ഈ വർഷം ഇന്ത്യന്‍ സിനിമാ ആരാധകർ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2. ഡിസംബർ 6 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട് . ചിത്രത്തിലെ ഗാനങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. നവംബറോടെ ചിത്രത്തിന്റെ ജോലികൾ പൂർത്തിയാകുമെന്നാണ് സൂചന. ഇതിനുശേഷം, വലിയ തലത്തിൽ പ്രമോഷനുകൾ നടത്തും.
500 കോടി രൂപയാണ് പുഷ്പ 2വിന്റെ ബജറ്റ് . എന്നാൽ സിനിമയുടെ റിലീസിന് മുമ്പ് പരമാവധി ബിസിനസ് നടത്താനാണ് അണിയറപ്രവർത്തകരുടെ നീക്കം . റിലീസിന് മുന്‍പ് തന്നെ 900 കോടി രൂപയോളം കളക്ട് ചെയ്ത് റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് പുഷ്പ.
അടുത്തിടെ ‘പുഷ്പ 2’ന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്‌സ് വാങ്ങിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം എന്നീ അഞ്ച് ഭാഷകളിലായി 270 കോടി രൂപയ്‌ക്കാണ് പുഷ്പ 2 വിന്റെ OTT അവകാശം വിറ്റുപോയത് .അതേ സമയം ചിത്രത്തിന്റെ തിയറ്റർ അവകാശം 650 കോടി രൂപയ്‌ക്കാണ് വിറ്റുപോയിരിക്കുന്നത്