വിനു മങ്കാദ് ട്രോഫി: ഏഴ് വിക്കറ്റുമായി തിളങ്ങി ആദിത്യ ബൈജു, പക്ഷേ കേരളം തോറ്റു
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വിനു മങ്കാദ് ട്രോഫി: ഏഴ് വിക്കറ്റുമായി തിളങ്ങി ആദിത്യ ബൈജു, പക്ഷേ കേരളം തോറ്റു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2024, 07:28 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: അണ്ടർ 19 വിനു മങ്കാദ് ട്രോഫിയിൽ തകര്‍പ്പൻ പ്രകടനവുമായി കേരള താരം ആദിത്യ ബൈജു. ഉത്തരാഖണ്ഡിന് എതിരായ മത്സരത്തിൽ ഏഴ് വിക്കറ്റ് വീഴ്‌ത്തിയാണ് ആദിത്യ ശ്രദ്ധേയനായത്. ആദ്യ ഓവറിൽ രണ്ട് വിക്കറ്റ് വീഴ്‌ത്തിയാണ് ആദിത്യ തന്‍റെ ഉജ്ജ്വല സ്പെല്ലിന് തുടക്കമിട്ടത്.ഉത്തരാഖണ്ഡ് ക്യാപ്റ്റൻ ആരവ് മഹാജനെയും തുടർന്നെത്തിയ ആയുഷ് ദേസ്വാളിനെയും ക്ലീൻ ബൗൾഡാക്കുകയായിരുന്നു ആദിത്യ.

കൂറ്റൻ സ്കോറിലേക്ക് നീങ്ങിയ ഉത്തരാഖണ്ഡിനെ 297ൽ പിടിച്ചു കെട്ടിയതും ആദിത്യയുടെ ബൗളിങ് മികവാണ്. 45-ാം ഓവറിലും 47-ാം ഓവറിലും ആദിത്യ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. പത്ത് ഓവറിൽ 67 റൺസ് വഴങ്ങി ഏഴ് വിക്കറ്റാണ് ആദിത്യ സ്വന്തമാക്കിയത്. വിനു മങ്കാദ് ട്രോഫി ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനങ്ങളിലൊന്നാണ് ആദിത്യയുടേത്. ആദിത്യയുടെ മികച്ച പ്രകടനത്തിനും പക്ഷെ ടീമിന് വിജയമൊരുക്കാനായില്ല. മത്സരത്തിൽ കേരളം 131 റൺസിന്റെ തോൽവി വഴങ്ങി.

കോട്ടയം കുമരകം സ്വദേശിയായ ആദിത്യ കളിച്ചു വളര്‍ന്നത് ദുബായിലാണ്. അച്ഛന്‍റെ ക്രിക്കറ്റ് ആവേശം പിന്തുടർന്നാണ് ആദിത്യയും ക്രിക്കറ്റിലേക്ക് ചുവട് വയ്‌ക്കുന്നത്. അച്ഛനായ ബൈജു ജില്ല, സോൺ തലങ്ങളിൽ വരെയുള്ള ടീമുകളിൽ കളിച്ചിട്ടുണ്ട്. സ്മിതയാണ് അമ്മ.കേരളത്തിൽ നിന്ന് എംആർഎഫ് പേസ് ഫൗണ്ടേഷനിൽ പരിശീലനത്തിന് സെലക്ഷൻ ലഭിച്ച ആദിത്യ കേരളത്തിന്റെ ഭാവി പേസ് ബൗളിം​ഗ് പ്രതീക്ഷയാണ്.

കഴിഞ്ഞ വർഷവും കേരളത്തിന്‍റെ അണ്ടർ 19 ടീമിൽ അംഗമായിരുന്നു ആദിത്യ. കെസിഎയുടെ എലൈറ്റ് ടൂർണ്ണമെന്‍റുകളായ കോറമാൻ്റൽ ട്രോഫിയിലും സെലസ്റ്റിയൽ ട്രോഫിയിലും മികച്ച പ്രകടനവും കാഴ്ചവച്ചു. കോറമാൻ്റൽ ട്രോഫിയിൽ മികച്ച ബൗളറായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ, സെലസ്റ്റിയൽ കപ്പിലെ പ്രോമിസിം​ഗ് പ്ലെയറായിരുന്നു ആദിത്യ. ഈ മികവാണ് തുടർച്ചയായ രണ്ടാം വർഷവും അണ്ടർ 19 ടീമിലേക്ക് വഴി തുറന്നത്.

Tags: trophyvinoomankad
Share
Tweet
SendShare

More News from this section

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

Latest News

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies