അതിർത്തിയിലെ സേനാ പിന്മാറ്റത്തിൽ ഇന്ത്യയുമായി സമവായത്തിലെത്താൻ സാധിച്ചതായി ചൈനീസ് പ്രതിരോധ മന്ത്രാലയം; ചർച്ചകൾ തുടരുമെന്ന് ഷാങ് സിയാവോങ്
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അതിർത്തിയിലെ സേനാ പിന്മാറ്റത്തിൽ ഇന്ത്യയുമായി സമവായത്തിലെത്താൻ സാധിച്ചതായി ചൈനീസ് പ്രതിരോധ മന്ത്രാലയം; ചർച്ചകൾ തുടരുമെന്ന് ഷാങ് സിയാവോങ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2024, 06:10 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അതിർത്തി മേഖലയിലെ സംഘർഷങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി സേനാ പിന്മാറ്റവുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി സമവായത്തിലെത്താൻ സാധിച്ചതായി ചൈനീസ് പ്രതിരോധ മന്ത്രാലയം. ചില വിഷയങ്ങളിൽ ധാരണയായെന്നും അധികം വൈകാതെ പ്രശ്‌ന പരിഹാരം ഉണ്ടാകുമെന്നുമാണ് ചൈന വ്യക്തമാക്കിയത്. ഇരുപക്ഷത്തിനും സ്വീകാര്യമായ തീരുമാനങ്ങളിൽ എത്തുന്നതിന് വേണ്ടി ചർച്ചകൾ തുടരുമെന്നും ചൈന അറിയിച്ചു.

ചൈനയിലെ ഇന്ത്യൻ അംബാസഡർ പ്രദീപ് കുമാർ റാവത്തുമായി, വിദേശകാര്യ മന്ത്രാലയത്തിലെ ഏഷ്യൻ അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റിലെ ഡയറക്ടർ ജനറൽ ലി ജിൻസോങ് കൂടിക്കാഴ്ച നടത്തിയതായും ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കിഴക്കൻ ലഡാക്കിൽ നിയന്ത്രണരേഖയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ ഇരുപക്ഷത്ത് നിന്നും വലിയ പുരോഗതി ഉണ്ടായതായി നേരത്തെയും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

ഇന്ത്യയുടേയും ചൈനയുടേയും വിദേശകാര്യമന്ത്രിമാരും ഉന്നത നയതന്ത്ര-സൈനിക ഉദ്യോഗസ്ഥരും ഇപ്പോഴും ഈ വിഷയത്തിൽ ചർച്ചകൾ തുടരുകയാണെന്ന് ചൈനീസ് പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവ് ഷാങ് സിയാവോങ് പറഞ്ഞു. ” ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ഇടയിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ചുകൊണ്ട് പല വിഷയങ്ങളിലും സമവായത്തിൽ എത്താൻ സാധിച്ചിട്ടുണ്ട്. എങ്കിലും പരസ്പരമുള്ള ആശങ്കകൾ പരിഹരിക്കുന്നതിനായി വരും ദിവസങ്ങളിലും ചർച്ചകൾ തുടരാമെന്ന് ഇരു പക്ഷവും തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും പരസ്പരം സ്വീകാര്യമായ നടപടി സ്വീകരിക്കുമെന്നും” ഷാങ് സിയാവോങ് പറഞ്ഞു.

വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചും, റഷ്യയിൽ ബ്രിക്സ് യോഗത്തോടനുബന്ധിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചും ഷാങ് സിയാവോങ് എടുത്തു പറഞ്ഞു. അതേസമയം ഡെപ്‌സാങ്, ഡെംചോക് എന്നിവിടങ്ങളിൽ ഇപ്പോഴും ഇരുവിഭാഗത്തിന്റെയും സൈനികർ നിലയുറപ്പിച്ചിട്ടുണ്ട്. അതിർത്തിയിൽ സമാധാനം പുന:സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള എല്ലാ നടപടികളേയും ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുമെന്നും, പട്രോളിങ് സംബന്ധിച്ച് ഇനിയുള്ള പ്രശ്‌നങ്ങൾ കൂടി എത്രയും വേഗം പരിഹരിക്കുമെന്നും ഷാങ് വ്യക്തമാക്കി.

Tags: FEATURED2Chinese Defence Ministryeastern LadakhLine of Actual Control
Share
Tweet
SendShare

More News from this section

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

ഡൽഹിയിൽ പ്രകോപനം തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍; ആകാശവാണി ഭവനിലേക്ക് ഇടിച്ചുകയറി രാഹുലും പ്രിയങ്കയും

സുപ്രീംകോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി ജീവപര്യന്തം തടവുകാരനെ മോചിപ്പിച്ചു; പ്രതിഫലമായി പ്രതിയുടെ ഭാര്യയെ ലൈംഗികമായി ഉപയോഗിച്ചു; മുൻ ജയിൽ സൂപ്രണ്ട് അറസ്റ്റിൽ

ജിഹാദി- പാറ്റ ഗൂഢാലോചന പുറത്തേക്ക്; ഡൽഹി പ്രതിഷേധത്തിനിടെയുള്ള വൈറൽ ‘പീഡന’ ദൃശ്യങ്ങൾ AI നിർമിതം, യൂട്യൂബർ നദീം അഹമ്മദ് അറസ്റ്റിൽ

കൈയിൽ പച്ചകുത്തിയത് തുമ്പായി; കാണാതാകുമ്പോൾ കുഞ്ഞിന് ഒരു വയസ്സ്, 39 വർഷത്തിന് ശേഷം അപൂർവ കൂടിച്ചേരൽ

മസാജിനിടെ മാല മോഷ്ടിച്ചു; യൂട്യൂബർ മധുമിതക്കെതിരെ കേസ്, പരാതിക്കാരൻ 89കാരനായ കരാറുകാരൻ

Latest News

ആരോഗ്യവകുപ്പിൽ ഭിന്നത രൂക്ഷം; പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫിനെ മാറ്റണമെന്ന് കെ. മുരളീധരൻ, 35 ഫയലുകൾ പിടിച്ചുവച്ചെന്ന് മന്ത്രിയുടെ പരാതി,

ചിറയിൻകീഴിൽ സജിയുടെ മരണം; ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ, പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അണുബാധയും ന്യൂമോണിയയും

തീരദേശത്ത് ശക്തമായ തിരമാലയ്‌ക്ക് സാധ്യത; കള്ളക്കടൽ മുന്നറിയിപ്പ്, തിരുവനന്തപുരം തീരത്ത് 1.1 മീറ്റർ വരെ തിരമാലയ്‌ക്ക് സാധ്യത

ബി.ജെ.പി കൗൺസിലർ ആർ. സുഗതൻ ഉടൻ ജയിൽ മോചിതനാകും; കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; സർക്കാരിന് കനത്ത തിരിച്ചടി

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘മഴയും കാറ്റും പ്രതീക്ഷിച്ചില്ലെന്ന് പറയരുത്’; കായികമേളയുടെ പന്തൽ തകർന്ന സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് സുരേഷ് ഗോപി

ഇടത്-ജിഹാദി കൂട്ടങ്ങളുടെ തിട്ടൂരം ഏറ്റില്ല; കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം മുഴങ്ങി

സമരം റിപ്പോർട്ട് ചെയ്യുമ്പോൾ ഐഡി കാർഡ് നിർബന്ധം; ഔദ്യോഗിക നടപടികൾക്കും നീക്കങ്ങൾക്കും തടസ്സമുണ്ടാക്കരുത്; മാധ്യമപ്രവർത്തകർക്ക് ഡൽഹി പോലീസിന്റെ മാർഗനിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies