"കഴിഞ്ഞ 25 വർഷം പമ്പുകൾക്ക് നൽകിയ എല്ലാ NOC-കളും പരിശോധിക്കും"; നവീൻ ബാബുവിന്റെ കുടുംബത്തെ കണ്ട് സുരേഷ് ഗോപി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“കഴിഞ്ഞ 25 വർഷം പമ്പുകൾക്ക് നൽകിയ എല്ലാ NOC-കളും പരിശോധിക്കും”; നവീൻ ബാബുവിന്റെ കുടുംബത്തെ കണ്ട് സുരേഷ് ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2024, 04:13 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: അഴിമതി ആരോപണത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത എഡിഎം നവീൻ ബാബുവിന്റെ വീട്ടിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടിലെത്തിയ അദ്ദേഹം നവീന്റെ കുടുംബാം​ഗങ്ങളെ കണ്ടു. നവീന്റെ കുടുംബം നിലവിൽ യാതൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും തന്റെ വരവ് ആശ്വാസകരമാണെന്ന് കുടുംബം പ്രതികരിച്ചതായും സുരേഷ് ​ഗോപി പറഞ്ഞു.

മാദ്ധ്യമങ്ങൾക്കുള്ളത് പോലെ തനിക്കും സംശയമുണ്ട്. കഴിഞ്ഞ 25 വർഷത്തിനകത്ത് കേരളത്തിലെ പമ്പുകൾക്ക് നൽകിയ എല്ലാ എതിർപ്പില്ലാരേഖകളും (NOC) പരിശോധിക്കുമെന്ന് സുരേഷ് ​ഗോപി അറിയിച്ചു. കേന്ദ്രതലത്തിൽ അന്വേഷണം നടത്തും. രണ്ടുമൂന്നു ദിവസത്തിനകം, അല്ലെങ്കിൽ ഒരാഴ്ചയ്‌ക്കകം നീക്കങ്ങൾ തുടങ്ങും. പെട്രോളിയം മന്ത്രാലയത്തിന്റെ ഒരു പോളിസി ഉണ്ട്. അതിനെ മറികടന്ന് കാര്യങ്ങൾ നീങ്ങിയിട്ടുണ്ടെങ്കിൽ നടപടി ഉണ്ടാകും. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് തനിക്ക് ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും സുരേഷ് ​ഗോപി പ്രതികരിച്ചു.

നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിന് ക്ഷണിക്കാതെ എത്തിയ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പിപി ദിവ്യ എഡിഎമ്മിനെ മോശമായി ചിത്രീകരിച്ചിരുന്നു. ദിവ്യയുടെ അനുചിത നടപടി എതിർക്കാതെ കണ്ണൂർ ജില്ലാ കളക്ടർ അടക്കമുള്ളവർ നിശബ്ദരായിരുന്നത് നവീന് വലിയ മാനസിക പ്രയാസമുണ്ടാക്കി. ഇതിന് പിന്നാലെയായിരുന്നു അവഹേളനത്തിൽ മനംനൊന്ത് അദ്ദേഹം ആത്മഹത്യ ചെയ്തത്. സംഭവത്തിൽ പിപി ദിവ്യക്കെതിരെ പത്തനംതിട്ട സിപിഎം ജില്ലാ കമ്മിറ്റി രം​ഗത്തെത്തിയെങ്കിലും കണ്ണൂർ ജില്ലാ കമ്മിറ്റി മൃദുസമീപനമാണ് സ്വീകരിച്ചത്. ദിവ്യക്കെതിരെ പാർട്ടി ഇരട്ട സമീപനം പുലർത്തിയ സാഹചര്യത്തിൽ സിപിഎമ്മിനെതിരെ അതിരൂക്ഷ വിമർശനമാണ് ഉയരുന്നത്.

Tags: Suresh GopiNOCNaveen babu
ShareTweetSendShare

More News from this section

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

കൂട്ടിയിട്ട് കത്തിച്ചാൽ ഇങ്ങനെയിരിക്കും; കോടികൾ വിലവരുന്ന കഞ്ചാവും എംഡിഎംഎയും തൃശൂർ സിറ്റി പൊലീസ് തീയിട്ട് നശിപ്പിച്ചു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies