"വിശ്വാസമുണ്ടെങ്കിൽ, ദൈവം നമുക്ക് വഴികാട്ടിയാകും" അയോദ്ധ്യാ കേസ് വേളയിൽ ഈശ്വരനോട് പ്രാർത്ഥിച്ചിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“വിശ്വാസമുണ്ടെങ്കിൽ, ദൈവം നമുക്ക് വഴികാട്ടിയാകും” അയോദ്ധ്യാ കേസ് വേളയിൽ ഈശ്വരനോട് പ്രാർത്ഥിച്ചിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2024, 11:17 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അയോദ്ധ്യ തർക്കമന്ദിരക്കേസ് വിധി പ്രസ്താവിക്കുന്ന സമയത്തെ അനുഭവങ്ങൾ പങ്കുവച്ച് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. വിശ്വാസമർപ്പിച്ച് പ്രവർത്തിക്കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ചാണ് അദ്ദേഹം വിശദീകരിച്ചത്. ദീർഘനാളായി നിലനിൽക്കുന്ന ഒരു പ്രശ്നത്തിന് പരിഹാരം കാണാൻ മാർഗം കാണിച്ചുനൽകണമെന്ന് ദൈവത്തോട് താൻ പ്രാർത്ഥിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. പൂനെയിലെ ഖേദ് താലൂക്കിലെ കൻഹേഴ്സർ ​ഗ്രാമവാസികൾ ഒരുങ്ങിയ ചടങ്ങിൽ സംബന്ധിച്ചപ്പോഴായിരുന്നു അദ്ദേഹം തന്റെ അനുഭവങ്ങൾ പങ്കുവച്ചത്.

“പരിഹാരത്തിലേക്ക് എത്താൻ പ്രയാസമുള്ള കേസുകൾ ചിലപ്പോൾ ഉണ്ടാകാറുണ്ട്. അതുപോലെ ഒന്നായിരുന്നു അയോദ്ധ്യയിലെ രാമജന്മഭൂമി-ബാബറി മസ്ജിദ് തർക്കം. എന്റെ മുൻപിൽ മൂന്ന് മാസം ആ കേസുണ്ടായിരുന്നു. ദൈവത്തോട് ഞാൻ പ്രാർത്ഥിച്ചു. ഇതിനൊരു പരിഹാരം അങ്ങ് കാണണമെന്ന് അഭ്യർത്ഥിച്ചു. ഒരു കാര്യം ഉറപ്പാണ്. നമുക്ക് വിശ്വാസമുണ്ടെങ്കിൽ ദൈവം എപ്പോഴും നമുക്ക് വഴികാട്ടിയാകും.” – ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു.

2019 നവംബർ ഒമ്പതിനായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജൻ ​ഗൊ​ഗോയ് അദ്ധ്യക്ഷനായ അഞ്ചം​ഗ ബെഞ്ച് അയോദ്ധ്യാ കേസിൽ സുപ്രധാന വിധി പ്രസ്താവിച്ചത്. തർക്കമന്ദിര സ്ഥാനത്ത് രാമക്ഷേത്രം നിർമിക്കാനുള്ള അനുമതി നൽകുകയും മസ്ജിദ് പണിയുന്നതിനായി അഞ്ച് ഏക്കർ ഭൂമി കൈമാറണമെന്ന് ഉത്തരവിടുകയും ചെയ്തു. അഞ്ചം​ഗ ബെഞ്ചിൽ ഡിവൈ ചന്ദ്രചൂഡും ഉണ്ടായിരുന്നു. 2024 ജനുവരി 22ന് രാമജന്മഭൂമിയിൽ രാംലല്ലയുടെ പ്രാണപ്രതിഷ്ഠ നടന്ന ശേഷം കഴിഞ്ഞ ജൂലൈയിൽ ഡി.വൈ ചന്ദ്രചൂഡ് ക്ഷേത്രദർശനം നടത്തി.

Tags: Supreme CourtcjiDY ChandrachudAyodhya Ram JanmabhoomiAyodhya Case
Share
Tweet
SendShare

More News from this section

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

Latest News

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies