ബ്രഹ്‌മോത്സവത്തിന് ഭക്തരെ വരവേൽക്കാൻ ഒരുങ്ങി തിരുപ്പതി ക്ഷേത്രം; തയ്യാറാക്കുന്നത് മായമില്ലാത്ത എട്ട് ലക്ഷത്തോളം ലഡ്ഡു പ്രസാദം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബ്രഹ്‌മോത്സവത്തിന് ഭക്തരെ വരവേൽക്കാൻ ഒരുങ്ങി തിരുപ്പതി ക്ഷേത്രം; തയ്യാറാക്കുന്നത് മായമില്ലാത്ത എട്ട് ലക്ഷത്തോളം ലഡ്ഡു പ്രസാദം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2024, 01:55 pm IST
FacebookTwitterWhatsAppTelegram

തിരുപ്പതി: ബ്രഹ്‌മോത്സവത്തിന് ഒരുങ്ങി തിരുപ്പതി തിരുമല ശ്രീ വെങ്കിടേശ്വര ക്ഷേത്രം. ഒൻപത് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിൽ പ്രതിദിനം ഒരു ലക്ഷത്തിലധികം ഭക്തരെയാണ് പ്രതീക്ഷിക്കുന്നത്. നാലാം തിയതി ആരംഭിക്കുന്ന ഉത്സവം ഈ മാസം 12 വരെ നീളും. ബ്രഹ്‌മോത്സവത്തിന് മുന്നോടിയായി ക്ഷേത്രത്തിൽ പതിവ് ശുചീകരണ ചടങ്ങുകൾ പൂർത്തിയാക്കിയിട്ടുണ്ട്.

‘കോവിൽ ആൾവാർ തിരുമഞ്ചനം’ എന്ന് അറിയപ്പെടുന്ന ഈ ശുചീകരണപ്രക്രിയ വർഷത്തിൽ നാല് തവണ വീതം നടത്താറുണ്ട്. പ്രധാന ഉത്സവാഘോഷങ്ങൾ നടക്കുന്നതിന് തൊട്ടുമുൻപുള്ള ചൊവ്വാഴ്ചകളിലാണ് ചടങ്ങ് നടത്തുകയെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം എക്‌സിക്യൂട്ടീവ് ഓഫീസർ ജെ ശ്യാമള റാവു പറഞ്ഞു. ബ്രഹ്‌മോത്സവത്തിന് പുറമെ തെലുഗു ഉഗാഡി, അണിവാര അസ്താനം, വൈകുണ്ഠ ഏകാദശി തുടങ്ങിയ വിശേഷദിനങ്ങൾക്കും മുൻപും ഈ ചടങ്ങ് നടത്തുന്നു.

ചടങ്ങിന്റെ ഭാഗമായി ക്ഷേത്രവും വിഗ്രഹങ്ങളും മുഴുവൻ പൂജാ പാത്രങ്ങളും വൃത്തിയാക്കുകയും, ക്ഷേത്ര ചുവരുകളിലും മേൽക്കൂരകളിലുമെല്ലാം പ്രത്യേക സുഗന്ധമുള്ള ലേപനം പൂശുകയും ചെയ്യുന്നു. പുലർച്ചെ ആറ് മണിക്കും പത്ത് മണിക്കും ഇടയിലായിട്ടാണ് മുഴുവൻ ചടങ്ങുകളും പൂർത്തിയാക്കിയത്. ചടങ്ങിന്റെ സമയത്ത് ദേവന്റെ വിഗ്രഹത്തിന്റെ വെള്ള നിറത്തിലുള്ള വസ്ത്രം ഉപയോഗിച്ച് മൂടിയിടും. ചടങ്ങുകൾ മുഴുവൻ പൂർത്തിയാക്കിയ ശേഷമായിരിക്കും ഈ മൂടുപടം നീക്കുന്നത്. ഇതിന് ശേഷം ദേവന് പ്രത്യേക പൂജകൾ നടത്തി നിവേദ്യം സമർപ്പിക്കുന്നു.

ക്ഷേത്രത്തിലെ ലഡ്ഡു നിർമ്മാണവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ ലഡ്ഡു തയ്യാറാക്കുന്ന നെയ്യ് സൂക്ഷിക്കുന്ന പാത്രങ്ങളിലും മറ്റ് വഴിപാടുകൾ ഒരുക്കുന്ന സ്ഥലത്തുമെല്ലാം ടിടിഡിയുടെ നേതൃത്വത്തിൽ ശുദ്ധീകരണ ചടങ്ങുകൾ നടത്തിയിരുന്നു. ബ്രഹ്‌മോത്സവത്തിന് എത്തുന്ന ഭക്തർക്കായി പ്രതിദിനം എട്ട് ലക്ഷത്തോളം ലഡ്ഡു തയ്യാറാക്കാനുള്ള ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. ബ്രഹ്‌മോത്സവത്തിന് ഭക്തർക്ക് സുഗമമായ ദർശനം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി എല്ലാ സ്‌പെഷ്യൽ ദർശന സേവനങ്ങളും ടിടിഡി താത്കാലികമായി നിർത്തിവച്ചിട്ടുണ്ട്.

 

Tags: tirupati templeTIRUPATHYmega Brahmotsavam festival
ShareTweetSendShare

More News from this section

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies