‘മതകാര്യങ്ങൾ പറയുന്നവരെ ഇകഴ്ത്തരുത്’, ഉത്തരവാദിത്തപ്പെട്ടവരിൽ നിന്ന് അത്തരം വാക്കുകൾ പാടില്ല, കാന്തപുരം വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ ജിഫ്രി മുത്തുക്കോയ തങ്ങൾ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘മതകാര്യങ്ങൾ പറയുന്നവരെ ഇകഴ്‌ത്തരുത്’, ഉത്തരവാദിത്തപ്പെട്ടവരിൽ നിന്ന് അത്തരം വാക്കുകൾ പാടില്ല, കാന്തപുരം വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ ജിഫ്രി മുത്തുക്കോയ തങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2026, 06:37 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പരാമർശത്തെച്ചൊല്ലിയ രാഷ്‌ട്രീയ-മത ചർച്ചകൾക്കിടെ മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ സമസ്ത ഇ.കെ. വിഭാഗം അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. മതകാര്യങ്ങൾ പറയുന്നവരെ ഇകഴ്‌ത്തുന്ന തരത്തിലുള്ള വാക്കുകൾ ഉത്തരവാദിത്തപ്പെട്ടവരിൽ നിന്ന് ഉണ്ടാകാൻ പാടില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.

മതവുമായി ബന്ധപ്പെട്ട വിഷയങ്ങൾ മതത്തിന്റെ ആളുകൾ പറയുമെന്നും അത് സ്വീകരിക്കണമോ വേണ്ടയോ എന്നത് വ്യക്തികളുടെ തീരുമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. മതം പറയാൻ അനുവദിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും ഇവിടെ എല്ലാ മതവിഭാഗങ്ങൾക്കും അവരവരുടെ മതമനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ജിഫ്രി തങ്ങൾ ചൂണ്ടിക്കാട്ടി.

കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ സ്ത്രീകളുമായി ബന്ധപ്പെട്ട പരാമർശത്തെ തുടർന്നാണ് വിവാദം ശക്തമായത്. കാന്തപുരത്തിന്റെ നിലപാടിനെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ നേരത്തെ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. മതത്തെ തെറ്റായി വ്യാഖ്യാനിക്കുന്നുവെന്നും 19-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങൾ 21-ാം നൂറ്റാണ്ടിലിരുന്ന് പറയുകയാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. പ്രവാചകന്റെ ഭാര്യ ഖദീജ വ്യാപാരിയായിരുന്നുവെന്നും ആയിഷ യുദ്ധത്തിൽ സൈന്യത്തെ നയിച്ചിരുന്നുവെന്നും ഉൾപ്പെടെയുള്ള ചരിത്രപരമായ ഉദാഹരണങ്ങളും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

ഈ പശ്ചാത്തലത്തിലാണ് ജിഫ്രി തങ്ങളുടെ പ്രതികരണം. മതകാര്യങ്ങൾ പറയുന്നവരെ ഇകഴ്‌ത്തരുതെന്നും സ്വീകരിക്കാൻ കഴിയുന്നവർ അത് സ്വീകരിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. മതത്തിന്റെ ആളുകൾ മതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മതവിശ്വാസങ്ങളെയും ആചാരങ്ങളെയും ആരും ചെറുതാക്കി കാണരുതെന്നും ജിഫ്രി തങ്ങൾ ആവശ്യപ്പെട്ടു. ഓരോ മതവിഭാഗത്തിനും അവരവരുടെ വിശ്വാസങ്ങൾ അനുസരിച്ച് ജീവിക്കാനുള്ള അവകാശമുണ്ട്. അതിനെ കൊച്ചാക്കി കാണിക്കുന്ന രീതിയിലുള്ള പ്രതികരണങ്ങൾ പല ഭാഗങ്ങളിൽ നിന്നും ഉണ്ടാകുന്നത് അനുയോജ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

‘മുസ്ലിംകൾ മുസ്ലിംകളുടെ നിയമം പറയും; അത് ഇഷ്ടമുള്ളവർ സ്വീകരിച്ചാൽ മതി’ എന്നായിരുന്നു ജിഫ്രി തങ്ങളുടെ നിലപാട്. മതപരമായ കാര്യങ്ങളിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും അതിന്റെ പേരിൽ വിശ്വാസങ്ങളെയോ ആചാരങ്ങളെയോ അപമാനിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലുള്ളവരിൽ നിന്ന് ഇത്തരം വാക്കുകൾ ഉണ്ടാകാൻ പാടില്ലെന്നും ജിഫ്രി തങ്ങൾ ഓർമിപ്പിച്ചു. മതവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ പറയുന്നവരെ അപഹസിക്കുകയോ ഇകഴ്‌ത്തുകയോ ചെയ്യുന്നത് സമൂഹത്തിൽ അനാവശ്യമായ സംഘർഷങ്ങൾക്ക് വഴിവെക്കുമെന്ന സൂചനയും അദ്ദേഹത്തിന്റെ വാക്കുകളിലുണ്ട്.

അതേസമയം, ഇന്ത്യയുടെ പാരമ്പര്യം പരസ്പര സൗഹാർദത്തോടെ ജീവിക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു. വ്യത്യസ്ത മതവിശ്വാസങ്ങളും ആചാരങ്ങളും പിന്തുടരുന്നവർ പരസ്പരം ബഹുമാനിച്ച് മുന്നോട്ടുപോകുന്നതാണ് രാജ്യത്തിന്റെ പാരമ്പര്യമെന്നും ജിഫ്രി തങ്ങൾ വ്യക്തമാക്കി.

കളമശ്ശേരിയിൽ നടന്ന മദ്ഹു റസൂൽ സംഗമത്തിൽ സംസാരിക്കുകയായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങൾ.

കാന്തപുരം വിവാദത്തിൽ വിവിധ മുസ്‌ലിം സംഘടനകളിൽ നിന്നും വ്യത്യസ്ത പ്രതികരണങ്ങൾ പുറത്തുവരുന്നതിനിടെയാണ് ജിഫ്രി തങ്ങളുടെ വാക്കുകൾ. കാന്തപുരം വിഭാഗം മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മതവിശ്വാസങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഷയും സമീപനവും സംബന്ധിച്ച് ജിഫ്രി തങ്ങൾ നിലപാട് വ്യക്തമാക്കിയത്. ഇതോടെ കാന്തപുരം വിവാദം രാഷ്‌ട്രീയ വേദികളിൽ നിന്ന് മതസംഘടനകൾക്കിടയിലെ ചർച്ചകളിലേക്കും കൂടുതൽ വ്യാപിക്കുകയാണ്.

 

Tags: JIFRI MUTHUKOYA THANGALFEATURED2Kanthapuram ControversyV D Satheesan Controversy
Share
Tweet
SendShare

More News from this section

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അങ്കണവാടിയിലെ ‘അമൃതം പൊടി’യിലും പഞ്ചസാര ഭീഷണി; 20 ശതമാനം പഞ്ചസാര ജീവിതശൈലി രോഗങ്ങൾക്ക് വഴിയൊരുക്കുമെന്ന് ബാലാവകാശ കമ്മിഷൻ, , ശർക്കര പരിഗണിക്കാൻ നിർദേശം

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies