വാപൊളിച്ച് ഹിപ്പോ; പല്ലുതേച്ച് മിനുക്കി പരിപാലകർ; വൈറലായി വീഡിയോ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വാപൊളിച്ച് ഹിപ്പോ; പല്ലുതേച്ച് മിനുക്കി പരിപാലകർ; വൈറലായി വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2024, 07:04 pm IST
Facebook
Twitter
WhatsAppTelegram

കുഞ്ഞുങ്ങൾക്ക് പല്ല് മുളച്ചുകഴിഞ്ഞാൽ അവരെ പല്ലുതേയ്‌ക്കാൻ പഠിപ്പിക്കുന്നത് അമ്മമാരാണ്. സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നതും ഇത്തരത്തിലൊരു പല്ലുതേയ്‌ക്കൽ വീഡിയോ ആണ്. പക്ഷെ പല്ലുകളുടെ ഉടമ ഒരു ഹിപ്പോപ്പൊട്ടാമസാണെന്ന് മാത്രം. മൃഗശാലയിലെ ഭീമാകാരനായ ഹിപ്പോയുടെ പല്ലുകൾ വൃത്തിയാക്കുന്ന രസകരമായ വീഡിയോ ആണ് ഇന്റർനെറ്റിൽ പ്രചരിക്കുന്നത്.

എക്‌സിലെ ഒരു ജനപ്രിയ പേജായ ‘നേച്ചർ ഈസ് അമെയ്‌സിംഗ്’ൽ വന്ന വീഡിയോയാണ് കാഴ്ചക്കാരെ പിടിച്ചിരുത്തിയത്. ഭീമൻ ഹിപ്പോ തന്റെ വായ തുറന്ന് പല്ലുകൾ കാട്ടി നിൽക്കുന്നു. മൃഗശാലാ ജീവനക്കാരൻ സ്പോഞ്ച് പോലുള്ള ബ്രഷ് ഉപയോഗിച്ച് പല്ലുകൾ സൂഷ്മമായി വൃത്തിയാക്കുന്നു. ഒപ്പം വെള്ളം സ്പ്രേ ചെയ്ത് പല്ല് കഴുകുന്നുമുണ്ട്. അനുസരണയുള്ള കുട്ടിയെപ്പോലെ വളരെ ശാന്തനായി നിൽക്കുന്ന ഹിപ്പോപ്പൊട്ടാമസിനെയും വീഡിയോയിൽ കാണാം.

ഏകദേശം അഞ്ച് ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. കരയിലെ ഏറ്റവും വലിയ സസ്തനികളിലൊന്നാണ് ഹിപ്പോകൾ. അവയുടെ കൗതുകകരമായ ഈ പരിചരണരീതി കണ്ട് പലരും രസകരമായ കമന്റുകളും പങ്കുവച്ചു. “മൃഗങ്ങൾക്കിടയിലെ ഏറ്റവും വൃത്തിയുള്ള പല്ലുകൾക്കുടമ ഈ ഹിപ്പോപ്പൊട്ടാമസായിരിക്കും” ഒരു യൂസർ പറഞ്ഞു. പല്ലുതേയ്‌ക്കുമ്പോൾ ഇത്രയും സൗമ്യതയുള്ള മറ്റൊരു മൃഗത്തെ കണ്ടിട്ടില്ല എന്നായിരുന്നു വീഡിയോ കണ്ട മറ്റൊരാളുടെ അഭിപ്രായം.

Hippos getting their teeth cleaned pic.twitter.com/dY5mrY669P

— Nature is Amazing ☘️ (@AMAZlNGNATURE) September 23, 2024

Tags: Hippopotamusviral vedioTeeth cleaning
Share
Tweet
SendShare

More News from this section

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies