കർണാടകയിൽ വീണ്ടും റേവ് പാർട്ടി; മൈസൂരിൽ 64 പേരെ അറസ്റ്റ് ചെയ്തു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കർണാടകയിൽ വീണ്ടും റേവ് പാർട്ടി; മൈസൂരിൽ 64 പേരെ അറസ്റ്റ് ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2024, 07:13 pm IST
FacebookTwitterWhatsAppTelegram

മൈസൂരു: മൈസൂരിൽ ഒരു സ്വകാര്യ ഫാമിൽ നടന്ന റേവ് പാർട്ടി ഞായറാഴ്ച പുലർച്ചെ പോലീസ് റെയ്ഡ് ചെയ്തു. പോലീസ് എത്തിയതറിഞ്ഞ് പാർട്ടിയിലുണ്ടായിരുന്ന പലരും രക്ഷപ്പെടാൻ ശ്രമിച്ചു എങ്കിലും റെയ്ഡിനിടെ 64 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ പലരും ലഹരിയിലായിരുന്നു എന്നാണ് റിപ്പോർട്ട്.

പാർട്ടി സ്ഥലത്ത് നിന്ന് നിരവധി വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു. പോലീസ് കസ്റ്റഡിയിൽ ഇരുന്ന പ്രതികൾ മുഖം മറയ്‌ക്കാൻ ശ്രമിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

നിരോധിത പ്രദേശത്ത് ഈ പാർട്ടി സംഘടിപ്പിച്ചവർ സോഷ്യൽ മീഡിയ വഴിയാണ് യുവാക്കളെയും യുവതികളെയും ക്ഷണിച്ചത്. 30ലധികം ദമ്പതികൾ ഓൺലൈനായി പണം നൽകി ഇതിൽ പങ്കാളികളായതായും പോലീസ് അനുമാനിക്കുന്നു.

വ്യവസായികളും വിദ്യാർത്ഥികളും യുവതികളും റേവ് പാർട്ടിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഫാമിൽ അബോധാവസ്ഥയിലായിരുന്ന പതിനഞ്ചിലധികം യുവതികളെ കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന് കഴിച്ച ശേഷം ഇവർ ലഹരിയിലായിരുന്നുവെന്നാണ് സൂചന. മദ്യക്കുപ്പികളും ഭക്ഷണവും ഉൾപ്പെടെ നിരവധി സാധനങ്ങൾ പോലീസ് പിടിച്ചെടുത്തു.

ഈ പാർട്ടിക്ക് വിദേശത്ത് നിന്ന് ചില ഡിജെമാരെ ക്ഷണിച്ചിരുന്നു. വലിയ ശബ്ദം കേട്ട് സമീപവാസികൾ പോലീസിൽ വിവരമറിയിക്കുകയും അങ്ങിനെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. ഉച്ചത്തിലുള്ള സംഗീതമാണ് ഡിജെ ഒരുക്കിയതെന്ന് നാട്ടുകാർ ആരോപിച്ചു. 150-ലധികം യുവാക്കളും യുവതികളും പാർട്ടിയിൽ പങ്കെടുത്തതായാണ് റിപ്പോർട്ട്. കൂടാതെ, ഇസ്രായേലിൽ നിന്നുള്ള റാപ്പർ ഗ്രെയ്ൻ റിപ്പർ പാർട്ടിക്ക് വന്നതായി പറയപ്പെടുന്നു.

പാർട്ടി പരിസരത്തും അറസ്റ്റിലായവരുടെ പക്കൽനിന്നും മയക്കുമരുന്ന് കണ്ടെത്തിയില്ല എന്നാണ് പോലീസ് പറയുന്നത്. അറസ്റ്റിലായവരുടെ രക്തപരിശോധന നടത്തി വൈദ്യപരിശോധനയ്‌ക്ക് അയച്ചു. വിദേശികളുടെ പങ്കാളിത്തവും അന്വേഷിക്കുന്നുണ്ട്. പാർട്ടി ആരാണ് സംഘടിപ്പിച്ചത്, എങ്ങനെയാണ് പാർട്ടി സംഘടിപ്പിച്ചത്, മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ തുടങ്ങിയ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് മൈസൂർ എസ്പി വിഷ്ണുവർധൻ പറഞ്ഞു.

Tags: mysururave party
ShareTweetSendShare

More News from this section

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies