രണ്ടരക്കിലോ സ്വർണം തട്ടിയെടുത്ത കവർച്ചാസംഘത്തിന്റെ തലവൻ ഇൻസ്റ്റഗ്രാമിലെ താരം; അരലക്ഷത്തിലധികം ഫോളോവേഴ്‌സ്; റോഷൻ 22 കേസുകളിൽ പ്രതിയെന്ന് പൊലീസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രണ്ടരക്കിലോ സ്വർണം തട്ടിയെടുത്ത കവർച്ചാസംഘത്തിന്റെ തലവൻ ഇൻസ്റ്റഗ്രാമിലെ താരം; അരലക്ഷത്തിലധികം ഫോളോവേഴ്‌സ്; റോഷൻ 22 കേസുകളിൽ പ്രതിയെന്ന് പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2024, 11:13 am IST
FacebookTwitterWhatsAppTelegram

തൃശൂർ: ദേശീയപാതയിൽ കാർ ആക്രമിച്ച് രണ്ടര കിലോഗ്രാം സ്വർണം കവർണ കവർന്ന സംഘത്തിന്റെ തലവൻ ഇൻസ്റ്റഗ്രാമിലെ താരം. പത്തനംതിട്ട തിരുവല്ല തിലമൂലപുരം ചിറ്റപ്പാട്ടിൽ റോഷൻ വർഗീസിന്റെ(29) നേതൃത്വത്തിലുള്ള ഒൻപതംഗ സംഘമാണ് പട്ടിക്കാട് വച്ച് രണ്ട് യുവാക്കളെ ആക്രമിച്ച് സ്വർണം കവർന്നത്. മോഷണം നടന്ന സമയത്ത് സ്ഥലത്ത് കൂടി പോയ ബസിലെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നത്.

തിരുവല്ലയിൽ നിന്നാണ് റോഷൻ പിടിയിലാകുന്നത്. റോഷന്റെ സംഘത്തിലുള്ള മാങ്കുളത്തിൽ ഷിജോ വർഗീസ്, പള്ളിനട ഊളക്കൽ സിദ്ദിഖ്, കൊളത്തൂർ തൈവളപ്പിൽ നിശാന്ത്, കയ്പമംഗലം അടിപ്പറമ്പിൽ നിഖിൽ നാഥ് എന്നിവരേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തിരുവില്ല്യാമല, ചേരാനെല്ലൂർ, തൃശൂർ എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കളാണ് സംഘത്തിലുള്ള എല്ലാവരും. കേസിൽ ഇനിയും നാല് പേർ കൂടി പിടിയിലാകാനുള്ളതായി സിറ്റി പൊലീസ് അറിയിച്ചു. സമൂഹമാദ്ധ്യമത്തിൽ സജീവമായ റോഷന് ഇൻസ്റ്റഗ്രാമിൽ അരലക്ഷത്തോളം ഫോളോവേഴ്‌സാണ് ഉള്ളത്. ഇൻസ്റ്റഗ്രാമിൽ റോഷനെ ഫോളോ ചെയ്യുന്ന പലർക്കും ഇയാൾ മോഷ്ടാവാണെന്ന് അറിയില്ല. സ്ഥിരമായി റീൽ ചെയ്താണ് ഇയാൾ ഫോളോവേഴ്‌സിനെ സ്വന്തമാക്കിയത്.

പ്ലസ്ടു വരെ മാത്രമാണ് ഇയാൾ പഠിച്ചിട്ടുള്ളത്. 22ഓളം കേസുകളാണ് ഇയാൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ദേശീയപാതകളിൽ കാർ യാത്രക്കാരെ ആക്രമിച്ച് സ്വർണം തട്ടിയെടുക്കുന്നതാണ് റോഷന്റേയും സംഘത്തിന്റേയും പതിവ്. പലതവണ ജയിലിലായിട്ടുണ്ടെങ്കിലും ജയിലിൽ നിന്ന് ഇറങ്ങി വീണ്ടും സ്വർണം തട്ടുക എന്നതാണ് ഇവരുടെ രീതി. കർണാടകയിലും തമിഴ്‌നാട്ടിലുമാണ് ഇയാൾ സമാനമായ മോഷണങ്ങൾ നടത്തിയിട്ടുള്ളത്.

കോയമ്പത്തൂരിലെ സ്വർണാഭരണശാലയിൽ നിന്നുള്ള ആഭരണങ്ങളുമായി തൃശൂരിലേക്ക് വരികയായിരുന്ന രണ്ട് യുവാക്കളെയാണ് റോഷനും സംഘവും ആക്രമിച്ചത്. സ്വർണം കൊണ്ടുവരികയായിരുന്ന വാഹനത്തെ പ്രതികൾ പിന്തുടർന്നെത്തി തടഞ്ഞു നിർത്തുകയായിരുന്നു. ശേഷം കാറിന്റെ ചില്ല് തകർക്കുകയും കത്തി കഴുത്തിൽ വച്ച് ഭീഷണി മുഴക്കി സ്വർണവും, വാഹനവും പ്രതികൾ തട്ടിയെടുക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതികളിൽ മൂന്ന് പേരെ കുതിരാനിൽ വച്ച് പൊലീസ് പിടികൂടിയിരുന്നു.

ഇവരിൽ നിന്നാണ് റോഷനെ കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. കോയമ്പത്തൂരിൽ നിന്ന് സ്വർണവുമായി യുവാക്കൾ കാറിൽ പുറപ്പെട്ട വിവരം കവർച്ചാസംഘത്തിന് കൈമാറിയ ആളേയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. നിലവിൽ തട്ടിയെടുത്ത സ്വർണം പൊലീസിന് വീണ്ടെടുക്കാനായിട്ടില്ല. ഇനി പിടിയിലാകാനുള്ള നാല് പ്രതികളിൽ നിന്നും സ്വർണം കണ്ടെടുക്കാൻ കഴിയുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്‌.

Tags: Kerala Policerobberyroshan varghese
ShareTweetSendShare

More News from this section

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

കൂട്ടിയിട്ട് കത്തിച്ചാൽ ഇങ്ങനെയിരിക്കും; കോടികൾ വിലവരുന്ന കഞ്ചാവും എംഡിഎംഎയും തൃശൂർ സിറ്റി പൊലീസ് തീയിട്ട് നശിപ്പിച്ചു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies