മസ്തിഷ്ക മരണം സംഭവിച്ചയാളുടെ ഹൃദയം പുറത്തെടുക്കാൻ ശ്രമിച്ചപ്പോൾ അത്ഭുതം; 'മരിച്ച' വ്യക്തി ചാടിയെണീറ്റു; അമ്പരന്ന് ഡോക്ടർമാർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മസ്തിഷ്ക മരണം സംഭവിച്ചയാളുടെ ഹൃദയം പുറത്തെടുക്കാൻ ശ്രമിച്ചപ്പോൾ അത്ഭുതം; ‘മരിച്ച’ വ്യക്തി ചാടിയെണീറ്റു; അമ്പരന്ന് ഡോക്ടർമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2024, 08:42 pm IST
FacebookTwitterWhatsAppTelegram

ഡോക്ടർമാർ ഹൃദയം നീക്കം ചെയ്യാനൊരുങ്ങവേ ഓപ്പറേഷൻ ടേബിളിൽ നിന്ന് ചാടിയെണീറ്റ് അവയവ ദാതാവ്. മസ്‌തിഷിക മരണം സംഭവിച്ച യുവാവാണ് ജീവിതത്തിലേക്ക് തിരികെ വന്നത്. യുഎസിലെ ഒരു ആശുപത്രിയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം. 2021 ഒക്ടോബറിലാണ് അമിതമായി മയക്കുമരുന്ന് ഉപയോഗിച്ചതിനെ തുടർന്ന് ഹൃദയാഘാതം ഉണ്ടായ തോമസ് ഹൂവർ എന്ന യുവാവിനെ ആശുപത്രിയിൽ എത്തിക്കുന്നത്. തുടർന്ന് ഡോക്ടർമാർ നടത്തിയ പരിശോധനയിൽ ഇയാൾക്ക് മസ്തിഷ്ക മരണം സംഭവിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.

ഇയാളുടെ അവയവങ്ങൾ മറ്റുള്ളവർക്കായി മാറ്റിവയ്‌ക്കാൻ കഴിയുന്നവയാണോ എന്ന് ഡോക്ടർമാർ പരിശോധനകൾ നടത്തിയിരുന്നു. ഹൃദയം മാറ്റിവയ്‌ക്കാനായി തോമസിനെ ഓപ്പറേഷൻ തീയറ്ററിലേക്ക് കയറ്റി. എന്നാൽ പരിശോധനയ്‌ക്കിടയിൽ ഇയാളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുന്നത് കണ്ട അവർ ഞെട്ടിപ്പോയി. പരിഭ്രാന്തരായ ഡോക്ടർമാർ ശസ്ത്രക്രിയയിൽ നിന്നും പിന്മാറി. എന്നാൽ ശാസ്ത്രക്രിയയുമായി മുന്നോട്ട് പോകാനായിരുന്നു ആശുപത്രി അധികൃതരുടെ നിർദേശം. തുടർന്ന് മറ്റ് രണ്ട് ഡോക്ടർമാർ കൂടെയെത്തി ശസ്ത്രക്രിയ ആരംഭിച്ചു.

മസ്തിഷ്ക മരണം സംഭവിച്ചതിനാൽ തോമസിന് ചെറിയ അളവിൽ മാത്രമേ അനസ്തേഷ്യ നല്കിയിരുന്നുള്ളു. ശസ്ത്രക്രിയ ആരംഭിക്കുന്നതിനിടെ രോഗി വീണ്ടും കണ്ണ് തുറന്നു. ടേബിളിൽ കിടന്ന തോമസ് വേദനകൊണ്ട് ഞെരിയുകയും പുളയുകയും ചെയ്തു. ഇത്തവണ ഡോക്ടർമാർ ശരിക്കും ഞെട്ടി. ഒട്ടും വൈകാതെ അവർ ശസ്ത്രക്രിയ അവസാനിപ്പിച്ച് രോഗിക്ക് വേണ്ട പരിചരണം നൽകി. ദിവസങ്ങൾക്കുള്ളിൽ തോമസ് ജീവിതത്തിലേക്ക് തിരികെ വന്നു. ഇപ്പോൾ സഹോദരിക്കൊപ്പമാണ് യുവാവ് താമസിക്കുന്നത്. ഓർമ്മ, നടത്തം, സംസാരം എന്നിവയിലെ ചില പ്രശ്നങ്ങൾ ഒഴിച്ച് നിർത്തിയാൽ തോമസ് പൂർണമായും സുഖം പ്രാപിച്ചുവെന്ന് സഹോദരി പറയുന്നു.

Tags: heart transplantPatientorgan donorbraindead
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

Latest News

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies