ദേ വന്നു, ദാ പോയി; ട്രംപിന്റെ നഗ്നപ്രതിമ അപ്രത്യക്ഷമായി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World USA

ദേ വന്നു, ദാ പോയി; ട്രംപിന്റെ നഗ്നപ്രതിമ അപ്രത്യക്ഷമായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2024, 09:24 pm IST
Facebook
Twitter
WhatsAppTelegram

അമേരിക്കയിൽ പ്രത്യക്ഷപ്പെട്ട ട്രംപിന്റെ ന​ഗ്നപ്രതിമ കാണാതായതായി റിപ്പോർട്ട്. 43 അടി നീളവും 10 അടി വീതിയുമുള്ള പ്രതിമ ലാസ് വി​ഗാസ് സ്ട്രിപ്പ് ഹൈവേയിലാണ് കഴിഞ്ഞയാഴ്ച പ്രത്യക്ഷപ്പെട്ടിരുന്നത്. ട്രംപ് ഇൻ്റർനാഷണൽ ​ഹോട്ടലിൽ നിന്ന് 28 മൈൽ ദൂരം മാറി നെവേദയിലുള്ള ​ഹൈവേയിൽ റോഡരികിലായിരുന്നു അമേരിക്കൻ മുൻ പ്രസിഡന്റായ ഡൊണാൾഡ് ട്രംപിന്റെ ന​ഗ്നപ്രതിമ സ്ഥാപിക്കപ്പെട്ടത്. ലാസ് വി​ഗാസിനെ സാൾട്ട് ലേക്ക് സിറ്റിയുമായി ബന്ധിപ്പിക്കുന്ന ഹൈവേ ആയതിനാൽ നിരവധി യാത്രക്കാർ ഇതുവഴി സഞ്ചരിച്ചിരുന്നു. റോഡരികിൽ പെട്ടെന്ന് കണ്ണുടക്കുന്ന സ്ഥലത്താണ് പ്രതിമ സ്ഥാപിക്കപ്പെട്ടിരുന്നത്.

ഏകദേശം ആറായിരം പൗണ്ട് തൂക്കമുള്ള ഈ പ്രതിമയിൽ ട്രംപിന്റെ കൈകളുടെ ഭാ​ഗം ചലിക്കുന്നവയായിരുന്നു. ഇഷ്ടമുള്ള ദിശയിലേക്ക് കൈകൾ പ്രദർശിപ്പിക്കാവുന്ന രീതിയിലാണ് പ്രതിമ നിർമിച്ചിരുന്നത്. എന്നാൽ ഇവ ആരാണ് തയ്യാറാക്കിയതെന്നോ ഹൈവേയിൽ ആരാണ് സ്ഥാപിച്ചതെന്നോ ഇപ്പോഴും വ്യക്തമല്ല. പ്രതിമ നിന്നിരുന്ന സ്ഥലത്തിന്റെ ഉടമയ്‌ക്കും ഇതുസംബന്ധിച്ച് ഒരറിവും ഉണ്ടായിരുന്നില്ല. ന​ഗ്നപ്രതിമ ആയിരുന്നതിനാൽ നിരവധി പേരാണ് ഇതിനെ വിമർശിച്ച് രം​ഗത്തെത്തിയത്. അമേരിക്കയുടെ മുൻ പ്രസിഡന്റിനെ അധിക്ഷേപിക്കുന്ന നടപടിയാണിതെന്നും വിയോജിപ്പുകൾ പ്രകടിപ്പിക്കേണ്ടത് ഈവിധമല്ലെന്നും അഭിപ്രായങ്ങൾ ഉയർന്നിരുന്നു. നഗ്നപ്രതിമയെക്കുറിച്ച് ചർച്ചകൾ സജീവമാകുന്നതിനിടെയാണ് ചൊവ്വാഴ്ച രാവിലെ ഇത് അപ്രത്യക്ഷമായത്.

ഇതാദ്യമായല്ല ട്രംപിന്റെ ന​ഗ്നപ്രതിമ പ്രത്യക്ഷപ്പെടുന്നതും വാർത്തകളിൽ ഇടംപിടിക്കുന്നതും. 2016ൽ ന്യൂയോർക്കിലും സാൻ ഫ്രാൻസിസ്കോയിലും സിയാറ്റിലും ട്രംപിന്റ ന​ഗ്നപ്രതിമകൾ ഉയർന്നിരുന്നു. 2020ലെ തെരഞ്ഞെടുപ്പ് സമയത്ത് ട്രംപിന്റെ ബേബി ബ്ലിംപ് (ആകാശത്ത് പറക്കുന്ന ഭീമൻ ബലൂൺ) ലണ്ടനിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്.

Tags: donald trumpLas vegasNaked Trump StatueTrump Statue
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies