അജിത് കുമാറിന്റെ ചുമതലമാറ്റം; സർക്കാർ ഉത്തരവിൽ ആർഎസ്എസിനെക്കുറിച്ച് പരാമർശമുണ്ടോ? മാദ്ധ്യമങ്ങൾ പച്ചക്കളളം പ്രചരിപ്പിക്കുകയാണെന്ന് എ ജയകുമാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അജിത് കുമാറിന്റെ ചുമതലമാറ്റം; സർക്കാർ ഉത്തരവിൽ ആർഎസ്എസിനെക്കുറിച്ച് പരാമർശമുണ്ടോ? മാദ്ധ്യമങ്ങൾ പച്ചക്കളളം പ്രചരിപ്പിക്കുകയാണെന്ന് എ ജയകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2024, 02:04 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റി നിർത്തിയത് ആർഎസ്എസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പേരിലാണെന്ന തരത്തിൽ മാദ്ധ്യമങ്ങൾ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്ന് ആർഎസ്എസ് വിശേഷാൽ സമ്പർക്ക പ്രമുഖ് എ. ജയകുമാർ. സർക്കാർ ഉത്തരവിൽ ആർഎസ്എസിനെക്കുറിച്ച് എന്തെങ്കിലും പരാമർശം ഉണ്ടോയെന്ന് അദ്ദേഹം സോഷ്യൽ മീഡിയ പോസ്റ്റിൽ ചോദിച്ചു.

ഇന്നലെ രാത്രി 9 മണി മുതൽ എല്ലാ ടിവി ചാനലുകളും ഒരേ രീതിയിൽ റിപ്പോർട്ട് ചെയ്ത ഒരു പച്ച കള്ളം ഞാൻ ഇവിടെ കുറിക്കട്ടെ എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്റെ കുറിപ്പ് ആരംഭിക്കുന്നത്. ആർഎസ്എസ് സർകാര്യവാഹായ ദത്താത്രേയ ഹൊസബാളെയുമായി കൂടിക്കാഴ്ചയ്‌ക്ക് വഴിയൊരുക്കിയത് സമ്പർക്കപ്രമുഖായ എ. ജയകുമാറാണെന്ന് നേരത്തെ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

മാധ്യമങ്ങൾ സമൂഹത്തെ വഴിതെറ്റിക്കാൻ ശ്രമിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. എം. ആർ അജിത് കുമാർ ആർഎസ്എസ് ബന്ധമുള്ള ആളോ, സഹയാത്രികനോ അല്ല. ഐപിഎസും, ഉന്നത പദവികളും അദ്ദേഹത്തിനു നൽകിയതും ആർഎസ്എസ് അല്ല. കേരളത്തിലെ മാദ്ധ്യമങ്ങൾ സാധാരണ മനുഷ്യരെയും ഇവിടുത്തെ ഉദ്യോഗസ്ഥ വൃന്ദത്തെയും ആർഎസ്എസിൽ നിന്നും അകറ്റാൻ പണി തുടങ്ങിയിട്ട് വർഷങ്ങളെത്രയായി. എന്നിട്ട് ആർഎസ്എസിനെ തളർത്താനായോ എന്ന് അദ്ദേഹം ചോദിച്ചു.

ആർഎസ്എസിന്റെ ചിലവിൽ ഇന്ന് മാദ്ധ്യമങ്ങൾ എന്തെങ്കിലും നേടുവാൻ വേണ്ടി പ്രചരിപ്പിക്കുന്നത് നിങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുകയേ ഉള്ളു. എന്തെന്നാൽ ആർഎസ്എസ് പ്രസ്ഥാനം ഏകദേശം അഞ്ചു തലമുറകളുടെ പരിശ്രമത്തിന്റെ പ്രാണനുമായാണ് കുതിക്കുന്നത്. തളരാതെ, ചിതറാതെ,ഒരു നൂറ്റാണ്ടിന്റെ കരുത്തുമായി …. എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Tags: എഡിജിപി അജിത് കുമാർആർഎസ്എസ് പ്രസ്ഥാനംഎ ജയകുമാർആർഎസ്എസ് വിശേഷാൽ സമ്പർക്ക് പ്രമുഖ്
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies