ഒരു മതവിശ്വാസവും ഭരണഘടനയ്ക്ക് മുകളിലല്ല; തോമസ് ഐസക്കിന് കൈകൊടുത്ത പെൺകുട്ടിയുടെ വീഡിയോ പ്രചരിപ്പിച്ച സംഭവം; നിയമനടപടി ശരിവെച്ച് ഹൈക്കോടതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒരു മതവിശ്വാസവും ഭരണഘടനയ്‌ക്ക് മുകളിലല്ല; തോമസ് ഐസക്കിന് കൈകൊടുത്ത പെൺകുട്ടിയുടെ വീഡിയോ പ്രചരിപ്പിച്ച സംഭവം; നിയമനടപടി ശരിവെച്ച് ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2024, 08:32 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: ഒരു മതവിശ്വാസവും ഭരണഘടനയ്‌ക്ക് അതീതമല്ലെന്ന് ഹൈക്കോടതി. ശരിയത്ത് നിയമം ലംഘിച്ചെന്നാരോപിച്ച് മുസ്ലിം പെൺകുട്ടിയുടെ വീഡിയോ പ്രചരിപ്പിച്ചയാൾക്കെതിരായ നിയമ നടപടി ശരിവച്ചുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. അബ്‌ദുൾ നൗഷാദ് കോട്ടക്കൽ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷനായ ബെഞ്ചിന്റെ വിധി.

ഒരു പൊതുപരിപാടിക്കിടെ മുസ്ലിം പെൺകുട്ടി മുൻധനകാര്യമന്ത്രി തോമസ് ഐസക്കിന് കൈകൊടുക്കുന്ന വീഡിയോ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. പെൺകുട്ടി ശരിയത്ത് നിയമം ലംഘിച്ചുവെന്നും ഒരു മുസ്ലീം സ്ത്രീയെന്ന നിലയിൽ മറ്റൊരു പുരുഷനെ സ്പർശിച്ചതിലൂടെ തെറ്റായ ബന്ധമാണ് ഉണ്ടായതെന്നും വീഡിയോ പ്രചരിപ്പിച്ച അബ്‌ദുൾ നൗഷാദ് ആരോപിച്ചിരുന്നു.

അഭിവാദ്യം, ബഹുമാനം, മര്യാദ, ഉടമ്പടി, ഇടപാട്, സൗഹൃദം, ഐക്യദാർഢ്യം മുതലായവയെ പ്രതീകപ്പെടുത്തുന്ന പരമ്പരാഗത ആംഗ്യമാണ് ‘ഹസ്തദാനം’ എന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. ഒരു മതവിശ്വാസവും ഭരണഘടനയ്‌ക്ക് മുകളിലല്ല, ഭരണഘടനയാണ് പരമോന്നതമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മർകസ് ലോ കോളേജിലെ രണ്ടാം വർഷ നിയമ വിദ്യാർത്ഥിനിയായ പെൺകുട്ടി മുൻ ധനമന്ത്രി തോമസ് ഐസക്കുമായുള്ള സംവാദ സെഷനിൽ പങ്കെടുക്കവെ സമ്മാനങ്ങൾ ലഭിച്ചപ്പോൾ അത് ഏറ്റുവാങ്ങിയ ശേഷം ഹസ്തദാനം നൽകുകയായിരുന്നു. ഇതിനെയാണ് അബ്‌ദുൾ നൗഷാദ് തെറ്റായി വളച്ചൊടിച്ചതെന്ന് പരാതിക്കാരിയായ പെൺകുട്ടി ആരോപിച്ചു. ഇവരുടെ പരാതിയിൽ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നു. ഇതിനെതിരെയാണ് അബ്‌ദുൾ നൗഷാദ് ഹൈക്കോടതിയെ സമീപിച്ചത്.

Tags: kerala high courtmuslim girlFormer Minister Thomas IsaacShariah law
ShareTweetSendShare

More News from this section

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സോദയ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Latest News

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies