വികസിത ഭാരതം 2047ൽ മയക്കുമരുന്നും തീവ്രവാദവും ഇല്ലാത്ത രാജ്യമാകും:ഇത്തവണത്തെ ഐപിഎസ് ബാച്ചിനുള്ളത് മുൻ ബാച്ചുകളേക്കാൾ വലിയ ഉത്തരവാദിത്തം: അമിത് ഷാ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വികസിത ഭാരതം 2047ൽ മയക്കുമരുന്നും തീവ്രവാദവും ഇല്ലാത്ത രാജ്യമാകും:ഇത്തവണത്തെ ഐപിഎസ് ബാച്ചിനുള്ളത് മുൻ ബാച്ചുകളേക്കാൾ വലിയ ഉത്തരവാദിത്തം: അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2024, 12:55 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ജനങ്ങളുടെ അടിസ്ഥാന മനുഷ്യാവകാശങ്ങൾക്ക് സംരക്ഷണം നൽകാനും മയക്കുമരുന്ന്, തീവ്രവാദം എന്നിവയിൽ നിന്ന് മുക്തമാക്കാനും കഴിയുന്ന ഒരു രാജ്യമാണ് പ്രധാനമന്ത്രി മോദിയുടെ ‘വികസിത ഭാരത്’ (വികസിത ഭാരതം) ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കഴിഞ്ഞ 75 ബാച്ചുകളേക്കാൾ വലിയ ഉത്തരവാദിത്തം ഇത്തവണ ഐപിഎസുകാരായി ഉയർന്നുവരുന്ന ബാച്ചിന് ഉണ്ടാകുമെന്നത് ട്രെയിനി ഉദ്യോഗസ്ഥർ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹിയിൽ ഐ.പി.എസ്. പരിശീലനം പൂർത്തിയാക്കിയ 2023 ബാച്ചിലെ 188 ട്രെയിനി ഓഫീസർമാരുമായി നടത്തിയ ചർച്ചയിലാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.

“പരിശീലനം പൂർത്തിയാക്കുന്ന ഐപിഎസ് ഉദ്യോഗസ്ഥർ അവരുടെ പരിശീലന കാലയളവ് ഓർക്കണം. മുൻപുള്ള 75 ബാച്ചുകളിലെ ഐപിഎസ് ഓഫീസർമാരേക്കാൾ കൂടുതൽ ഉത്തരവാദിത്തങ്ങൾ നിങ്ങൾക്കുണ്ടാകും.

നമ്മുടെ രാജ്യത്തിന്റെ അതിർത്തികളിൽ സുരക്ഷ ശക്തമാക്കാൻ നമ്മൾ നിരവധി ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. ജമ്മു കാശ്മീർ, വടക്കുകിഴക്കൻ മേഖലകൾ, തീവ്ര ഇടതുപക്ഷ ഭീകരത നിലനിൽക്കുന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിലെ അക്രമങ്ങൾ ഇപ്പോൾ 70 ശതമാനം കുറഞ്ഞു. ഈ സ്ഥലങ്ങളിൽ ഇന്ത്യയുടെ സുരക്ഷാ സേന പൂർണ്ണ ശക്തിയിലാണ്.

ഇനി, ജനങ്ങളുടെ അടിസ്ഥാന മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ പോലീസ് മുന്നിട്ടിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കുറ്റകൃത്യങ്ങൾ കുറയ്‌ക്കാനും ഇരകൾക്ക് വേഗത്തിൽ നീതി ലഭ്യമാക്കാനും പോലീസ് ജാഗ്രതയോടെ പ്രവർത്തിക്കണം.

പ്രധാനമന്ത്രി മോദിയുടെ ലക്ഷ്യമായ വികസിത ഭാരതം 2047-ഓടെ ജനങ്ങളുടെ അടിസ്ഥാന മനുഷ്യാവകാശങ്ങൾക്ക് സംരക്ഷണം നൽകാനും മയക്കുമരുന്നിൽ നിന്നും ഭീകരതയിൽ നിന്നും വിമുക്തമാക്കാനും കഴിയുന്ന ഒരു രാജ്യമാണ്. നമ്മുടെ ഭരണഘടന ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിക്കും രാജ്യത്തെ പാവപ്പെട്ടവർക്കും ദരിദ്രർക്കും തുല്യ അവകാശങ്ങൾ നൽകിയിട്ടുണ്ട്. ആ അവകാശങ്ങൾ സംരക്ഷിക്കാൻ പോലീസിന് ബാധ്യതയുണ്ട്.” അമിത് ഷാ പറഞ്ഞു.

76 RR ബാച്ചിലെ ഇന്ത്യൻ പോലീസ് സർവീസ് ഓഫീസർ ട്രെയിനികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ പോലീസ് സർവീസ് 2023 ബാച്ചിൽ, 54 വനിതാ ഓഫീസർമാരുൾപ്പെടെ ആകെ 188 ഓഫീസർ ട്രെയിനികൾ അടിസ്ഥാന കോഴ്‌സ് പരിശീലന ഘട്ടം-1 പൂർത്തിയാക്കി. ഡൽഹിയിലെ വിവിധ കേന്ദ്ര സായുധ പോലീസ് സേനകളിലെയും (സിഎപിഎഫ്) സെൻട്രൽ പോലീസ് ഓർഗനൈസേഷനുകളിലെയും (സിപിഒ) രണ്ടാഴ്ചത്തെ പരിശീലനത്തിന് ശേഷം, ഐപിഎസ് ട്രെയിനി ഉദ്യോഗസ്ഥർ അതത് കേഡറുകളിൽ 29 ആഴ്ചത്തെ ജില്ലാ പ്രായോഗിക പരിശീലനത്തിന് വിധേയരാകും.

Tags: Viksit BharatViksit Bharat @2047Amit Shah
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies