RSS-കാരെ എന്തും പറയാമെന്ന് കരുതേണ്ട; ജമാത്തെ ഇസ്ലാമി വിഷവിത്ത് വിതയ്ക്കുന്നു; മീഡിയ വൺ പ്രവർ‌ത്തിക്കുന്നത് രാജ്യതാൽപര്യത്തിന് വിരുദ്ധമായി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

RSS-കാരെ എന്തും പറയാമെന്ന് കരുതേണ്ട; ജമാത്തെ ഇസ്ലാമി വിഷവിത്ത് വിതയ്‌ക്കുന്നു; മീഡിയ വൺ പ്രവർ‌ത്തിക്കുന്നത് രാജ്യതാൽപര്യത്തിന് വിരുദ്ധമായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2024, 03:08 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: മീഡിയ വൺ ചാനലും, അവതാരകരും നുണപ്രചരണം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ പ്രതികരിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് വത്സൻ തില്ലങ്കേരി. ആർഎസ്എസുകാരെ എന്തും പറയാമെന്ന് കരുതേണ്ടെന്ന് അദ്ദേഹം ജനം ടിവിയോട് പ്രതികരിച്ചു.

സൗഹാർദത്തോട് കൂടി കഴിഞ്ഞിരുന്ന നാടായ കേരളത്തെ ഇന്ന് കാണുന്ന രീതിയിലേക്ക് മാറ്റിയതിൽ, വർ​ഗീയപരമായ ദ്രൂവീകരണമുണ്ടാക്കിയതിൽ, കേരളത്തിന് അന്യമായിരുന്ന ഭീകരതയെ ഇങ്ങോട്ട് എത്തിച്ചതിൽ‌ ജമാത്തെ ഇസ്ലാമിയും അതിന്റെ മാദ്ധ്യമങ്ങളും വഹിച്ച പങ്ക് പ്രസിദ്ധമാണ്. നേരത്തെ ‘മാദ്ധ്യമം’ പത്രമായിരുന്നു അത് ചെയ്തിരുന്നതെങ്കിൽ ദൃശ്യമാദ്ധ്യമരം​ഗത്തെ കാര്യമെടുത്താൽ അത് മീഡിയ വൺ ആയെന്ന് വത്സൻ തില്ലങ്കേരി ആരോപിച്ചു.

വാർത്തകൾ മാത്രമല്ല, വാർത്താധിഷ്ഠിത പരിപാടികളും രാജ്യത്തിന്റെ താത്പര്യങ്ങൾക്ക് എതിരായി, ദ്രൂവീകരണ ശക്തികൾക്ക് വളം വച്ചുകൊടുക്കുന്ന രീതിയിലാണ്. അവക്ക് ആവശ്യമാായ ഇന്ധനം നൽകുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് ഇതുവരെയും അവർ നടത്തിവരുന്നതെന്നും അദ്ദേഹം ആരോപിച്ചു. ലോകത്തെവിടെയുമുള്ള ഭീകരശക്തികളെ വെള്ള പൂശുകയും അവരുടെ ഭീകര പ്രവർത്തനങ്ങളെ മഹത്വവത്കരിക്കുകയും ചെയ്യുന്ന പ്രവർത്തനമാണ് വർഷങ്ങളായി മീഡിയ വൺ ചെയ്യുന്നത്.

‘ഔട്ട് ഓഫ് ഫോക്കസ്’ എന്ന അവലോകന പരിപാടി രാഷ്‌ട്രത്തിനെതിരെയുള്ള ചിന്തകൾ പടർത്തുകയാണ് ലക്ഷ്യം വയ്‌ക്കുന്നത്. രാജ്യതാത്പര്യത്തിനെതിരായാണ് അവർ‌ സംഭവവികാസങ്ങളെ വീക്ഷിക്കുന്നത്. സമൂഹത്തിന്റെ സൗഹാർ‌ദത്തിനെതിരായിട്ട് വിഷവിത്ത് വിതയ്‌ക്കുകയാണ്. സംഘപരിവാറിനെ മാത്രമല്ല, അതിനപ്പുറത്തേക്ക് പ്രത്യേക ലക്ഷ്യം വച്ച് ഹിന്ദുക്കൾക്കെതിരായി, രാഷ്‌ട്രത്തിനെതിരായിട്ടുള്ള ചിന്തകളാണ് പ്രചരിപ്പിക്കുന്നത്.

ഇസ്ലാമിക രാഷ്‌ട്രം സ്ഥാപിക്കുകയാണ് അവരുടെ ലക്ഷ്യം. അവരുടെ ആ ലക്ഷ്യത്തിലേക്കുള്ള യാത്രയിലെ മാർ​ഗ തടസം ആർഎസ്എസാണ്. ജനാധിപത്യത്തെയും ദേശീയതയെയും മതതേതരത്വത്തെയും പരിപൂർണമായി എതിർക്കുന്ന ഒരു പ്രസ്ഥാനമാണ് ജമാത്തെ ഇസ്ലാമിയെന്നും നുണപ്രചരണത്തിനെതിരെ നിയമപരകമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചാവശ്ശേരിയിലെ ശിഹാബ് വധക്കേസിൽ പ്രതിയാണെന്നും നിരവധി കേസുകൾ അദ്ദേഹത്തിന്റെ പേരിൽ ഉണ്ടെന്നും നുണപ്രചരണം നടത്തുന്നതായാണ് ആരോപണം. സിപിഎം ആക്രമണത്തിൽ കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകനായ ചാവശ്ശേരി ഉത്തമന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നവർക്ക് നേരെ സിപിഎം നടത്തിയ ബോംബാക്രമണത്തിലാണ് ശിഹാബ് കൊല്ലപ്പെടുന്നത്. അന്ന് ശിഹാബിനൊപ്പം അമ്മുവമ്മ എന്ന വയോധികയും കൊല്ലപ്പെട്ടിരുന്നു. കേസിൽ ശിക്ഷിക്കപ്പെട്ട മുഴുവൻ പ്രതികളും സിപിഎം പ്രവർത്തകരാണ്. ഈ സംഭവമാണ് മീഡിയ വൺ അവതാകരിൽ ഒരാളായ അജിംസ് വത്സൻ തില്ലേങ്കരിയുടെ മേൽ ചാർ‌ത്തുന്നത്.

Tags: valsan thillankerimedia oneJamaat-e-Islami
Share
Tweet
SendShare

More News from this section

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies