"ഏത് തീവ്രവാദി കൊല്ലപ്പെട്ടാലും കേരളത്തിന് പോരാളി, ടാറ്റയെ കൈയിൽ ചോര പുരണ്ടവനാക്കുന്ന ചാനലുകാരും; ദൈവത്തിന്റെ നാട് മറ്റൊരു ലെബനൻ ആകും"
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ഏത് തീവ്രവാദി കൊല്ലപ്പെട്ടാലും കേരളത്തിന് പോരാളി, ടാറ്റയെ കൈയിൽ ചോര പുരണ്ടവനാക്കുന്ന ചാനലുകാരും; ദൈവത്തിന്റെ നാട് മറ്റൊരു ലെബനൻ ആകും”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2024, 01:45 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: യഹിയ സിൻവറിന് കേരളത്തിൽ മയ്യത്ത് നമസ്കാരം നടത്തിയ സംഭവത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് ഷോൺ ജോർജ്. ദൈവത്തിന്റെ സ്വന്തം നാട് മറ്റൊരു ലെബനൻ ആകാൻ അധികം താമസമില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ലോകത്തെവിടെങ്കിലും ഒരു തീവ്രവാദി കൊല്ലപ്പെടുമ്പോൾ കേരളത്തിൽ മയ്യത്തു നിസ്കാരം നടത്തുന്നതും തീവ്രവാദിക്ക് അഭിവാദ്യമർപ്പിച്ചു റാലികൾ സംഘടിപ്പിക്കുന്നതുമാണ് കേരളത്തിലെ മതേതരത്വമെന്ന് അദ്ദേഹം വിമർശിച്ചു. ഇസ്രായേൽ സേനയുടെ പ്രത്യേക ഓപ്പറേഷനിൽ ഹമാസ് ഭീകരനേതാവ് യഹിയ സിൻവറിനെ വധിച്ചതിന് പിന്നാലെ കേരളത്തിൽ മയ്യത്ത് നമസ്കാരം സംഘടിപ്പിച്ച പശ്ചാത്തലത്തിലാണ് ഷോൺ ജോർജിന്റെ വാക്കുകൾ.

“ലോകത്തെവിടെങ്കിലും ഒരു തീവ്രവാദി കൊല്ലപ്പെടുമ്പോൾ കേരളത്തിൽ മയ്യത്തു നിസ്കാരവും പോരാളിയെന്ന വാഴ്‌ത്തുപാട്ടുകളും, തീവ്രവാദിക്ക് അഭിവാദ്യമർപ്പിച്ച് റാലികളും.. റാലികൾ സ്പോൺസർ ചെയ്യാൻ ഭരണ പ്രതിപക്ഷ മുന്നണികളും..
ഇന്ത്യൻ വ്യവസായ ലോകത്തെ കൈപിടിച്ച് നടത്തിയ രത്തൻ ടാറ്റ, കൈയിൽ ചോര പുരണ്ടവൻ എന്ന് ചർച്ച നടത്തുന്ന ചാനലുകാരൻ സമുദായത്തിന്റെ ഹീറോ,
ഒരു സമൂഹത്തെ മുഴുവൻ അരക്ഷിതാവസ്ഥയാലേയ്‌ക്ക് തള്ളിവിട്ട തീവ്രവാദി പോരാളിയെ സിംഹം എന്ന് വാഴ്‌ത്തുന്ന മാദ്ധ്യമങ്ങൾ മതേതരം..
ഇത്തരം വാർത്തകളും ചർച്ചകളും നടത്തുന്ന ചാനലിനെ നിരോധിച്ച കേന്ദ്രസർക്കാർ കാണിക്കുന്നത് ഫാസിസം.
ഇതൊക്കെയാണ് ഈ കേരളത്തിൽ നടക്കുന്നത്. വൺ സൈഡ് മതേതരത്വം..
സർവ്വ സീമകളും ലംഘിച്ച് തീവ്രവാദത്തിലേയ്‌ക്ക് നീങ്ങുന്നു.
ഇതൊക്കെ ഈ സമൂഹത്തോട് വിളിച്ചു പറഞ്ഞ പിസി ജോർജ് 916 വർഗ്ഗീയവാദി.
ഇതൊക്കെ പറഞ്ഞാൽ തകരുന്ന മതേതരത്വം തകരട്ടെ.
ദൈവത്തിന്റെ സ്വന്തംനാട് മറ്റൊരു ലെബനൻ ആവാൻ അധികം താമസമില്ല.” – ഷോൺ ജോർജ് ഫെയ്സ്ബുക്കിൽ കുറിച്ചു.

യഹിയ സിൻവറിന് വേണ്ടി സ്റ്റുഡന്റസ് ഇസ്ലാമിക് ഓർ​ഗനൈസേഷനായിരുന്നു മയ്യത്ത് നമസ്കാരം നടത്തിയത്. ജമാത്തെ ഇസ്‌ലാമി കേരള അസിസ്റ്റൻ്റ് സെക്രട്ടറി സമദ് കുന്നക്കാവ് നമസ്ക്കാരത്തിന് നേതൃത്വം നൽകിയെന്ന് സ്റ്റുഡന്റസ് ഇസ്ലാമിക് ഓർ​ഗനൈസേഷന്റെ ഫേസ്ബുക്ക് പേജിൽ പറയുന്നു. ധീര യോദ്ധാവും രക്തസാക്ഷിയും എന്ന കുറിപ്പോടെയായിരുന്നു പോസ്റ്റ്.

Tags: keralayahya sinwarShaun George
ShareTweetSendShare

More News from this section

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies