ആകാശത്ത് കൂടി പറക്കുന്ന തീഗോളങ്ങൾ; ബ്രിട്ടീഷ് എയർവെയ്‌സിൽ നിന്ന് ചിത്രീകരിച്ച വീഡിയോ പുറത്ത്; ആക്രമണത്തിന് മുൻപ് എയർവേ പരിശോധിക്കാതെ ഇറാൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആകാശത്ത് കൂടി പറക്കുന്ന തീഗോളങ്ങൾ; ബ്രിട്ടീഷ് എയർവെയ്‌സിൽ നിന്ന് ചിത്രീകരിച്ച വീഡിയോ പുറത്ത്; ആക്രമണത്തിന് മുൻപ് എയർവേ പരിശോധിക്കാതെ ഇറാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2024, 01:09 pm IST
FacebookTwitterWhatsAppTelegram

ടെൽഅവീവ്: കഴിഞ്ഞ ദിവസമാണ് ഇസ്രായേലിന് നേരെ ഇറാൻ കടുത്ത മിസൈൽ ആക്രമണം നടത്തിയത്. ഇരുന്നൂറോളം മിസൈലുകളാണ് ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇറാൻ തൊടുത്തത്. സംഭവസമയത്ത് ഇതുവഴി പോവുകയായിരുന്ന ബ്രിട്ടീഷ് എയർവെയ്‌സിന്റെ ഒരു വിമാനത്തിൽ നിന്ന് ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.

കാഴ്ചക്കാരിൽ അങ്ങേയറ്റം ഭീതി ജനിപ്പിക്കുന്ന വീഡിയോ ആണിത്. ആകാശത്ത് കൂടി മിസൈലുകൾ പോകുന്നതായി ദൃശ്യങ്ങളിൽ കാണാം. ആക്രമണം നടത്തുന്നതിന് മുൻപായി ഇറാൻ എയർവേകൾ പരിശോധിച്ചില്ലെന്ന് കൂടി സ്ഥിരീകരിക്കുന്ന വീഡിയോ ആണിത്. സംഭവത്തിൽ ഇറാനെതിരെ വിമർശനം ശക്തമായിട്ടുണ്ട്.

ദുബായിലേക്ക് പോവുകയായിരുന്ന ബ്രിട്ടീഷ് എയർവെയ്‌സ് വിമാനത്തിലെ പൈലറ്റാണ് ഈ വീഡിയോ ചിത്രീകരിച്ചത്. സംഭവത്തിന് പിന്നാലെ വിമാനം സുരക്ഷിതമായി വഴിതിരിച്ച് വിടുകയായിരുന്നു. മുന്നറിയിപ്പില്ലാതെ ഇറാൻ നടത്തിയ ആക്രമണത്തിന് പിന്നാലെ എല്ലാ വിമാനക്കമ്പനികളും ഇതുവഴിയുള്ള വിമാനങ്ങൾ വഴിതിരിച്ച് വിടുകയായിരുന്നു.

Filmed from flight deck of an airliner near Shiraz, Iran. No warning from ATC who had no idea. Turned away immediately. pic.twitter.com/Iq6k6jY9Zm

— Tim L-G🇺🇦 (@IntercityFC) October 1, 2024

ബ്രിട്ടീഷ് എയർവെയ്‌സിന് പുറമെ എമിറേറ്റ്‌സ്, ലുഫ്താൻസ, ഖത്തർ എയർവെയ്‌സ് തുടങ്ങിയവയുടെ 80ഓളം വിമാനങ്ങളാണ് കെയ്‌റോയിലേക്കും മറ്റ് യൂറോപ്യൻ നഗരങ്ങളിലേക്കുമായി വഴിതിരിച്ച് വിട്ടത്. ദുബായ്, ദോഹ, അബുദാബി തുടങ്ങിയ സ്ഥലങ്ങളിലേക്ക് വരികയായിരുന്ന വിമാനങ്ങളാണ് ഇവയിൽ ഭൂരിഭാഗവും. ആക്രമണവിവരം പുറത്ത് വന്നതിന് പിന്നാലെ ഇസ്രായേൽ, ലെബനൻ, ജോർദാൻ, ഇറാഖ്, സിറിയ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനസർവീസുകൾ പൂർണമായും നിർത്തിവച്ചു. ഇതിൽ ഇറാഖും ജോർദാനും പിന്നീട് വിമാനസർവീസുകൾ പുന:രാരംഭിക്കുകയായിരുന്നു.

Tags: israelIRANBritish Airwaysflight's cockpit
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies