സമാധാന നൊബേൽ: ഹിരോഷിമ-നാഗസാക്കി അതിജീവിതരുടെ സംഘടനയ്ക്ക്; ആണവായുധ വിമുക്ത ലോകത്തിനായി പ്രവർത്തിച്ചതിന് അം​ഗീകാരം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സമാധാന നൊബേൽ: ഹിരോഷിമ-നാഗസാക്കി അതിജീവിതരുടെ സംഘടനയ്‌ക്ക്; ആണവായുധ വിമുക്ത ലോകത്തിനായി പ്രവർത്തിച്ചതിന് അം​ഗീകാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2024, 03:46 pm IST
Facebook
Twitter
WhatsAppTelegram

സ്വീഡൻ: 2024 ലെ സമാധാനത്തിനുള്ള നൊബേൽ പ്രഖ്യാപിച്ചു. ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോൻ ഹിഡാൻക്യോയ്‌ക്കാണ് ഈ വർഷത്തെ സമാധാന നൊബേൽ. ഹിരോഷിമയിലെയും നാഗസാക്കിയിലെയും അതിജീവിതരുടെ സംഘടനയാണിത്. ആണവായുധ വിമുക്ത ലോകത്തിനായുള്ള പ്രവർത്തനങ്ങൾക്കാണ് സംഘടനയ്‌ക്ക് നൊബേൽ ലഭിച്ചിരിക്കുന്നത്.

1956-ൽ രൂപീകൃതമായ നിഹോൻ ഹിഡാൻക്യോ ജപ്പാനിലെ അണുബോംബ് ദുരന്തം അതിജീവിച്ചവരുടെ ഏറ്റവും വലുതും സ്വാധീനവുമുള്ള സംഘടനയാണ്. ആണവായുധങ്ങൾ മാനവസമൂഹത്തിനുണ്ടാക്കുന്ന വിനാശകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ആഗോള അവബോധം വളർത്തുക എന്നതാണ് ഹിബാക്കുഷ എന്നും അറിയപ്പെടുന്ന സംഘടനയുടെ ലക്ഷ്യം.

ആണവായുധങ്ങൾക്കെതിരെ ആഗോളതലത്തിൽ എതിർപ്പ് സൃഷ്ടിക്കുന്നതിനും നിരോധനത്തിനും വേണ്ടിയുള്ള അവരുടെ അചഞ്ചലമായ ശ്രമങ്ങളെ നൊബേൽ കമ്മിറ്റി പ്രശംസിച്ചു. “വിവരിക്കാൻ കഴിയാത്തത് വിവരിക്കാനും ചിന്തിക്കാൻ കഴിയാത്തത് ചിന്തിക്കാനും ആണവായുധങ്ങൾ മൂലമുണ്ടാകുന്ന മനസ്സിലാക്കാൻ കഴിയാത്ത വേദനയും കഷ്ടപ്പാടുകളും മനസിലാക്കാനും ഹിബാകുഷ നമ്മെ സഹായിക്കുന്നു,” കമ്മിറ്റി അതിന്റെ പ്രഖ്യാപനത്തിൽ പറഞ്ഞു.

വ്യക്തിപരമായ കഥകളും സ്വന്തം അനുഭവങ്ങളും അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസ ക്യാമ്പെയ്‌നുകൾ, ആണവായുധങ്ങളുടെ വ്യാപനത്തിനും ഉപയോഗത്തിനുമെതിരായ അടിയന്തര മുന്നറിയിപ്പുകൾ എന്നിവയിലൂടെ ആണവായുധങ്ങളോടുള്ള എതിർപ്പ് ഏകീകരിക്കാൻ സംഘടന സഹായിച്ചതായി നൊബേൽ കമ്മിറ്റി പത്രക്കുറിപ്പിൽ പറഞ്ഞു. 80 വർഷമായി ഒരു ആണവായുധവും യുദ്ധത്തിൽ ഉപയോഗിച്ചിട്ടില്ലെന്നും സമിതി എടുത്തുകാട്ടി.

Tags: Nuclear WeaponsNobel Peace Prize 2024Japanese OrganisationNihon HidankyoHibakushasurvivors from HiroshimaNagasaki
Share
Tweet
SendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

Latest News

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies