ഗുരുവായൂര്‍ കണ്ണന്റെ ഗോപികമാർ തിരുപ്പതി വെങ്കിടാചലപതിയ്ക്ക് മുന്നിലേയ്ക്ക് ; ഉറിയടിനൃത്തമടക്കം തിരുപ്പതിയിൽ ; പ്രത്യേക ക്ഷണം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗുരുവായൂര്‍ കണ്ണന്റെ ഗോപികമാർ തിരുപ്പതി വെങ്കിടാചലപതിയ്‌ക്ക് മുന്നിലേയ്‌ക്ക് ; ഉറിയടിനൃത്തമടക്കം തിരുപ്പതിയിൽ ; പ്രത്യേക ക്ഷണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2024, 05:02 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ : ഗുരുവായൂര്‍ ഉണ്ണിക്കണ്ണന്റെ പ്രിയ ഗോപികമാരുടെ നൃത്തം ഇനി തിരുപ്പതി വെങ്കിടാചലപതിയ്‌ക്ക് മുന്നിൽ . ജന്മാഷ്ടമി ദിനത്തില്‍ ഗുരുവായൂരിനെ അമ്പാടിയാക്കി മാറ്റുന്ന ഗോപികാ നൃത്തം, ഉറിയടിനൃത്തം, താലപ്പൊലി , രാധാമാധവ നൃത്തം, മയൂരനൃത്തം എന്നിവയാണ് തിരുപ്പതി ബ്രഹ്മോത്സവത്തിന്റെ ഭാഗമായ ഗരുഢ സേവാദിനത്തിൽ അരങ്ങേറുക. ടിടിഡിയുടെ പ്രത്യേക ക്ഷണപ്രകാരമാണിത്.

തിരുപ്പതി ദേവസ്വം ഭാരവാഹികൾ അഷ്ടമിരോഹിണിദിവസം ഗുരുവായൂരിലെത്തിയപ്പോൾ ഗോപികാനൃത്തം കണ്ട് ഇഷ്ടപ്പെട്ടിരുന്നു. അതിന്റെ വീഡിയോ എടുക്കുകയുമുണ്ടായി.തിരുപ്പതിദേവസ്വം ഭരണസമിതിയിൽ ചർച്ച ചെയ്തശേഷമായിരുന്നു ഗുരുവായൂരിലെ ആഘോഷക്കമ്മറ്റിക്കാരെ ദേവസ്വംബോർഡ് ക്ഷണിച്ചത്.

ഒക്ടോബര്‍ 5 ന് ഗുരുവായൂരില്‍ ദീപാരാധനയ്‌ക്കുശേഷമാണ് 150 ഓളം കലാകാരന്മാര്‍ തിരുപ്പതിയിലേയ്‌ക്ക് യാത്ര തിരിയ്‌ക്കുന്നത്. സംഘത്തിനുള്ള യാത്ര, താമസം, ദര്‍ശന സൗകര്യം, ഭക്ഷണം, പരിപാടികളുടെ ഏകോപനം എന്നിവ ഒരുക്കുന്നത് തിരുപ്പതി ദേവസ്വത്തിനുകീഴില്‍ കേരളത്തില്‍ പ്രവര്‍ത്തിയ്‌ക്കുന്ന പാലക്കാട് ശ്രീനിവാസ ട്രസ്റ്റാണ്.

ആര്‍ദ്ര എസ്. നായര്‍, കൃഷ്ണശ്രീ, ആന്‍മിഘ, ഗൗരിനന്ദ എന്നിവരാണ് ഉറിയടിയിൽ കൃഷ്ണവേഷം കെട്ടിയാടുന്നത് . ഗോപികാ നൃത്തത്തില്‍ ഇന്ദുബാലയും, രാധാമാധവ നൃത്തത്തില്‍ അമൃതയും, കൃഷ്ണന്മാരാകും . രാധമാരായി വൈഗ എസ്. നായരും, അനഘ പി. കൃഷ്ണകുമാറും എത്തും . ബ്രഹ്മോത്സവം നടക്കുന്ന ആറ്, ഏഴ്, എട്ട് തീയതികളിലാകും നൃത്തപരിപാടികൾ . ഉറിയടിക്കുള്ള എല്ലാ സജ്ജീകരണങ്ങളുമായാണ് സംഘം പുറപ്പെടുക. ലോകപ്രശ്സതമായ ബ്രഹ്മോത്സവത്തിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ആഘോഷങ്ങളുണ്ട്.

Tags: tirupathiguruvayur
Share
Tweet
SendShare

More News from this section

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies