'ഒറ്റക്കൊമ്പനും' സുരേഷ് ഗോപിയും നേർക്കുനേർ; കുറുവാച്ചന്റെ വീട്ടിലെത്തി കേന്ദ്രമന്ത്രി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഒറ്റക്കൊമ്പനും’ സുരേഷ് ഗോപിയും നേർക്കുനേർ; കുറുവാച്ചന്റെ വീട്ടിലെത്തി കേന്ദ്രമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2024, 09:11 pm IST
FacebookTwitterWhatsAppTelegram

‘ഒറ്റക്കൊമ്പൻ’ എന്ന സിനിമയിലെ യഥാർത്ഥ നായകൻ ‘കുരുവിനാൽ കുന്നേൽ കുറുവാച്ചനെ’ നേരിൽ കാണാനെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പാലാ ഇടമറ്റത്തെ വീട്ടിലെത്തിയ സുരേഷ് ഗോപിയെ കുറുവാച്ചനും കുടുംബവും ചേർന്ന് സ്വീകരിച്ചു. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു.

കോട്ടയത്തെ പൊതുപരിപാടികൾക്കെത്തിയ കേന്ദ്രമന്ത്രി രാവിലെ 11.30ഓടെയാണ് കരുവിനാൽ കുന്നേൽ ജോസ് എന്ന കരുവിനാൽ കുന്നേൽ കുറുവാച്ചന്റെ വീട്ടിൽ എത്തിയത്. കേന്ദ്രമന്ത്രിയെ സ്വീകരിച്ച കുറുവാച്ചന്റെ കുടുംബത്തോട് സുരേഷ് ​ഗോപി ഏറെനേരം കുശലം പറഞ്ഞിരുന്നു. ഇതിന് ശേഷം കുറുവാച്ചനെ കേന്ദ്രമന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു. ഇതിനിടെ കുറുവാച്ചന്റെ സുഹൃത്തുക്കളും അയൽക്കാരുമെല്ലാം കേന്ദ്രമന്ത്രിയെ കാണാൻ വീട്ടിലെത്തിയിരുന്നു. കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചാലുടൻ ഒറ്റക്കൊമ്പൻ സിനിമയുടെ ഷൂട്ടിം​ഗ് ആരംഭിക്കുമെന്നും അഭിനയിക്കാനുള്ള അനുമതി നൽകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പുനൽകിയിട്ടുണ്ടെന്നും സുരേഷ് ​ഗോപി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

വർഷങ്ങൾക്ക് മുൻപ് കുറുവാച്ചന്റെ ജീവിതത്തിലുണ്ടായ സംഘർഷഭരിതമായ കാലമാണ് ഒറ്റക്കൊമ്പൻ സിനിമയായി എത്തുന്നത്. അയൽവാസിയായ ഉന്നത പൊലീസുദ്യോ​ഗസ്ഥനും കുറുവാച്ചനും തമ്മിലുണ്ടായ തർക്കങ്ങൾ കേരളത്തിന്റെ നീതിന്യായ ചരിത്രത്തിലെ നിർണായകമായ ഏടുകളിലൊന്നാണ്. പൊലീസിൽ നിന്ന് സംരക്ഷ​ണം തേടി കുറുവാച്ചൻ കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തിരുന്നു. ഈ സംഭവവികാസങ്ങളാണ് ‘ഒറ്റക്കൊമ്പൻ’ സിനിമയ്‌ക്കാധാരം. ഷാജി കൈലാസ് സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായി 2022ൽ പുറത്തിറങ്ങിയ ‘കടുവ’ എന്ന ചിത്രം സമാനമായ കഥയാണ് സംസാരിച്ചത്. എന്നാൽ തന്റെ ജീവിതത്തിൽ നടന്ന സംഭവങ്ങളെ വളച്ചൊടിച്ചാണ് കടുവയിൽ ചിത്രീകരിച്ചിരിക്കുന്നതെന്ന് കുറുവാച്ചൻ പ്രതികരിച്ചിരുന്നു.

Tags: Suresh Gopiottakomban
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies