3 മണിക്കൂർ വെടിവെപ്പ്, 600 പേർ ചിന്നിച്ചിതറി; മൃതദേഹങ്ങൾ വാരിക്കൂട്ടിയത് 3 ദിവസമെടുത്ത്; നടുക്കുന്ന ഭീകരാക്രമണം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

3 മണിക്കൂർ വെടിവെപ്പ്, 600 പേർ ചിന്നിച്ചിതറി; മൃതദേഹങ്ങൾ വാരിക്കൂട്ടിയത് 3 ദിവസമെടുത്ത്; നടുക്കുന്ന ഭീകരാക്രമണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2024, 08:13 pm IST
Facebook
Twitter
WhatsAppTelegram

ഉഗാദുഗൗ: ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൂട്ടക്കുരുതിക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ആഫ്രിക്കൻ രാജ്യമായ ബർക്കിനാ ഫാസോ. മൂന്ന് മണിക്കൂർ നീണ്ടുനിന്ന ഭീകരാക്രമണം 600 മനുഷ്യ ജീവനുകളായിരുന്നു കവർന്നത്.

സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, ബർക്കിനാ ഫാസോയിലെ ബർസലോഘോ എന്ന ടൗണിൽ കഴിഞ്ഞ ഓ​ഗസ്റ്റ് 24നായിരുന്നു ആക്രമണം. ടൗണിലേക്ക് ഇരച്ചെത്തിയ ഭീകരർ കണ്ണിൽ കണ്ടവരെയെല്ലാം വെടിവച്ച് വീഴ്‌ത്തുകയായിരുന്നു. ആയുധങ്ങളുമായി മോട്ടോർസൈക്കിളിൽ കറങ്ങിയ ഭീകരസംഘം സ്ത്രീകളെയും കുട്ടികളെയും നിഷ്കരുണം കൊന്നുതള്ളി. വെടിവെപ്പിൽ നിന്ന് രക്ഷപ്പെടാൻ മരിച്ച് കിടക്കുന്നതായി നടിച്ചവരെ പോലും വെറുതെവിട്ടില്ല.

ജമാഅത്ത് നുസ്രത്ത് അൽ-ഇസ്ലാം വൽ-മുസ്ലിമിൻ (JNIM) എന്ന ഭീകരസംഘടനയായിരുന്നു ആക്രമണത്തിന് പിന്നിൽ. അൽ-ഖ്വയ്ദയുടെ ഉപസംഘടനയാണിത്. അയൽരാജ്യമായ മാലി ആസ്ഥാനമായി പ്രവർത്തിക്കുന്ന JNIM കഴിഞ്ഞ ഏതാനും കാലങ്ങളായി ബർക്കിനാ ഫാസോയിലും സജീവമാണ്.

ആക്രമണത്തിന് പിന്നാലെ ഐക്യരാഷ്‌ട്ര സഭ പുറത്തുവിട്ട കണക്കുകൾ പ്രകാരം 200 പേരുടെ മരണമായിരുന്നു സ്ഥിരീകരിച്ചത്. എന്നാൽ തങ്ങൾ മുന്നൂറ് പേരെ കൊന്നുവെന്ന് JNIM പ്രഖ്യാപിച്ചു. പിന്നീടുള്ള ദിവസങ്ങളിൽ നടത്തിയ തെരച്ചിൽ അനവധി മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 600 കടന്നു. ഫ്രഞ്ച് സർക്കാരിന്റെ സുരക്ഷാ ഏജൻസിയാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്.

സായുധരായ ഭീകരരിൽ നിന്ന് രക്ഷതേടാൻ ടൗണിന് ചുറ്റും കിടങ്ങുകൾ സ്ഥാപിക്കണമെന്ന് രാജ്യത്തെ സൈന്യം ഉത്തരവിട്ടിരുന്നു. ഇതുപ്രകാരം ജനങ്ങൾ കിടങ്ങ് സ്ഥാപിക്കാൻ തുടങ്ങിയതോടെയായിരുന്നു ഭീകരാക്രമണം. തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട നിരവധി പ്രദേശവാസികളുണ്ടായിരുന്നു. അതിൽ ഭൂരിഭാ​ഗം പേരും വെടികൊണ്ട് പരിക്കേറ്റവരാണ്. ആക്രമണം നടന്നതിന് ശേഷം മൃതദേഹങ്ങൾ വാരിക്കൂട്ടിയിടാൻ മൂന്ന് ദിവസത്തോളം ആവശ്യമായി വന്നുവെന്നാണ് അതിജീവിതർ പറയുന്നത്.

പടിഞ്ഞാറൻ ആഫ്രിക്കയിൽ സ്ഥിതിചെയ്യുന്ന ബർക്കിനാ ഫാസോയിൽ 2015 മുതലാണ് ജിഹാദി കലാപം ആരംഭിക്കുന്നത്. അൽ-ഖ്വയ്ദയുമായും ഇസ്ലാമിക് സ്റ്റേറ്റുമായും ബന്ധമുള്ള ജിഹാദി ​ഗ്രൂപ്പുകൾ, തുടർച്ചയായി നടത്തിയ വിവിധ ആക്രമണങ്ങളിലായി 20,000ത്തോളം സാധാരണക്കാർ കൊല്ലപ്പെട്ടെന്നാണ് കണക്ക്. രണ്ട് ദശലക്ഷത്തോളം ആളുകൾ ഇവിടെ നിന്ന് പലായനം ചെയ്തു. ഇക്കൊല്ലം മാത്രം 3,800 പേർ കൊല്ലപ്പെട്ടു. ഭീകരരെ കൈകാര്യം ചെയ്യാൻ സൈന്യത്തിന് കഴിയുന്നില്ലെന്നാണ് രാജ്യത്തെ പൗരന്മാരുടെ ആക്ഷേപം.

Tags: Terrorist Attackburkina fasoal-Qaeda
Share
Tweet
SendShare

More News from this section

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies