ന്യൂയോർക്കിൽ നിന്ന് ലണ്ടനിലേക്ക് പോകാൻ കുറഞ്ഞത് ഏഴ് മണിക്കൂറെങ്കിലും ആവശ്യമാണ്. നേരിട്ട് ഫ്ലൈറ്റ് കിട്ടിയാൽ മാത്രമേ ഈയൊരു സമയത്തിനകം എത്താനാവൂ. എന്നാൽ വെറും ഒരു മണിക്കൂറിനകം അമേരിക്കയിൽ നിന്ന് ബ്രിട്ടണിലേക്ക് എത്തിയാലോ?
അസാധ്യമെന്ന് തോന്നുന്ന ഈ സംഭവം 2025ഓടെ യാഥാർത്ഥ്യമാകുമെന്നാണ് റിപ്പോർട്ട്. സ്റ്റാർട്ടപ്പ് എൻജിനീയറിംഗ് കമ്പനിയായ വീനസ് എയ്റോസ്പേസ് വിപ്ലവകരമായ ചുവടുവയ്പ്പാണ് ഇതിനായി സ്വീകരിച്ചിട്ടുള്ളത്. ദീർഘദൂരം അതിവേഗം താണ്ടാൻ കെൽപ്പുള്ള ഹൈപ്പർസോണിക് ജെറ്റ് നിർമിക്കുന്ന തിരക്കിലാണ് വീനസ് (Venus Aerospace). അതായത്, മണിക്കൂറിൽ 5,795 കി.മീ വേഗതയിൽ സഞ്ചരിക്കാൻ കഴിവുള്ള വിമാനമാണ് അവർ തയ്യാറാക്കുന്നത്. ഈയൊരു വേഗതയിൽ സഞ്ചരിക്കാൻ കഴിയുകയാണെങ്കിൽ ഡൽഹിയിൽ നിന്ന് റോമിലെത്താൻ (8h 40m) വെറും രണ്ട് മണിക്കൂർ മതിയാകും.
എയ്റോസ്പേസ് കമ്പനിയായ വെലോന്ത്രയുമായി സഹകരിച്ചാണ് അതിവേഗ ജെറ്റ് വീനസ് നിർമിക്കുന്നത്. അടുത്തവർഷം പരീക്ഷണ പറക്കൽ നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇരുകമ്പനികളും. Venus Stargazer M4 എന്നാണ് ജെറ്റിന് പേര് നൽകിയിരിക്കുന്നത്. ഉയർന്ന ആൾറ്റിറ്റ്യൂഡിൽ പറക്കാൻ ജെറ്റിന് സാധിക്കും. ജെറ്റ് യാഥാർത്ഥ്യമായാൽ എപ്രകാരമാണ് പറക്കുകയെന്ന് സൂചിപ്പിക്കുന്ന വീഡിയോയും വീനസ് പങ്കുവച്ചിട്ടുണ്ട്.
View this post on Instagram















