യൂട്യൂബ് ചാനലുണ്ട്, ഇഷ്ടമുള്ള വീഡിയോ ചെയ്യും, വൈകാരികത വച്ച് ഉഷാറാക്കാനാണ് തീരുമാനം; അർജുന്റെ കുടുംബത്തിന്റെ ആരോപണങ്ങളിൽ പ്രതികരിച്ച് മനാഫ്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യൂട്യൂബ് ചാനലുണ്ട്, ഇഷ്ടമുള്ള വീഡിയോ ചെയ്യും, വൈകാരികത വച്ച് ഉഷാറാക്കാനാണ് തീരുമാനം; അർജുന്റെ കുടുംബത്തിന്റെ ആരോപണങ്ങളിൽ പ്രതികരിച്ച് മനാഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2024, 06:06 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: അർജുന്റെ വേർപാടിലെ വൈകാരികത ചൂഷണം ചെയ്യുകയാണെന്ന ആരോപണത്തിൽ പ്രതികരിച്ച് ലോറി ഉടമ മനാഫ്. താൻ യൂട്യൂബ് തുടങ്ങിയതിൽ എന്താണ് തെറ്റെന്ന് മനാഫ് ചോദിച്ചു. ആരുടെയും തറവാട് സ്വത്തല്ല യൂട്യൂബ്. തന്റെ ചാനലിൽ ഇഷ്ടമുള്ള വീഡിയോ ചെയ്യുമെന്നും അർജുന്റെ പേര് തന്നെ ലോറിക്ക് നൽകുമെന്നും മനാഫ് പ്രതികരിച്ചു. അർജുന്റെ കുടുംബം ഉന്നയിച്ച ഫണ്ട് പിരിവ് അടക്കമുള്ള ആരോപണങ്ങളെയും മനാഫ് തള്ളി.

“അർജുനെ ലഭിക്കുന്നതോടെ യൂട്യൂബ് ചാനലിൽ ഇനിയർത്ഥമില്ലെന്ന് കരുതിയതാണ്, ഇത്രയും ആരോപണങ്ങൾ ഉന്നയിച്ച സ്ഥിതിക്ക് ആ ചാനൽ ഉഷാറാക്കാൻ തന്നെയാണ് തീരുമാനം. ആർക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് നോക്കാം. ആരുടെയും തറവാട് സ്വത്ത് ഒന്നുമല്ല യൂട്യൂബ്. എന്റെ ലോറിക്ക് അർജുൻ എന്നുതന്നെ പേരിടും. എനിക്കാരേയും പേടിയില്ല. ഞാൻ വേറെ ലെവലാ..

ഈ വൈകാരികത വച്ച് തന്നെയാണ് ജനഹൃദയങ്ങളിലേക്ക് അർജുൻ എത്തിയത്. അർജുന്റെ കുടുംബത്തെ എന്റെ ഫാമിലി ആയി കണ്ടതിൽ എന്താണ് തെറ്റ്? അർജുന്റെ അമ്മ എന്റെ അമ്മ തന്നെയാണ്. ആ അമ്മ എന്നെ തള്ളിപ്പറഞ്ഞാലും പ്രശ്നമില്ല.

ഞാൻ ഫണ്ട് പിരിവ് നടത്തിയിട്ടില്ല. അങ്ങനെ ഞാൻ ചെയ്തതിന് തെളിവ് കൊണ്ടുവരികയാണെങ്കിൽ മാനാഞ്ചിറ സ്ക്വയറിന് മുന്നിൽ വന്ന് നിൽക്കും, നിങ്ങൾക്ക് എന്നെ കല്ലെറിഞ്ഞ് കൊല്ലാം.

ഒരു പിആർ വർക്കും ഞാൻ നടത്തിയിട്ടില്ല. ഞാൻ നേരിട്ട ചില വിമർശനങ്ങളും കുറ്റപ്പെടുത്തലുകളുമുണ്ട്. അക്കാര്യത്തിന് പിറകെ ഞാൻ പോയിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് ചില വിശദീകരണ വീഡിയോകൾ ചെയ്തിട്ടുണ്ട്.

അർജുനെ കാണാതായതിന് ശേഷം ​ഗം​ഗാവലി പുഴയിലെത്തിയപ്പോൾ ഞാൻ ഒറ്റയ്‌ക്കായിരുന്നു. അപ്പോഴാണ് ഒരു ആശ്വാസത്തിന് വേണ്ടി യൂട്യൂബ് ചാനൽ തുടങ്ങിയത്. അതിലെന്താണ് തെറ്റ്. ആകെ പതിനായിരം സബ്സ്ക്രൈബേഴ്സ് മാത്രമുള്ള ചാനലാണത്. ഈ സബ്സ്ക്രൈബേഴ്സിന് കാര്യങ്ങൾ മനസിലാകാൻ വല്ലപ്പോഴും ഒരു ലൈവ് ഇടും. അർജുന്റെ വിഷയം ജനങ്ങൾ മറന്നുപോകാതിരിക്കാൻ വേണ്ടി ഞാൻ ശ്രമിച്ചിരുന്നു. അത്തരത്തിൽ വീഡിയോ ചെയ്യാനും ആ ചാനൽ ഉപയോ​ഗിച്ചു. അർജുന്റെ വിഷയം ജനങ്ങളിലേക്ക് എത്തിക്കാൻ ആ ചാനലിലൂടെ ശ്രമിച്ചു.

ലോറിക്ക് അർജുൻ എന്ന് പേരിടും. ടാറ്റ, ബിർള, കൊക്കകോള തുടങ്ങിയ പേരുകൾ പോലെ രജിസ്റ്റർ ചെയ്ത പേരല്ല അർജുൻ. അതുകൊണ്ട് ആരൊക്കെ തടഞ്ഞാലും എന്റെ ലോറിക്ക് അർജുൻ എന്നുതന്നെ പേരിടും.

അർജുന്റെ കുടുംബം ഫോൺ വിളിച്ചപ്പോൾ അറ്റെൻഡ് ചെയ്തിട്ടുണ്ട്. എന്തുകൊണ്ടാണ് അവർ അങ്ങനെ പറഞ്ഞത് എന്ന് അറിയില്ല.” – മനാഫ് പ്രതികരിച്ചു.

അർജുന്റെ വേർപാടിന് ശേഷം വൈകാരികത വിറ്റ് കാശാക്കാനും യൂട്യൂബ് വ്യൂസ് നേടാനുമാണ് മനാഫ് ശ്രമിക്കുന്നതെന്ന് അർജുന്റെ കുടുംബം ആരോപിച്ചിരുന്നു. അർ‌ജുന്റെ കുടുംബത്തിന് നൽകാനെന്ന പേരിൽ ഫണ്ട് പിരിവ് നടത്തിയെന്നും കുടുംബം വെളിപ്പെടുത്തി. അർജുനായുള്ള തിരച്ചിൽ ദൗത്യത്തിന്റെ മൂന്നാം ഘട്ടമായപ്പോൾ മനാഫും ഈശ്വർ മാൽപെയും ചേർന്ന് നടത്തിയത് നാടകമാണ്. അർജുന്റെ പേരിൽ നടത്തുന്ന പ്രചാരണങ്ങൾ മനാഫ് നിർത്തണമെന്നും സഹികെട്ടാണ് ഇങ്ങനെ പ്രതികരിക്കേണ്ടി വന്നതെന്നും കുടുംബം പറഞ്ഞിരുന്നു. അതി​ഗുരുതരമായ ആരോപണങ്ങൾ‌ അർജുന്റെ കുടുംബം ഉന്നയിച്ചതിന്റെ പശ്ചാത്തലത്തിലാണ് മനാഫ് പ്രതികരിച്ചത്.

Tags: ARJUNmanaf
Share
Tweet
SendShare

More News from this section

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

‘മതകാര്യങ്ങൾ പറയുന്നവരെ ഇകഴ്‌ത്തരുത്’, ഉത്തരവാദിത്തപ്പെട്ടവരിൽ നിന്ന് അത്തരം വാക്കുകൾ പാടില്ല, കാന്തപുരം വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ ജിഫ്രി മുത്തുക്കോയ തങ്ങൾ

അങ്കണവാടിയിലെ ‘അമൃതം പൊടി’യിലും പഞ്ചസാര ഭീഷണി; 20 ശതമാനം പഞ്ചസാര ജീവിതശൈലി രോഗങ്ങൾക്ക് വഴിയൊരുക്കുമെന്ന് ബാലാവകാശ കമ്മിഷൻ, , ശർക്കര പരിഗണിക്കാൻ നിർദേശം

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies