വിള്ളലുകൾ നികത്താൻ മാലദ്വീപ് പ്രസിഡന്റ് ഭാരതത്തിൽ; മൊയ്‌സു- മോദി കൂടിക്കാഴ്ചയിൽ നയതന്ത്രബന്ധം ശക്തിപ്പെടും; ഇന്ത്യയിൽ ചെലവഴിക്കുന്നത് നാല് ദിവസം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിള്ളലുകൾ നികത്താൻ മാലദ്വീപ് പ്രസിഡന്റ് ഭാരതത്തിൽ; മൊയ്‌സു- മോദി കൂടിക്കാഴ്ചയിൽ നയതന്ത്രബന്ധം ശക്തിപ്പെടും; ഇന്ത്യയിൽ ചെലവഴിക്കുന്നത് നാല് ദിവസം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2024, 06:48 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യ- മാലദ്വീപ് ബന്ധം ദൃഢമാക്കാൻ പ്രസിഡന്റ് മുഹമ്മദ് മൊയ്‌സുവും പ്രഥമ വനിത സാജിത മുഹമ്മദും ഭാരതത്തിൽ. നാല് ദിവസത്തെ സന്ദർശനത്തിനായാണ് മൊയ്‌സു ഇന്ത്യയിലെത്തിയത്. ന്യൂഡൽഹി വിമാനത്താവളത്തിലെത്തിയ ഇരുവരെയും വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് സ്വീകരിച്ചു. ഒക്ടോബർ 10-ാം തീയതി വരെ മൊയ്‌സുവും സാജിതയും ഇന്ത്യയിൽ ചെലവഴിക്കും.

രാഷ്‌ട്രപതി ദ്രൗപദി മുർമുവിന്റെ ക്ഷണപ്രകാരമാണ് മൊയ്‌സു ഇന്ത്യയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും രാഷ്‌ട്രപതിയുമായും അദ്ദേഹം ഉഭയകക്ഷി ചർച്ച നടത്തും. പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ ഇരുനേതാക്കളും ചർച്ച നടത്തുമെന്നും പിഎംഒയുടെ ഓഫീസ് അറിയിച്ചു.

ഇന്ത്യയുമായുള്ള മാലദ്വീപിന്റെ നയതന്ത്രബന്ധം ദൃഢമാണ്. വൈകാതെ ഇന്ത്യ സന്ദർശിക്കുമെന്ന് മുഹമ്മദ് മൊയ്‌സു നേരത്തെ വ്യക്തമാക്കിയിരുന്നു. മാലദ്വീപിന്റെ വികസനത്തിനും വളർച്ചയ്‌ക്കും സഹായിക്കുന്ന രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ പ്രസിഡന്റ് മൊയ്സു പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തതിന് ശേഷം മൊയ്‌സു ഇന്ത്യ സന്ദർശിക്കുന്നത് ഇത് രണ്ടാം തവണയാണ്.

മാലദ്വീപ് മന്ത്രിമാർ പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പരമാർശങ്ങൾ ഉന്നയിച്ചതിന് പിന്നാലെ ഇന്ത്യ- മാലദ്വീപ് ബന്ധം വഷളായിരുന്നു. പിന്നാലെ മാലദ്വീപ് സന്ദർശനം ഇന്ത്യക്കാർ ബഹിഷ്‌കരിച്ചതോടെ മാലദ്വീപ് ടൂറിസത്തിൽ വൻ ഇടിവ് നേരിട്ടു. ഇന്ത്യയുടെ സഹായങ്ങൾ നിർത്തരുതെന്ന മാലദ്വീപിന്റെ അഭ്യർത്ഥനകൾ പ്രകാരം വിവിധ വികസന പ്രവർത്തനങ്ങൾക്കായി ഇന്ത്യയിൽ നിന്നും മാലദ്വീപിലേക്ക് തുടർന്നും സഹായം എത്തിയിരുന്നു.

Tags: pm modiMaldives PresidentMuhammad Moizzu
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

Latest News

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies