1988 ന് ശേഷം ഇന്ത്യയിൽ കിവീസിന് ആദ്യ ടെസ്റ്റ് വിജയം; അനായാസ ജയത്തോടെ ചരിത്രമെഴുതി ന്യൂസിലാൻഡ്
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

1988 ന് ശേഷം ഇന്ത്യയിൽ കിവീസിന് ആദ്യ ടെസ്റ്റ് വിജയം; അനായാസ ജയത്തോടെ ചരിത്രമെഴുതി ന്യൂസിലാൻഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2024, 01:55 pm IST
Facebook
Twitter
WhatsAppTelegram

ബംഗലൂരു: അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. ഇന്ത്യൻ മണ്ണിൽ ചരിത്രവിജയം നേടി ന്യൂസിലാൻഡ്. ബംഗലൂരു ടെസ്റ്റിൽ ഇന്ത്യയ്‌ക്കെതിരെ എട്ട് വിക്കറ്റിന്റെ വിജയമാണ് കിവീസ് സ്വന്തമാക്കിയത്. 1988 ന് ശേഷം ഇന്ത്യയിൽ ന്യൂസിലാൻഡ് നേടുന്ന ആദ്യ ടെസ്റ്റ് വിജയമാണിത്.

രാവിലെ അന്തരീക്ഷം മൂടിക്കിടന്നതിനാൽ വൈകിയാണ് കളി തുടങ്ങിയത്. 9.45 ഓടെയാണ് പിച്ച് പരിശോധിച്ച് 10.15 ഓടെ കളി തുടങ്ങാൻ അമ്പെയർമാർ തീരുമാനിച്ചത്.
അഞ്ചാം ദിനത്തിൽ രണ്ടാമിന്നിംഗ്‌സ് ബാറ്റിംഗ് തുടങ്ങുമ്പോൾ കിവീസിന്റെ വിജയലക്ഷ്യം 107 റൺസായിരുന്നു.

ക്യാപ്റ്റൻ ടോം ലാഥമിനെ പുറത്താക്കി ആദ്യ ഓവറിൽ തന്നെ ബൂമ്ര ഇന്ത്യയ്‌ക്ക് നേരിയ പ്രതീക്ഷ നൽകി. പിന്നാലെ 17 റൺസെടുത്ത ഡെവോൺ കോൺവെയെയും ബൂമ്ര പവലിയനിലേക്ക് അയച്ചു. പക്ഷെ ബൗളിംഗിലെ നേട്ടം പിന്നീട് നിലനിർത്താനായില്ല. കയ്യെത്തും ദൂരത്ത് ചരിത്രവിജയം കൊതിച്ച ന്യൂസിലാൻഡ് പിന്നെ കരുതലോടെ ക്രീസിൽ നിലയുറപ്പിക്കുകയും ചെയ്തു.

മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ വിൽ യംഗും രചിൻ രവീന്ദ്രയും ചേർന്ന് കിവീസിനെ വിജയത്തിലേക്ക് കൈപിടിച്ചുയർത്തി. വിൽ യംഗ് 76 പന്തിൽ 48 റൺസും രചിൻ 46 പന്തിൽ 39 റൺസുമെടുത്തു. 27.4 ഓവറിൽ 3.97 റൺ ശരാശരിയിൽ കിവീസ് അനായാസം ലക്ഷ്യം മറികടന്നു.

ഒന്നാമിന്നിംഗ്‌സിലെ ബാറ്റിംഗ് തകർച്ചയാണ് ഇന്ത്യയെ ദയനീയ തോൽവിയിലേക്ക് തളളിവിട്ടത്. 46 റൺസിന് ഇന്ത്യ ഓൾ ഔട്ടായിരുന്നു. മറുപടി ബാറ്റിംഗിൽ 402 റൺസായിരുന്നു കിവീസിന്റെ ഒന്നാമിന്നിംഗ്‌സ് സ്‌കോർ. ഇത് പിന്തുടർന്നിറങ്ങിയ ഇന്ത്യയ്‌ക്ക് രണ്ടാമിന്നിംഗ്‌സിൽ 462 റൺസ് മാത്രമാണ് നേടാനായത്. സർഫറാസ് ഖാനും ഋഷഭ് പന്തും ചേർന്ന് നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ നേടിയ 177 റൺസായിരുന്നു രണ്ടാമിന്നിംഗ്‌സിൽ ഇന്ത്യയുടെ നട്ടെല്ല്.

ഈ വിജയത്തോടെ ന്യൂസിലാൻഡ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 1-0 ത്തിന് മുൻപിലെത്തി. 24 മുതൽ 28 വരെ പൂനെയിലാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ്.

Tags: cricketIndia- New Zealand
Share
Tweet
SendShare

More News from this section

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

Latest News

‘പുരുഷൻമാർക്കൊപ്പം ജോലി ചെയ്താൽ വിശ്വാസികളായ സ്ത്രീകൾ വഴിതെറ്റും’; സോഷ്യൽ മീഡിയയിൽ അൽഖ്വയ്ദ ഭീകരൻമാരുടെ ചിത്രങ്ങൾ; ഹമാം അൽ ഹമ്മാമിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies