പി.പി. ദിവ്യയുടെ ഭര്‍ത്താവ് പി.ശശിയുടെ ബിനാമി;ദിവ്യയെ ഉപയോ​ഗിച്ചത് ശശി : പി.വി അൻവർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പി.പി. ദിവ്യയുടെ ഭര്‍ത്താവ് പി.ശശിയുടെ ബിനാമി;ദിവ്യയെ ഉപയോ​ഗിച്ചത് ശശി : പി.വി അൻവർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2024, 02:33 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിനു പിന്നില്‍ കൂടുതൽ രഹസ്യങ്ങൾ ഉണ്ടെന്ന് പി.വിഅന്‍വര്‍ എംഎല്‍എ.എ ഡി എമ്മിന്റെ മരണത്തെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുമായി ബന്ധിപ്പിക്കുന്ന ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചത്.

“കേരളം ഞെട്ടുന്ന സത്യങ്ങള്‍ ഉണ്ട് . ഒരുപാട് മാനസികപീഡനങ്ങൾക്ക് ഇരയായി എ.ഡി.എം മരിച്ചിരിക്കുന്നു. ഏത് സാഹചര്യത്തിലാണ് അദ്ദേഹം മരണത്തിലേക്ക് പോയതെന്ന് പഠിക്കേണ്ടിയിരിക്കുന്നു

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുടെ ബിനാമിയാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ ഭര്‍ത്താവ്. ശശിക്ക് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിരവധി പെട്രോള്‍ പമ്പുകളുണ്ട്. പുതിയ പമ്പുകൾ നിര്‍മിക്കുന്നുമുണ്ട്. അതില്‍ ഒരു പമ്പിന്റെ ബിനാമിയാണ് ദിവ്യയുടെ ഭര്‍ത്താവ്” അന്‍വര്‍ പറഞ്ഞു.

” ഈ എഡിഎം സത്യസന്ധനായ വ്യക്തിയാണ്. അദ്ദേഹം കൈക്കൂലി വാങ്ങിയിട്ടില്ല. അമിതമായ പി. ശശിയുടെ ഇടപെടലുകളെ നവീന്‍ എതിര്‍ത്തിട്ടുണ്ട്. ശശിയുടെ ഇംഗിതത്തിനു വഴങ്ങാത്ത ഓഫീസറായിരുന്നു നവീന്‍. എഡിഎമ്മിന്റെ ആവശ്യപ്രകാരമാണ് സ്ഥലമാറ്റം കൊടുക്കുന്നത്. ശശിയുടെ സമ്മര്‍ദത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും അതിനുള്ള മാനസികാവസ്ഥയില്ലെന്നും പാര്‍ട്ടിയെ ബോധ്യപ്പെടുത്തിയ ശേഷമാണ് എഡിഎമ്മിനു സ്ഥലമാറ്റം കൊടുത്തത്. ആ മാറിപോകുന്ന ഘട്ടത്തിലാണ് ഇവനൊരു പണികൊടുക്കണമെന്ന് പി. ശശി ആലോചിക്കുന്നത്.”

“ഇങ്ങനെയൊരു കൈക്കൂലിക്കാരനാണ് ഈ ജില്ലയിലേക്ക് ട്രാൻസ്ഫറായി വരുന്നതെന്ന് പൊതുസമൂഹത്തെ അറിയിക്കാനാണ് ദിവ്യയെ ശശി ഉപയോ​ഗിച്ചത്’ . ഇതിനില്‍ പിന്നുലുണ്ടായ കാര്യങ്ങളില്‍ കൃത്യമായ പോലീസ് അന്വേഷണം അല്ല നടക്കുന്നത്. ഇപ്പോള്‍ നടക്കുന്നത്, എഡിഎം അഴിമതിക്കാരനാണെന്ന് പറഞ്ഞ് മുന്‍പ് പരാതി കിട്ടിതായി കള്ളപരാതിയുണ്ടാക്കി അതിനു രജിസ്റ്റര്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. സര്‍ക്കാരിനാണ് ഇതിന്റെ ഉത്തരവാദിത്വം.”

“ഒരു പൊളിറ്റിക്കല്‍ സെക്രട്ടറിയെ ഈ നാടിന്റെ ഗുണ്ടായിസത്തിന്റെ തലവനാക്കി വാഴിക്കുന്ന അവസ്ഥയിലെത്തി. ശശിയുടെ സ്വാർഥത ഇന്ന് മലയാളികൾക്കാകെ മാനസിക വിഷമമുണ്ടാക്കിയിരിക്കുകയാണ്. ആ കുടുംബത്തിനുണ്ടായ നഷ്ടം നികത്താൻ സർക്കാരിന് എന്ത് ചെയ്യാൻ കഴിയും. കൃത്യമായ അന്വേഷണവും ഇക്കാര്യത്തിൽ നടക്കുന്നില്ല. പമ്പുടമയിൽനിന്ന് നേരത്തെ പരാതി കിട്ടിയതായി കാണിച്ച് കള്ള രജിസ്റ്ററുണ്ടാക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫിസ് ശ്രമിക്കുന്നത്. എ.ഡി.എമ്മിന്റെ ആത്മഹത്യ പൊലീസ് അന്വേഷിച്ചിട്ട് കാര്യമില്ല. ജുഡീഷ്യൽ അന്വേഷണം വേണം. വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം അറിയാൻ ആഗ്രഹമുണ്ട്” അൻവർ കൂട്ടിച്ചേർത്തു.

Tags: P V Anwar MLAADM NAVEEN BABUPP Divya
Share
Tweet
SendShare

More News from this section

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies