അങ്കണവാടിയിലെ ‘അമൃതം പൊടി’യിലും പഞ്ചസാര ഭീഷണി; 20 ശതമാനം പഞ്ചസാര ജീവിതശൈലി രോഗങ്ങൾക്ക് വഴിയൊരുക്കുമെന്ന് ബാലാവകാശ കമ്മിഷൻ, , ശർക്കര പരിഗണിക്കാൻ നിർദേശം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അങ്കണവാടിയിലെ ‘അമൃതം പൊടി’യിലും പഞ്ചസാര ഭീഷണി; 20 ശതമാനം പഞ്ചസാര ജീവിതശൈലി രോഗങ്ങൾക്ക് വഴിയൊരുക്കുമെന്ന് ബാലാവകാശ കമ്മിഷൻ, , ശർക്കര പരിഗണിക്കാൻ നിർദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2026, 06:02 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനായി അങ്കണവാടികളിലൂടെ വിതരണം ചെയ്യുന്ന ‘അമൃതം ന്യൂട്രിമിക്സ്’ വീണ്ടും ചർച്ചയാകുന്നു. അമൃതം പൊടിയിൽ ചേർക്കുന്ന പഞ്ചസാര കുട്ടികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാനിടയുണ്ടെന്ന് ബാലാവകാശ സംരക്ഷണ കമ്മിഷൻ. ഉൽപ്പന്നത്തിലെ പഞ്ചസാര പൂർണമായും ഒഴിവാക്കി, പകരം കുറഞ്ഞ അളവിൽ ശർക്കര ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നാണ് കമ്മിഷന്റെ നിർദേശം.

അമൃതം പൊടിയിൽ 20 ശതമാനം പഞ്ചസാര അടങ്ങിയിട്ടുണ്ടെന്നും ഇത് ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങൾക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയ പരാതിയിലാണ് ബാലാവകാശ സംരക്ഷണ കമ്മിഷൻ അംഗം പി. ഷാജേഷ് ഭാസ്‌കർ ഉത്തരവ് പുറപ്പെടുവിച്ചത്. ആറുമാസം മുതൽ മൂന്ന് വയസ്സ് വരെയുള്ള കുട്ടികൾക്ക് നൽകുന്ന ഈ പോഷകാഹാരത്തിൽ ഉയർന്ന അളവിൽ പഞ്ചസാര ഉൾപ്പെടുന്നത് ചെറുപ്പത്തിൽ തന്നെ ജീവിതശൈലി രോഗങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്കയും പരാതിയിൽ ഉന്നയിച്ചിരുന്നു.

പാലക്കാട് പട്ടിത്തറ സ്വദേശി കെ. സഹ്‌ല നൽകിയ ഹർജിയിലാണ് കമ്മിഷന്റെ ഇടപെടൽ. കുട്ടികളുടെ ഭക്ഷണത്തിൽ അധിക അളവിൽ പഞ്ചസാര ഉൾപ്പെടുത്തുന്നത് ദൂരവ്യാപകമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്നും ഇത് കുട്ടികളുടെ ഉത്തമ താൽപര്യത്തിനും അവരുടെ പോഷകാഹാര അവകാശത്തിനും വിരുദ്ധമാണെന്നും കമ്മിഷൻ നിരീക്ഷിച്ചു.

ഇതോടെ അമൃതം ന്യൂട്രിമിക്സിന്റെ നിർമാണത്തിൽ മാത്രം മാറ്റം വരുത്തണമെന്നതിൽ കമ്മിഷൻ നിർദേശം ഒതുക്കിയില്ല. ശാസ്ത്രീയ അടിസ്ഥാനത്തിൽ ഉൽപ്പന്നങ്ങളിലെ പോഷകഘടന നിശ്ചയിക്കുന്നതിനായി ഉന്നതതല കമ്മിറ്റി രൂപീകരിക്കണം. ഇതിനായി വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു.

കുട്ടികൾക്ക് നൽകുന്ന അമൃതം ന്യൂട്രിമിക്സിന്റെ അളവിലും വ്യക്തത വേണമെന്നാണ് മറ്റൊരു പ്രധാന നിർദേശം. ടേക്ക് ഹോം റേഷൻ (THR) പദ്ധതിയിൽ കുട്ടികളുടെ പ്രായത്തിനനുസരിച്ച് നൽകേണ്ട ന്യൂട്രിമിക്സിന്റെ അളവ് സംബന്ധിച്ച് കൃത്യമായ മാർഗരേഖ തയ്യാറാക്കണം. കേന്ദ്രസർക്കാരിന്റെ മാർഗനിർദേശങ്ങൾ അനുസരിച്ച് കുട്ടികളുടെ പ്രായത്തിനനുസരിച്ചുള്ള അളവ് സംബന്ധിച്ച നിർദേശങ്ങൾ വനിതാ ശിശു വികസന ഡയറക്ടർ വകുപ്പിലെ കീഴുദ്യോഗസ്ഥർക്ക് നൽകണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.

ഉൽപ്പന്നത്തിന്റെ പാക്കറ്റിലും ഇനി കൂടുതൽ വ്യക്തമായ വിവരങ്ങൾ വേണം. പോഷകഘടകങ്ങളുടെ വിവരങ്ങളും ഓരോ പ്രായത്തിലുള്ള കുട്ടികൾക്ക് നൽകേണ്ട അളവും പാക്കേജ് ലേബലിൽ തന്നെ രേഖപ്പെടുത്തണം. ഇതിലൂടെ രക്ഷിതാക്കൾക്കും അങ്കണവാടി ജീവനക്കാർക്കും ഉൽപ്പന്നത്തിന്റെ ഉപയോഗത്തെക്കുറിച്ച് വ്യക്തത ലഭിക്കുമെന്നാണ് ലക്ഷ്യം.

അമൃതം ന്യൂട്രിമിക്സ് ഉൾപ്പെടെയുള്ള പോഷകാഹാരങ്ങൾ എങ്ങനെ ഉപയോഗിക്കണം, എങ്ങനെ പാകം ചെയ്യണം, ആരോഗ്യകരമായ ഭക്ഷണശീലങ്ങളുടെ പ്രാധാന്യം എന്താണ് തുടങ്ങിയ കാര്യങ്ങളിൽ അങ്കണവാടി ജീവനക്കാർക്കും ഗുണഭോക്താക്കൾക്കും ബോധവൽക്കരണം നടത്താനും കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്. ഇതിനായി നേരിട്ടുള്ള ബോധവൽക്കരണത്തിനൊപ്പം പോഷൻ ട്രാക്കറും വാട്സ്ആപ്പ് ഗ്രൂപ്പുകളും ഉപയോഗിക്കണമെന്നും ഉത്തരവിൽ പറയുന്നു.

അതായത്, കുട്ടികൾക്ക് പോഷകാഹാരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ വിതരണം ചെയ്യുന്ന ഭക്ഷണത്തിൽ പോഷകഘടന തന്നെ ശാസ്ത്രീയമായി പരിശോധിക്കേണ്ടതുണ്ടെന്നാണ് കമ്മിഷന്റെ നിലപാട്. പഞ്ചസാരയുടെ അളവ്, പ്രായത്തിനനുസരിച്ചുള്ള വിതരണം, പാക്കറ്റിലെ വിവരങ്ങൾ, ഉപയോഗരീതി എന്നിവയെല്ലാം ഒരുമിച്ച് പരിഗണിച്ചാണ് നിർദേശങ്ങൾ.

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനായി നൽകുന്ന ഭക്ഷണം തന്നെയാണ് ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതെങ്കിൽ അത് ഗൗരവമായി പരിശോധിക്കേണ്ട വിഷയമാണെന്ന സന്ദേശമാണ് കമ്മിഷൻ ഉത്തരവ് നൽകുന്നത്. അമൃതം ന്യൂട്രിമിക്സിൽ പഞ്ചസാര പൂർണമായും ഒഴിവാക്കി കുറഞ്ഞ അളവിൽ ശർക്കര ഉൾപ്പെടുത്തണമെന്ന നിർദേശം നടപ്പാകുമോ എന്നതാണ് ഇനി ശ്രദ്ധേയം.

Tags: FEATURED2Amrutham Podi SugarChild Rights Commission KeralaAnganwadi Nutrition Kerala
Share
Tweet
SendShare

More News from this section

‘മതകാര്യങ്ങൾ പറയുന്നവരെ ഇകഴ്‌ത്തരുത്’, ഉത്തരവാദിത്തപ്പെട്ടവരിൽ നിന്ന് അത്തരം വാക്കുകൾ പാടില്ല, കാന്തപുരം വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ ജിഫ്രി മുത്തുക്കോയ തങ്ങൾ

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies