പ്രസിഡന്റ് തെരഞ്ഞെടുപ്പ് ദിവസം ഭീകരാക്രമണം നടത്താൻ പദ്ധതി; യുഎസിൽ ഇസ്ലാമിക് സ്റ്റേറ്റ് അനുകൂലിയായ അഫ്ഗാൻ പൗരൻ അറസ്റ്റിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പ്രസിഡന്റ് തെരഞ്ഞെടുപ്പ് ദിവസം ഭീകരാക്രമണം നടത്താൻ പദ്ധതി; യുഎസിൽ ഇസ്ലാമിക് സ്റ്റേറ്റ് അനുകൂലിയായ അഫ്ഗാൻ പൗരൻ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2024, 06:27 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: അമേരിക്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ദിവസം ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട അഫ്ഗാൻ പൗരൻ അറസ്റ്റിൽ. കഴിഞ്ഞ മൂന്ന് വർഷമായി ഒക്കലഹോമ സിറ്റിയിൽ താമസിക്കുന്ന നസീർ അഹമ്മദ് തൗഹദി എന്ന 27കാരനാണ് അറസ്റ്റിലായത്. 2021ൽ ഇമിഗ്രന്റ് വിസയിലാണ് തൗഹദി അമേരിക്കയിലെത്തുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് അനുകൂലിയായ ഇയാൾ അവരുടെ ആക്രമണരീതികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആക്രമണം നടത്താനാണ് പദ്ധതിയിട്ടിരുന്നതെന്ന് പൊലീസ് അറിയിച്ചു.

എകെ 47 റൈഫിളുകൾ വാങ്ങുന്നതിനായി എത്തിയപ്പോഴാണ് തൗഹദിയേയും, പ്രായപൂർത്തിയാകാത്ത മറ്റൊരാളേയും അറസ്റ്റ് ചെയ്യുന്നത്. രാജ്യതലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിലെ ക്യാമറകൾ ആക്‌സസ് ചെയ്യുന്നത് എങ്ങനെയെന്നും, തോക്ക് കൈവശം വയ്‌ക്കാൻ ലൈസൻസ് ആവശ്യമില്ലാത്ത സംസ്ഥാനങ്ങൾ ഏതെന്നുമെല്ലാം ഇയാൾ ഓൺലൈനിൽ തിരഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. വൈറ്റ്ഹൗസ് ഉൾപ്പെടെ പല തന്ത്രപ്രധാന മേഖലകളിലും ആക്രമണം നടത്തണമെന്ന ലക്ഷ്യത്തോടെ തൗഹദി സന്ദർശനം നടത്തിയതായും കുറ്റപത്രത്തിൽ പറയുന്നു.

ജനക്കൂട്ടത്തെ ലക്ഷ്യം വച്ച് ആക്രമണം നടത്താനായിരുന്നു ലക്ഷ്യമിട്ടതെന്ന് തൗഹദി ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. ആക്രമണം നടത്തിയ ശേഷം താനും തന്നോടൊപ്പമുള്ളയാളും രക്തസാക്ഷികളായി മാറുമായിരുന്നുവെന്നും ഇയാൾ പറഞ്ഞതായി കുറ്റപത്രത്തിൽ പറയുന്നു. അതേസമയം അമേരിക്കയുടെ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്താനുള്ള ഐഎസ് ഉൾപ്പെടെയുള്ള എല്ലാ ഭീകരസംഘടനകളുടേയും ശ്രമങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്ന് യുഎസ് അറ്റോർണി ജനറൽ മെറിക്ക് ഗാർലന്റ് പറഞ്ഞു. രാജ്യത്തെ ജനങ്ങളെ ആക്രമിക്കാൻ പദ്ധതിയിടുന്നവരെ തിരിച്ചറിഞ്ഞ് നിയമത്തിന് മുന്നിലെത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

Tags: USArrestAfghan ManISIS Terror AttackUS Election Day
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies