കോൺഗ്രസിന്റെ മൂന്ന് തലമുറകൾ വിചാരിച്ചാലും ആർട്ടിക്കിൾ 370 നടപ്പാകില്ല; രൂക്ഷ വിമർശനവുമായി അമിത് ഷാ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺഗ്രസിന്റെ മൂന്ന് തലമുറകൾ വിചാരിച്ചാലും ആർട്ടിക്കിൾ 370 നടപ്പാകില്ല; രൂക്ഷ വിമർശനവുമായി അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2024, 05:56 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: പ്രതിപക്ഷ നേതാവ് രാഹുലിനെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസിന്റെ ഗൂഢതന്ത്രങ്ങൾ ജമ്മുകശ്മീരിൽ നടപ്പാകില്ലെന്ന് അമിത് ഷാ തുറന്നടിച്ചു. ആർട്ടിക്കിൾ 370 ജമ്മുകശ്മീരിൽ വീണ്ടും നടപ്പിലാക്കാണമെന്ന രാഹുലിന്റെയും കോൺഗ്രസിന്റെയും ഉദ്ദേശ്യം മാറ്റിവയ്‌ക്കാനും അദ്ദേഹം താക്കീത് നൽകി. ജമ്മുകശ്മീരിൽ പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

” ആർട്ടിക്കിൾ 370 ജമ്മുകശ്മീരിൽ വീണ്ടും നടപ്പിലാക്കാനാണ് കോൺഗ്രസ്- നാഷണൽ കോൺഫറൻസ് സഖ്യം ശ്രമിക്കുന്നത്. എന്നാൽ അവർക്ക് മുമ്പുള്ള മൂന്ന് തലമുറകൾ വിചാരിച്ചാലും കേന്ദ്രസർക്കാർ ഉള്ളിടത്തോളം കാലം ആർട്ടിക്കിൾ 370 ജമ്മുകശ്മീരിൽ നടപ്പിലാക്കാൻ അനുവദിക്കില്ല. നിങ്ങളുടെ ഓരോ വോട്ടും മുഴുവൻ ജമ്മുകശ്മീരിനും നാളത്തെ നിങ്ങളുടെ തലമുറയുടെ നല്ല ഭാവിക്കും വേണ്ടിയുള്ളതാണ്.”- അമിത് ഷാ പറഞ്ഞു.

സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ജമ്മുകശ്മീരിൽ ആർട്ടിക്കിൾ 370 ഇല്ലാതെ നടപ്പിലാക്കിയ ആദ്യ തെരഞ്ഞെടുപ്പാണ്. ഇവിടെ നിങ്ങൾക്ക് പ്രത്യേക പതാകയില്ല. ഇവിടെ പ്രത്യേക വ്യത്യാസങ്ങളില്ല. എല്ലാവരും ഇന്ത്യക്കാരാണെന്ന തിരിച്ചറിവാണ് ഇപ്പോൾ ജമ്മുകശ്മീരിലുള്ളതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

നെഹ്‌റു, മുഫ്തി, അബ്ദുള്ള തുടങ്ങിയവരരെയും അമിത് ഷാ രൂക്ഷമായി വിമർശിച്ചു. മൂന്ന് കുടുംബങ്ങളും അവരുടെ നിലനിൽപ്പിനായി കുടുംബാംഗങ്ങളെ മാത്രം വളർത്തിയെടുക്കാൻ ശ്രമിച്ചു. 87 എംഎൽഎമാരാണ് ഇത്തരത്തിൽ മൂന്ന് കുടുംബങ്ങളിൽ നിന്നായി അഴിമതി നടത്തുന്നതിനായി വളർന്ന് വന്നത്. എന്നാൽ 2014 ഓടെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അഴിമതിക്കറ പുരണ്ട പുഴകൾ വൃത്തിയാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.

40 വർഷത്തോളം ജമ്മുക്ശമീരിൽ ഭീകരവാദ പ്രവർത്തനങ്ങൾ സജീവമായിരുന്നു. ഭീകരരെ പിന്തുണയ്‌ക്കുന്ന നിലപാടുകൾ കോൺഗ്രസ് സ്വീകരിക്കുന്നത് പലപ്പോഴും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എന്നാൽ ഇന്ന് ജമ്മുകശ്മീരിലേക്ക് വിനോദസഞ്ചാരികൾ ഒഴുകിയെത്തുന്നു. ഭീകരവാദത്തെ പ്രധാനമന്ത്രി കശ്മീരിൽ നിന്നും തുടച്ചുനീക്കിയെന്നും അമിത് ഷാ പറഞ്ഞു.

Tags: FEATURED2Slams CongressBJP Jammu and KashmirAmit Shah
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies