സ്വർണക്കടത്തിൽ പങ്ക് കസ്റ്റംസിനാണ് പൊലീസിനല്ല; ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസാണ് കേരളത്തിലേത്: സിപിഎം സംസ്ഥാന സെക്രട്ടറി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വർണക്കടത്തിൽ പങ്ക് കസ്റ്റംസിനാണ് പൊലീസിനല്ല; ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസാണ് കേരളത്തിലേത്: സിപിഎം സംസ്ഥാന സെക്രട്ടറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 4, 2024, 08:26 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സ്വർണക്കടത്തിന് ചുക്കാൻ പിടിക്കുന്നത് കേരളാ പൊലീസല്ല, കസ്റ്റംസ് ഉദ്യോഗസ്ഥരാണെന്ന് ആരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇന്ത്യയിലെ ഏറ്റവും നല്ല പൊലീസ് സംവിധാനം കേരളത്തിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസ് സംവിധാനമാണ് കേരളത്തിലേത്. ഈ സംവിധാനത്തിന്റെ ഭാഗമായവർക്ക് നേരെ കടന്നാക്രമണങ്ങളാണ് അൻവർ നടത്തിയത്. പൊലീസ് സംവിധാനം നിലനിൽക്കണമെന്നാണ് കേരളം ആഗ്രഹിക്കുന്നത്. ഇന്ത്യയിൽ ക്രമസമാധാനനില ഏറ്റവും മികച്ച രീതിയിൽ നിൽക്കുന്നത് കേരളത്തിലാണ്. കുറ്റാന്വേഷണ മികവിൽ കേരളപൊലീസ് മുന്നിലുണ്ട്. സ്വർണ്ണക്കടത്ത് ക്രമസമാധാന പ്രശ്നമായി മാറുന്ന നിലയുണ്ടായി. കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണക്കടത്തിന് വഴിവയ്‌ക്കുന്നത് കസ്റ്റംസ് ഉദ്യോ​ഗസ്ഥരാണ്. എയർപോർട്ട് കടന്ന് സ്വർണം പുറത്തേക്ക് വരുന്നതിന് കസ്റ്റംസാണ് കാരണക്കാർ. അവിടെ ഇടപെടാതിരിക്കാൻ കഴിയില്ല എന്ന സ്ഥിതി വന്നപ്പോഴാണ് പൊലീസ് പ്രവർത്തിച്ചത്. ഇതിന് എതിരായ കുരിശുദ്ധമാണ് അൻവർ നടത്തുന്നത്.

ഒരു ഡിജിപി ആർഎസ്എസ് പാളയത്തിലേക്ക് എത്തിയത് യുഡിഎഫ് കാലത്താണ്. ഉദ്യോഗസ്ഥർക്കെതിരെ ആരോപണം വന്നാൽ ഉടൻ നടപടി എന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കും. എന്നാൽ തെറ്റായ നിലപാട് സ്വീകരിക്കുന്നത് ആരായാലും സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തുകയും കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ കർക്കശമായ നിലപാട് സ്വീകരിക്കുകയും ചെയ്യും. അന്വേഷണ റിപ്പോർട്ട് കിട്ടിയാൽ വസ്തുതാപരമായി റിപ്പോർട്ട് പരിശോധിച്ച്, മുഖം നോക്കാതെ നടപടിയെടുക്കും. ആർഎസ്എസിന്റെ രാഷ്‌ട്രീയ താൽപര്യമാണ് പൂരത്തെ ഈ സ്ഥിതിയിലേക്ക് എത്തിച്ചത്. മുഖ്യമന്ത്രി മൂന്നുതരം അന്വേഷണം പ്രഖ്യാപിച്ചു. അതനുസരിച്ച് നടപടിയെടുക്കും.

തൃശൂരിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് കാരണം കോൺ​ഗ്രസാണ്. യുഡിഎഫ് വോട്ടുകൾ ബിജെപിക്ക് ലഭിച്ചു. 86,000ത്തിൽ അധികം വോട്ടാണ് കോൺഗ്രസിന് കുറഞ്ഞത്. 18,000 വോട്ടുകൾ എൽഡിഎഫിന് കൂടി. ക്രിസ്ത്യൻ വോട്ടുകൾ ബിജെപിക്ക് അനുകൂലമായി. കോൺഗ്രസ് നിയോഗിച്ച കമ്മീഷൻ റിപ്പോർട്ട് പോലും പുറത്തു വിടുന്നില്ല. ഇതിന്റെ ഭാഗമാണ് ഡിസിസി പ്രസിഡന്റിന്റെ സ്ഥാനചലനം.

ഒക്ടോബർ 7 യുദ്ധവിരുദ്ധ ദിനമായി ആചരിക്കും. പാർട്ടി ജില്ലാ കേന്ദ്രങ്ങളിൽ പരിപാടി സംഘടിപ്പിക്കും. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ആശയത്തിനെതിരെ ശക്തമായ പ്രചാരണ പരിപാടിയുണ്ടാകും. വയനാട് വേണ്ടി കേന്ദ്രം പ്രത്യേക ഫണ്ട് അനുവദിച്ചില്ല. ഈ സാഹചര്യത്തിൽ ഒക്ടോബർ 15 മുതൽ നവംബർ 15 വരെയായിരിക്കും കേന്ദ്ര സർക്കാരിനെതിരെ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുക. -എംവി ഗോവിന്ദൻ പറഞ്ഞു.

 

Tags: CPMKerala PoliceMV Govindan
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies