പിതാവുമായുള്ള ബന്ധം തെളിയിക്കാൻ പ്രൂഫ് ചോദിച്ചു, സഖാവിനെ പോലെയാണ് അയാൾ പെരുമാറിയത്: മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനെതിരെ ആശാ ലോറൻസ് 
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പിതാവുമായുള്ള ബന്ധം തെളിയിക്കാൻ പ്രൂഫ് ചോദിച്ചു, സഖാവിനെ പോലെയാണ് അയാൾ പെരുമാറിയത്: മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനെതിരെ ആശാ ലോറൻസ് 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2024, 08:04 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എം.എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് കൈമാറുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനെതിരെ മകൾ ആശാ ലോറൻസ് രം​ഗത്ത്. അപമാനിക്കുന്ന തരത്തിലുള്ള ചോദ്യങ്ങളാണ് പ്രിൻസിപ്പൽ ഉന്നയിച്ചതെന്ന് ആശാ ലോറൻസ് ആരോപിച്ചു. പ്രത്യേക സമിതിക്ക് മുന്നിൽ ഹാജരായപ്പോൾ മോശം സമീപനമുണ്ടായി. പിതാവുമായുള്ള ബന്ധം, അ‌ത് തെളിയിക്കുന്ന പ്രൂഫ് തുടങ്ങിയ കാര്യങ്ങൾ ചോദിച്ചു. ഫ്രൂഫിനായി ആധാർ കാർഡ് കാണിച്ചുവെന്നും ആശ പറഞ്ഞു.

സഖാവിനെ പോലെയാണ് പ്രിൻസപ്പൽ പെരുമാറിയതെന്നും ആശാ ലോറൻസ് വിമർശിച്ചു. ഹിയറിം​ഗിനായി മണിക്കൂറോളം കാത്തിരിക്കേണ്ടിവന്നു. ഉച്ചയ്‌ക്ക് 12 മണിക്ക് എത്തണമെന്നായിരുന്നു നിർദേശിച്ചിരുന്നത്. കൃത്യസമയത്ത് ഹാജരായി. പക്ഷേ മണിക്കൂറുകൾക്കു ശേഷമാണ് വിളിപ്പിച്ചത്. തങ്ങൾക്ക് ശേഷം വന്നവരെല്ലാം വാദം നിരത്തി മടങ്ങിപ്പോയി. അതിന് ശേഷമാണ് ഹിയറിം​ഗിനായി തന്നെ വിളിപ്പിച്ചത്. അഭിഭാഷകരെ ഒപ്പം അകത്തേക്ക് കടത്താൻ അനുവദിച്ചില്ലെന്നും അവർ കുറ്റപ്പെടുത്തി.

പാർട്ടിയുടെ ഔദ്യോഗിക അറിയിപ്പിന് സമാനമായിരുന്നു ഹിയറിം​ഗിന് വിളിപ്പിച്ച നോട്ടീസിലെ പരാമർശങ്ങൾ. മെഡിക്കൽ കോളേജിൽ നിന്നുള്ള വകുപ്പുതല കത്തിൽ പോലും മുതിർന്ന സിപിഎം നേതാവ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അന്തിമ തീരുമാനം എന്താണെന്ന് ഇതുവരെ അറിയിച്ചിട്ടില്ലെന്നും അവർ വിമർശിച്ചു.

വൈദികരുടെ പ്രസംഗങ്ങൾ കേട്ട് നല്ല അഭിപ്രായം പറയാറുള്ള ആളാണ് തന്റെ പിതാവ് എംഎം ലോറൻസ്. മക്കളുടെ വിവാഹം പള്ളിയിൽ നടത്തുന്നതിനെതിരെ വിഎസ് സംസാരിച്ചപ്പോൾ പോലും അത് മാറ്റിവെക്കാതിരുന്ന ആളാണ് തന്റെ പിതാവെന്നും മകൾ ചൂണ്ടിക്കാട്ടി. മൃതദേഹം ആശുപത്രിക്ക് കൈമാറുന്നതിനുള്ള സമ്മതം അറിയിക്കാൻ മകൻ ഹാജരാക്കിയ ബന്ധു വിശ്വാസയോഗ്യത ഇല്ലാത്തയാളാണ്. പിതാവ് പങ്കുവച്ച പഴയ എഫ്ബി പോസ്റ്റാണ് തനിക്കെതിരെ തെറ്റിദ്ധാരണ പ്രചരിപ്പിക്കാൻ പലരും ഉപയോഗിക്കുന്നത്. അത് പിതാവിനെ ഹൈജാക്ക് ചെയ്തുകൊണ്ടുപോയി ചിലർ എഴുതിയ പോസ്റ്റാണ്. മെഡിക്കൽ കോളേജിന് മൃതദേഹം കൈമാറണം എന്ന തീരുമാനം തനിക്കുമേൽ അടിച്ചേൽപ്പിക്കാനാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ശ്രമിച്ചതെന്നും ആശാ ലോറൻസ് വാദിച്ചു.

കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രത്യേക സമിതിയുടെ ഹിയറിം​ഗ് പൂർത്തിയായി. ലോറൻസിന്റെ മൂന്നു മക്കളും പ്രത്യേക സമിതിക്ക് മുന്നിൽ ഹാജരായിരുന്നു. മൂന്നുപേരുടെയും വാദങ്ങൾ സമിതി കേട്ടു. മൃതദേഹം കൈമാറാൻ സമ്മതം അറിയിച്ച മകൻ എംഎൽ സജീവൻ മറ്റൊരു ബന്ധുവിനെ സാക്ഷിയാക്കി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവന്നിരുന്നു. ഇയാൾ വിശ്വാസയോഗ്യമല്ലെന്നാണ് ആശ ആരോപിച്ചത്.

Tags: CPMAsha LawrenceMM lawrence
ShareTweetSendShare

More News from this section

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies