ഇന്ത്യൻ റെയിൽവേയ്ക്ക് ഒച്ചിഴയും‌ പോലൊരു ട്രെയിൻ? 46 കിലോമീറ്റർ പിന്നിടാൻ 5 മണിക്കൂർ! എന്നാലും വൻ തിരക്ക്, ടിക്കറ്റ് കിട്ടാൻ ലേശം ബുദ്ധിമുട്ടും; കാരണം?
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യൻ റെയിൽവേയ്‌ക്ക് ഒച്ചിഴയും‌ പോലൊരു ട്രെയിൻ? 46 കിലോമീറ്റർ പിന്നിടാൻ 5 മണിക്കൂർ! എന്നാലും വൻ തിരക്ക്, ടിക്കറ്റ് കിട്ടാൻ ലേശം ബുദ്ധിമുട്ടും; കാരണം?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2024, 01:03 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയുടെ അതിവിശാലമായ റെയിൽവേ ശൃംഖല എക്കാലവും പേരുകേട്ടതാണ്. അതിവേ​ഗ ട്രെയിനുകളും പ്രകൃതിയെ അറിഞ്ഞ് ഭം​ഗി ആസ്വദിച്ചുള്ള ട്രെയിൻ യാത്രയും ഇന്ത്യയിൽ‌ മാത്രമാണ് സാധ്യമായിട്ടുള്ളത്. മറ്റു ട്രെയിനുകൾ വേ​ഗതയുടെ പേരിൽ അറിയപ്പെടുമ്പോൾ ഇന്ത്യൻ റെയിൽവേയുടെ  ഈയൊരു ട്രെയിൻ മാത്രം വേ​ഗത കുറവിന്റെ പേരിലാണ് അറിയപ്പെടുന്നത്.

ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിനെന്നറിയപ്പെടുന്ന നീലഗിരി മൗണ്ടൻ റെയിൽവേ 5 മണിക്കൂർ കൊണ്ടാണ് 46 കിലോമീറ്റർ പിന്നിടുന്നത്. ഒച്ചിഴയും പോലെയാണ് ഇത് പോകുന്നതെന്ന് തോന്നുമെങ്കിലും പിന്നിൽ കാര്യമുണ്ട്. മേട്ടുപ്പാളയത്ത് നിന്ന് ആരംഭിച്ച് ഊട്ടിയിലാണ് ട്രെയിന്റെ സർവീസ് അവസാനിക്കുന്നത്. തേയിലത്തോട്ടങ്ങൾ, ഇടതൂർന്ന വനങ്ങൾ, വെള്ളച്ചാട്ടങ്ങൾ എന്ന തുടങ്ങി അതിശയിപ്പിക്കുന്ന പ്രകൃതിദൃശ്യങ്ങളാണ് ഈ ട്രെയിനിൽ കയറിയാൽ ആസ്വദിക്കാൻ സാധിക്കുക. നിരവധി തുരങ്കങ്ങളിലൂടെയും നൂറിലധികം പാലങ്ങളിലൂടെയും ഇത് കടന്നുപോകുന്നു,

മേട്ടുപ്പായത്തിനും കൂനൂരിനുമിടയിലാണ് ഏറ്റവും മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്നത്. നീല​ഗിരി കുന്നുകളുടെ സൗന്ദര്യം ആസ്വദിക്കാൻ ഇതിലും വലിയ സ്ഥലമില്ലെന്ന് തന്നെ തോന്നിപ്പോകും വിധത്തിലുള്ള ദൃശ്യാനുഭവമാണ് ഇത് നൽകുന്നത്. ഇവയാണ് ഈ ട്രെയിനിനെ ഇത്ര പ്രിയപ്പെട്ടതാക്കുന്നത്.

വളരെ പുരാതനമായ ട്രെയിനാണിത്. 1854-ലാണ് ഇതിന്റെ നിർമാണം സംബന്ധിച്ച് ചർച്ച ആരംഭിച്ചത്. എന്നാൽ ഉയർന്ന കുന്നും മലയും കാരണം ഇതിന്റെ നിർമാണ പ്രവർത്തനങ്ങൾ 1891 മാത്രമാണ് ആരംഭിക്കാനായത്. 1908-ലാണ് ട്രാക്കിന്റെ നിർമാണം പൂർ‌ത്തീകരിക്കാനായത്. തടി കൊണ്ടുള്ള കോച്ചുകളാണ് ആകർഷകമാക്കുന്നത്. നീല, ക്രീം നിറങ്ങളിൽ പെയിൻ്റടിച്ച മനോഹരമാക്കിയിരിക്കുന്നു., ഇതിനൊപ്പം തന്നെ പഴമയുടെ തനിമ കളയാതെയാണ് ഇന്നും സർവീസ് നടത്തുന്നത്.

ഐആർസിടിസിയുടെ ഔദ്യോ​ഗിക വെബ്സൈറ്റ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. അവധി ദിവസങ്ങളിലും വാരാന്ത്യങ്ങളിലും വൻ തിരക്കാണ് ട്രെയിനിൽ അനുഭവപ്പെടുന്നത്. ഫസ്റ്റ് ക്ലാസിൽ 72 സീറ്റുകളും സെക്കൻഡ് ക്ലാസിൽ 100 ​​സീറ്റുകളുമുള്ള ട്രെയിനിൽ നാല് തടി കോച്ചുകളാണ് ട്രെയിനുള്ളത്. 2016-ലാണ് നാലാമത്തെ കോച്ച് കൂട്ടിച്ചേർ‌ത്തത്. യാത്രക്കാർക്ക് വിശ്രമിക്കനും കാഴ്ചകൾ കാണാനുമുള്ള സൗകര്യം ഇവിടെയുണ്ട്.

Tags: Nilgiri Mountain RailwayIndia’s slowest train
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies