കൂട്ടരാജി വേണ്ട, ഓരോരുത്തരായി രാജിക്കത്ത് തരൂ; ഡോക്ടർമാരുടെ പ്രതിഷേധത്തിന് പുല്ലുവില നൽകി മമതാ ബാനർജി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൂട്ടരാജി വേണ്ട, ഓരോരുത്തരായി രാജിക്കത്ത് തരൂ; ഡോക്ടർമാരുടെ പ്രതിഷേധത്തിന് പുല്ലുവില നൽകി മമതാ ബാനർജി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2024, 07:38 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആശുപത്രികളിലെ ഡോക്ടർമാർ കൂട്ടമായി രാജിവയ്‌ക്കുന്നത് അനുവദിക്കില്ലെന്നറിയിച്ച് മമതാ ബാനർജി. ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടർ ക്രൂരബലാത്സം​ഗത്തിന് ഇരയായി കൊല്ലപ്പെട്ട സാഹചര്യത്തിൽ നീതി തേടി ജൂനിയർ ഡോക്ടർമാർ സമരം ചെയ്യുകയും എന്നാൽ സംസ്ഥാന സർക്കാർ അവരെ കണ്ടഭാവം നടിക്കാതിരിക്കുകയും ചെയ്തതോടെയായിരുന്നു ഡോക്ടർമാരുടെ കൂട്ടരാജി. എന്നാൽ ഇത് അനുവദിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് തൃണമൂൽ സർക്കാർ. ചട്ടപ്രകാരം ഓരോരുത്തരായി രാജിവച്ചാൽ മാത്രമേ സ്വീകരിക്കൂവെന്നാണ് മമത അറിയിക്കുന്നത്.

നിരാഹാര സമരം തുടരുന്ന ജൂനിയർ ഡോക്ടർമാരുടെ ആരോ​ഗ്യനില മോശമായിട്ടും ആവശ്യങ്ങൾ അം​ഗീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകാത്ത പശ്ചാത്തലത്തിലായിരുന്നു കൂട്ടരാജി. മുതിർന്ന ഡോക്ടർമാർ എല്ലാവരും ചേർന്ന് വലിയൊരു പേപ്പറിൽ ഒപ്പിട്ട് രാജിക്കത്ത് നൽകുകയായിരുന്നു. നൂറിലധികം ഡോക്ടർമാർ ഇത്തരത്തിൽ ചുമതലയൊഴിഞ്ഞു. ഓരോരുത്തരും തങ്ങളുടെ മുതിർന്ന ഉദ്യോ​ഗസ്ഥന് വ്യക്തിപരമായ രാജിക്കത്ത് അയക്കണം, എങ്കിൽ മാത്രമേ രാജി സ്വീകരിക്കൂവെന്ന് മമതയുടെ മുഖ്യ ഉപദേശകനായ ആലാപൻ ബന്ദ്യോപദ്യായ് അറിയിച്ചു. കാര്യങ്ങൾ കൂടുതൽ വഷളാകുമ്പോഴും ഡോക്ടർമാരുടെ സുരക്ഷയ്‌ക്കായി അടിയന്തര നടപടി സ്വീകരിക്കാത്ത ബംഗാൾ സർക്കാരിനെതിരെ അതിരൂക്ഷ വിമർശനമാണ് ഉയരുന്നത്. കൂട്ടരാജി വച്ചിട്ടും, ഓരോരുത്തരായി രാജിവയ്‌ക്കൂവെന്ന അനിഷേധ്യ നിലപാട് സ്വീകരിക്കുന്ന മമതയ്‌ക്കെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് മനുഷ്യാവകാശ പ്രവർത്തകരുടെ തീരുമാനം.

Tags: Mamata BanerjeeBengal governmentMass resignation
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies