ക്യാപ്റ്റന്റെ 'രക്ഷാ'പ്രവർത്തനം ഫലം കണ്ടില്ല! ട്വന്റി-20 ലോകകപ്പിൽ ഓസീസിനോട് തോറ്റ് ഇന്ത്യ; സെമി കയറാൻ കാത്തിരിക്കണം
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ക്യാപ്റ്റന്റെ ‘രക്ഷാ’പ്രവർത്തനം ഫലം കണ്ടില്ല! ട്വന്റി-20 ലോകകപ്പിൽ ഓസീസിനോട് തോറ്റ് ഇന്ത്യ; സെമി കയറാൻ കാത്തിരിക്കണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2024, 11:28 pm IST
Facebook
Twitter
WhatsAppTelegram

ഷാർജ: വനിതാ ട്വന്റി -20 ലോകകപ്പിൽ ഓസീസിനോട് തോൽവി ഏറ്റുവാങ്ങി ഇന്ത്യ. 152 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ അർദ്ധസെഞ്ച്വറിക്കും കരകയറ്റാനായില്ല. ഓസീസിനോട് തോൽവി വഴങ്ങിയതോടെ അവശേഷിക്കുന്ന മത്സരഫലങ്ങളെ ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ സെമി പ്രവേശം.

തിങ്കളാഴ്ച നടക്കുന്ന പാകിസ്താൻ – ന്യൂസിലാൻഡ് മത്സരം ഉൾപ്പെടെ ഇന്ത്യയ്‌ക്ക് നിർണായകമാകും. ഒൻപത് റൺസിനാണ് ഓസീസിനോട് ഇന്ത്യൻ വനിതകൾ പരാജയപ്പെട്ടത്. 20 ഓവറിൽ ഇന്ത്യയുടെ പോരാട്ടം ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 142 റൺസിലൊതുങ്ങി. അവസാന ഓവർ വരെ വിജയപ്രതീക്ഷയുണ്ടായിരുന്ന മത്സരമാണ് പടിക്കൽ കലമുടച്ചതുപോലെ കൈവിട്ടുകളഞ്ഞത്.

നാലാം ഓവറിൽ ഷഫാലി വർമയിലൂടെയാണ് ഇന്ത്യയ്‌ക്ക് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 13 പന്തിൽ നിന്ന് 20 റൺസെടുത്ത ഷഫാലിയെ ഗാർഡ്‌നെറുടെ പന്തിൽ സതെർലാൻഡ് പിടികൂടുകയായിരുന്നു. ആറാം ഓവറിൽ സ്മൃതി മന്ഥാനയും എൽബിയിൽ കുരുങ്ങിയതോടെ ഇന്ത്യ അപകടം മണത്തു. ഓസീസിന്റെ ബൗളിംഗ് നിരയ്‌ക്ക് വെല്ലുവിളി ഉയർത്തി സ്‌കോർ ബോർഡ് ചലിപ്പിക്കാനും ഇന്ത്യയ്‌ക്കായില്ല. സ്മൃതി മന്ഥാനയുടെ വിക്കറ്റ് നഷ്ടമാകുമ്പോൾ ഇന്ത്യൻ സ്‌കോർ ഒരു വിക്കറ്റ് നഷ്ടത്തിൽ 39 എന്ന നിലയിലായിരുന്നു.

പിന്നീടെത്തിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ക്രീസിൽ ഉറച്ചുനിന്ന് പൊരുതിയെങ്കിലും മറുവശത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്നു. അടുത്ത ഓവറിൽ തന്നെ ജെമിമ റോഡ്രിഗസും പുറത്തായി. 16 റൺസാണ് ജെമിമയുടെ സംഭാവന. പിന്നീട് ക്രീസിൽ ഒരുമിച്ച ദീപ്തി ശർമ്മയുമായി ചേർന്ന് ക്യാപ്റ്റൻ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും വിജയത്തിലെത്തിയില്ല. പതിനാറാം ഓവറിൽ 29 റൺസെടുത്ത് ദീപ്തി പുറത്തായതിന് പിന്നാലെ എത്തിയ മധ്യനിരയ്‌ക്കും വാലറ്റത്തിനും അവസരത്തിനൊത്ത് ഉയരാൻ കഴിയാഞ്ഞതാണ് ഇന്ത്യയ്്ക്ക് തിരിച്ചടിയായത്.

പൂജാ വസ്ത്രാകറുടെ ഒൻപത് റൺസൊഴികെ ബാക്കിയാർക്കും ഒന്നും ചെയ്യാനായില്ല. മൂന്ന് പേർ റൺസൊന്നുമെടുക്കാതെ പുറത്തായി. ഓസീസിന് വേണ്ടി അന്നാബൽ സതർലൻഡും സോഫി മൊളീനക്‌സും രണ്ട് വിക്കറ്റുകൾ വീതം നേടി.

ടോസിന്റെ ആനുകൂല്യത്തിൽ ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയയെ വമ്പൻ സ്‌കോറിൽ നിന്ന് ഇന്ത്യൻ ബൗളർമാർ പിടിച്ചുകെട്ടിയിരുന്നു. 151 റൺസിൽ സ്‌കോർ ഒതുക്കാൻ കഴിഞ്ഞതോടെ ആ ആത്മവിശ്വാസത്തിലാണ് ഇന്ത്യ മറുപടിബാറ്റിംഗിന് ഇറങ്ങിയതും.

40 റൺസെടുത്ത ഗ്രേസ് ഹാരിസ് ആണ് ഓസീസ് നിരയിലെ ടോപ്പ് സ്‌കോറർ. ക്യാപ്റ്റൻ തഹ്ലിയ മക്ഗ്രാത്ത് 26 പന്തിൽ 32 റൺസും എല്ലിസി പെറി 23 പന്തിൽ 32 റൺസും എടുത്ത് മധ്യനിരയിൽ ഓസീസിനെ വീഴാതെ കാത്തു. അന്നബെൽ സതർലാൻഡ് 10 റൺസും ഫോബീ ലിച്ച്ഫീൽഡ് 15 റൺസും ഒടുവിൽ കൂട്ടിച്ചേർത്തതോടെയാണ് ഓസീസ് വനിതകളുടെ സ്‌കോർ 151 ലെത്തിയത്.

ഇന്ത്യയ്‌ക്ക് വേണ്ടി രേണുകാ സിംഗും ദീപ്തി ശർമ്മയും രണ്ട് വിക്കറ്റുകൾ വീതം വീഴ്‌ത്തി. ശ്രേയങ്കാ പാട്ടീൽ, പൂജ വസ്ത്രാകർ, രാധാ യാദവ് എന്നിവരും ഓരോ വിക്കറ്റുകൾ വീതം വീഴ്‌ത്തി.

Tags: ഹർമൻപ്രീത് കൗർസഫാലി വർമaustraliaIndiaCricket NewsWomen Twenty 20 WCവനിതാ ട്വന്റി -20
Share
Tweet
SendShare

More News from this section

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

Latest News

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies