ഫോൺ കളളൻമാരെ തേടി കേരള പൊലീസ്; 26 ഐഫോണുകളടക്കം 39 ഫോണുകൾ; അലൻ വാക്കറുടെ പരിപാടിക്കിടെ മോഷ്ടിച്ച മൊബൈൽ ഫോണുകൾ ഡൽഹി ചോർ ബസാറിലെത്തിയെന്ന് സംശയം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഫോൺ കളളൻമാരെ തേടി കേരള പൊലീസ്; 26 ഐഫോണുകളടക്കം 39 ഫോണുകൾ; അലൻ വാക്കറുടെ പരിപാടിക്കിടെ മോഷ്ടിച്ച മൊബൈൽ ഫോണുകൾ ഡൽഹി ചോർ ബസാറിലെത്തിയെന്ന് സംശയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2024, 05:48 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: അലൻ വാക്കറുടെ സംഗീത പരിപാടിക്കിടെ മോഷണം പോയ മൊബൈൽ ഫോണുകൾ ഡൽഹിയിലെ ചോർ ബസാറിൽ എത്തിയതായി സംശയം. മോഷണം പോയ മൂന്ന് ഐഫോണുകളിൽ നിന്ന് ഡൽഹിയിലെ ടവറുകളിൽ നിന്നുളള സിഗ്‌നലുകൾ ലഭിച്ചതായിട്ടാണ് പൊലീസ് നൽകുന്ന സൂചന.

മൊബൈലുകൾ മോഷണം നടത്തിയത് ഏത് ഗ്യാങ്ങാണെന്ന് സ്ഥിരീകരിക്കാൻ ആയില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു. ഡൽഹിയിലും ബംഗളൂരുവിലുമായി രണ്ടു സംഘങ്ങളായി തിരിഞ്ഞു പോലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് പുറത്ത് നിന്നുളള സംഘമാണ് മോഷണത്തിന് പിന്നിലെന്ന് പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു.

ഡൽഹിയിലും ബംഗലൂരുവിലും പൊലീസ് ഇതുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം നടത്തും. ബോൾഗാട്ടിയിലെ സംഗീതനിശയ്‌ക്കിടയിലാണ് മൊബൈലുകൾ മോഷണം പോയത്. തിരക്കിനിടയിൽ നഷ്ടപ്പെട്ടതാണെന്ന് ചിലർ കരുതി. എന്നാൽ പരാതിക്കാരുടെ എണ്ണം കൂടിയതോടെ ആസൂത്രിതമായ മോഷണമാണ് നടന്നതെന്ന് സ്ഥിരീകരിക്കുകയായിരുന്നു. മുളവുകാട് സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.

നൈജീരിയൻ ഡിജെ സ്റ്റാറായ അലൻ വാക്കറുടെ ഇന്ത്യാ പര്യടനത്തിന്റെ ഭാഗമായ സംഗീത നിശകൾ കൊച്ചിക്ക് പുറമേ ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലും നടന്നിരുന്നു. ഇവിടെയും സമാനമായ രീതിയിൽ മൊബൈൽ കവർച്ച നടന്നിട്ടുണ്ട്. ഇവിടുത്തെ കവർച്ച സംബന്ധിച്ചുള്ള വിവരങ്ങളും അന്വേഷണ സംഘം ശേഖരിക്കും. കൊച്ചിയിൽ നിന്നും 26 ഐഫോണുകൾ അടക്കം 39 ഫോണുകളാണ് മോഷണം പോയത്.

Tags: ബോൾഗാട്ടിMusic NightMobile theft KochiKerala Policeഡൽഹിഅലൻ വാക്കർസംഗീത പരിപാടിAlan walkerNigerien DJ Star
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies