​ഗ-3 ഫാറ്റി ആസിഡുകളും ചിയാ സീ‍ഡിലുണ്ട്. ഇത് ബിപി കുറയ്‌ക്കാൻ സഹായിക്കും. ചിയാ സീഡിൽ നല്ല-കൊളസ്ട്രോളും അടങ്ങിയിട്ടുണ്ട്. ഇതും ശരീരത്തിന്റെ ആരോ​ഗ്യത്തിന് നല്ലതാണ്. കാത്സ്യം, അയേൺ, മ​ഗ്നീഷ്യം, സിങ്ക് തുടങ്ങി ധാതുക്കളും ഇതിലുണ്ട്. ഇത് എല്ലുകളുടെ ആരോ​ഗ്യത്തിനും സെല്ലുകളുടെ വളർച്ചയ്‌ക്കും നല്ലതാണ്.

പോഷകങ്ങളാൽ സമ്പന്നമായതുകൊണ്ടു തന്നെ അളവിൽ കൂടുതൽ ചിയാ സീഡ് ദിവസവും കഴിക്കരുത്. മാത്രവുമല്ല, കുതിർക്കാതെ കഴിച്ചാൽ ഇത് പലവിധ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാവുകയും ചെയ്യും.

Tags: CHIA SEEDShealthy
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

Latest News

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്’; പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം, രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies