കുഞ്ഞുകൈകളിൽ തോക്ക് കിട്ടി; 2 വയസുകാരന്റെ വാരിയെല്ല് തകർത്ത് ബുള്ളറ്റ് പാഞ്ഞുകയറി; പിതാവ് അറസ്റ്റിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കുഞ്ഞുകൈകളിൽ തോക്ക് കിട്ടി; 2 വയസുകാരന്റെ വാരിയെല്ല് തകർത്ത് ബുള്ളറ്റ് പാഞ്ഞുകയറി; പിതാവ് അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2024, 03:18 pm IST
Facebook
Twitter
WhatsAppTelegram

പെൻസിൽവാനിയ: പിതാവിന്റെ തോക്കെടുത്ത് കളിച്ച രണ്ടുവയസുകാരന് ദാരുണാന്ത്യം. സ്വയം വെടിയുതിർത്ത കുഞ്ഞ് സംഭവസ്ഥലത്ത് വച്ച് തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു. പെൻസിൽവാനിയയിൽ കഴിഞ്ഞ മെയ് മാസത്തിലാണ് സംഭവം നടന്നത്.

കട്ടിലിൽ കിടക്കുകയായിരുന്നു കുഞ്ഞ്. ഇതേകട്ടിലിൽ പിതാവ് ലൂയിസ് മാരിന്റെ തോക്ക് കിടന്നിരുന്നു. ഫോണിൽ സംസാരിക്കുന്നതിന്റെ തിരക്കിൽ ലൂയിസിന്റെ ശ്രദ്ധമാറി. ഇതേസമയമായിരുന്നു കുഞ്ഞിക്കൈകളിൽ തോക്ക് എത്തിയത്. കുഞ്ഞുവിരലുകൾ ട്രി​ഗർ അമർത്തിയതോടെ ബുള്ളറ്റ് പാഞ്ഞുകയറി. ശബ്ദം കേട്ട് ഓടിയെത്തിയപ്പോൾ ചോരയിൽ കുളിച്ച രണ്ടുവയസുകാരനെയാണ് ലൂയിസ് കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ കുഞ്ഞ് മരിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ 34-കാരനായ പിതാവ് അറസ്റ്റിലായി.

ഇയാളുടെ രണ്ട് ഹാൻഡ്​ഗണ്ണുകളും ഇയർ പ്രൊട്ടക്ഷനും സംഭവസമയത്ത് കട്ടിലിൽ ഉണ്ടായിരുന്നു. വെടിയേറ്റ കുഞ്ഞിന്റെ വാരിയെല്ലുകൾ പൂർണമായും തകർന്നിരുന്നതായി ഡോക്ടർമാർ അറിയിച്ചു. ഇടത് ശ്വാസകോശത്തിനും സാരമായ പരിക്കേറ്റു. ശരീരത്തോട് ചേർത്തുവച്ച് വെടിവച്ചതിനാൽ കുഞ്ഞിന്റെ ശരീരത്തിന് പൊള്ളലേൽക്കുകയും ചെയ്തിരുന്നു. പിതാവിന്റെ അശ്രദ്ധ കാരണമാണ് അപകടം സംഭവിച്ചത് എന്നുള്ളതിനാലാണ് ഇയാൾ അറസ്റ്റിലായത്. നിലവിൽ കേസിന്റെ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ അഞ്ച് വർഷം തടവും 10,000 ഡോളർ പിഴയും അടയ്‌ക്കേണ്ടതായി വരും.

Tags: gun shotGUNPennsylvaniaToddler
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies