ജഗൻ മോഹൻ റെഡ്ഡിക്ക് വീണ്ടും തിരിച്ചടി; രാജ്യസഭാ സീറ്റ് രാജിവച്ച് പാർട്ടി എംപി രാഗ കൃഷ്ണയ്യ; ടിഡിപിയുടെ ഗൂഢാലോചനയാണെന്ന വിമർശനവുമായി വൈഎസ്ആർസിപി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജഗൻ മോഹൻ റെഡ്ഡിക്ക് വീണ്ടും തിരിച്ചടി; രാജ്യസഭാ സീറ്റ് രാജിവച്ച് പാർട്ടി എംപി രാഗ കൃഷ്ണയ്യ; ടിഡിപിയുടെ ഗൂഢാലോചനയാണെന്ന വിമർശനവുമായി വൈഎസ്ആർസിപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2024, 11:14 am IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: രാജ്യസഭാ സീറ്റ് രാജിവച്ച് വൈഎസ്ആർ കോൺഗ്രസ് പാർട്ടി എംപി രാഗ കൃഷ്ണയ്യ. ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ പാർട്ടി സ്ഥാനം രാജിവയ്‌ക്കുന്ന മൂന്നാമത്തെ നേതാവാണ് രാഗ കൃഷ്ണയ്യ. വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻകർ കൃഷ്ണയ്യയുടെ രാജി സ്വീകരിച്ചു.

വൈഎസ്ആർസിപി നേതാക്കളായ ബീധ മസ്താൻ റാവു ജാദവ്, വെങ്കട്ടരമണ റാവു എന്നിവരും നേരത്തെ പാർട്ടിയിൽ നിന്ന് രാജിവച്ചിരുന്നു. ടിഡിപിയിൽ ചേരാനുള്ള പദ്ധതികൾ ആവിഷ്‌കരിച്ച ശേഷമാണ് ഇരുവരും വൈഎസ്ആർസിപിയിൽ നിന്ന് രാജി വയ്‌ക്കുന്നത്. രാഗ കൃഷ്ണയ്യ രാജ്യസഭാംഗത്വം രാജിവച്ചതോടെ വൈഎസ്ആർസിപിക്ക് രാജ്യസഭയിൽ ഇനി ഒൻപത് അംഗങ്ങളാണ് ബാക്കിയുള്ളത്.

അതേസമയം രാഗ കൃഷ്ണയ്യയുടെ രാജി ടിഡിപിയുടെ ഗൂഢാലോചനയാണെന്നാണ് വൈഎസ്ആർസിപിയുടെ ആരോപണം. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനൊപ്പം ചേർന്ന് രാഗ കൃഷ്ണയ്യ പാർട്ടിയെ ദുർബലപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും, ഇത്തരം ശ്രമങ്ങൾ ഒരിക്കലും വിജയിക്കില്ലെന്നും പാർട്ടി പ്രസ്താവനയിൽ പറയുന്നു. ചന്ദ്രബാബു നായിഡു തങ്ങളുടെ നേതാക്കളെ വിലയ്‌ക്ക് വാങ്ങാൻ ശ്രമിക്കുകയാണെന്നും, കൃഷ്ണയ്യയുടെ രാജി നിരാശാജനകമാണെന്നും വൈഎസ്ആർസിപി നേതാക്കളായ പി അനിൽ കുമാർ യാദവ്, കരുമുറി നാഗേശ്വര റാവു എന്നിവർ പറഞ്ഞു.

സംസ്ഥാനത്ത് മികച്ച ഭരണം കാഴ്ച വയ്‌ക്കാൻ ചന്ദ്രബാബു നായിഡുവിന് കഴിയുന്നില്ലെന്നും, ഭരണ പരാജയത്തിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയാണ് ചന്ദ്രബാബു നായിഡു ഇത്തരം തന്ത്രങ്ങൾ പ്രയോഗിക്കുന്നതെന്നും ഇരുവരും ആരോപിച്ചു. കൃഷ്ണയ്യയുടെ രാജി ഒരിക്കലും പാർട്ടിയെ തളർത്തില്ലെന്നും സമയമാകുമ്പോൾ ഇതിന് മറുപടി ലഭിക്കുമെന്നും ഇവർ പറയുന്നു.

 

Tags: Rajya Sabha SeatFEATURED2YSR Congress MP quitsParty MP Ryaga KrishnaiahTelugu Desam Party
Share
Tweet
SendShare

More News from this section

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies