LDF-നെയും സർക്കാരിനെയും അപകീർ‌ത്തിപ്പെടുത്താനുള്ള ശ്രമം; ആരോപണങ്ങൾ പൂർണമായും തള്ളുന്നു; മറ്റൊരു ഘട്ടത്തിൽ വിശദമായി പ്രതികരിക്കും: മുഖ്യമന്ത്രി 
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

LDF-നെയും സർക്കാരിനെയും അപകീർ‌ത്തിപ്പെടുത്താനുള്ള ശ്രമം; ആരോപണങ്ങൾ പൂർണമായും തള്ളുന്നു; മറ്റൊരു ഘട്ടത്തിൽ വിശദമായി പ്രതികരിക്കും: മുഖ്യമന്ത്രി 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2024, 10:51 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പിവി അൻവറിന്റെ ഉദ്ദേശ്യം വ്യക്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ സംശയിച്ചത് പോലെയാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്. പാർട്ടിക്കും എൽഡ‍ി‌എഫിനും സർക്കാരിനുമെതിരെയുള്ള കാര്യങ്ങളാണ് അൻവർ പടച്ചുവിടുന്നതെന്നും പിണറായി വിജയൻ ഡൽഹിയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.

അൻവർ നേരത്തെ ചില ആരോപണങ്ങൾ‌ ഉന്നയിച്ചപ്പോൾ തന്നെ എന്താണ് ഇതിന് പിന്നിലെന്ന സംശയം ഉദിച്ചിരുന്നു. എന്നാൽ ആ സംശയത്തിലേക്ക് ഒന്നുമല്ല ആ ഘട്ടത്തിൽ പോയത്. ഒരു എംഎൽഎ എന്ന നിലയ്‌ക്ക് അദ്ദേഹം ഉന്നയിച്ച ആരോപണങ്ങൾ കേരളത്തിൽ അന്വേഷിക്കാവുന്നതിൽ ഏറ്റവും മികച്ച അന്വേഷണ സംവിധാനം ഏർപ്പെടുത്തി അന്വേഷിക്കുന്നതിനാണ് നടപടികൾ സ്വീകരിച്ചത്. അതിലും അദ്ദേഹം തൃപ്തനല്ലെന്ന് ഇന്നലെ തെളിയിച്ചു.

നേരത്തെ സംശയിച്ചത് പോലെയാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്. അദ്ദേഹം പാർട്ടിക്കും എൽഡ‍ി‌എഫിനും സർക്കാരിനുമെതിരെയുള്ള കാര്യങ്ങളാണ് ഇന്നലെ പറഞ്ഞത്. എൽഡിഎഫിന്റെ ശത്രുക്കൾ വ്യാപകമായി പ്രചരിപ്പിക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ പറയുന്നത് കേട്ടു. ഉദ്ദേശ്യം വ്യക്തമാണ്, അദ്ദേഹം തന്നെ അത് വ്യക്തമാക്കി. എൽഡിഎഫിൽ നിന്ന് വിട്ടുനിൽക്കുന്നു, നിയമസഭ പാർട്ടിയിൽ പങ്കെടുക്കില്ല. എല്ലാ കാര്യങ്ങളും അദ്ദേഹം വ്യക്തമാക്കി കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ ആരോപണങ്ങളും തള്ളി കളയുകയാണ് . എൽഡിഎഫിനെയും സർക്കാരിനെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാ​ഗമായി വന്ന ആരോപണങ്ങൾ മാത്രമാണിത്. ഈ നിലപാട് നേരത്തെ നിശ്ചയിച്ച അന്വേഷണ സംവിധാനങ്ങളെ ഒരുവിധത്തിലും ബാധിക്കില്ല. അദ്ദേഹം പറഞ്ഞ കാര്യങ്ങളെ കുറിച്ച് വിശദമായി പറയേണ്ടതുണ്ട്. നിങ്ങൾക്കും പലതും ചോദിക്കാനും അറിയാനുമുണ്ടാകും. പിന്നീടൊരു ഘട്ടത്തിൽ വിശദമായി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചോദ്യങ്ങൾ പോലും ചോദിക്കാൻ അവസരം നൽകാതെയാണ് മുഖ്യമന്ത്രി പ്രതികരണം നൽകിയത്. തനിക്കെതിരെയും കുടുംബത്തിനെതിരെയും ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് പറയാതെയായിരുന്നു പിണറായി വിജയന്റെ പ്രതികരണം. ഡൽഹിയിൽ പൊളിറ്റ് ബ്യൂറോ യോ​ഗത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പിവി അൻവറിന്റെ ആരോപണങ്ങളിൽ‌ ഇന്ന് ഉച്ചയ്‌ക്ക് 2.30-ന് സിപിഎം സംസ്ഥാന അദ്ധ്യക്ഷൻ എം.വി ​ഗോവിന്ദൻ മാദ്ധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്.

Tags: Pinarayi Vijayanpv anwar
Share
Tweet
SendShare

More News from this section

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

Latest News

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies