'ശ്രേയ യു ആർ മൈ സെക്കന്റ് ലൗ'; ശ്രേയ ഘോഷാലിന്റെ സംഗീത പരിപാടിയ്ക്കിടെ കാമുകിയെ പ്രൊപ്പോസ് ചെയ്ത് യുവാവ്; ദൃശ്യങ്ങൾ വൈറൽ
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ശ്രേയ യു ആർ മൈ സെക്കന്റ് ലൗ’; ശ്രേയ ഘോഷാലിന്റെ സംഗീത പരിപാടിയ്‌ക്കിടെ കാമുകിയെ പ്രൊപ്പോസ് ചെയ്ത് യുവാവ്; ദൃശ്യങ്ങൾ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2024, 10:27 am IST
Facebook
Twitter
WhatsAppTelegram

പലപ്പോഴും ഒരു വ്യക്തിക്ക് അയാളുടെ ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഒന്നായിരിക്കും തന്റെ കാമുകൻ, അല്ലെങ്കിൽ കാമുകിയോട് പ്രണയം തുറന്നു പറയുന്ന ദിവസം. ജീവിതാവസാനം വരെ ഒരു ചെറു ചിരിയോടെ മാത്രം ഓർക്കാൻ കഴിയുന്ന ഈ ദിവസത്തിന് വേണ്ടി പലരും വമ്പൻ തയ്യാറെടുപ്പുകൾ നടത്താറുണ്ട്. പ്രിയപ്പെട്ട ഗായികയുടെ സ്റ്റേജ് ഷോയ്‌ക്കിടെ അവരുടെ കൂടി അനുവാദത്തോടെ പ്രണയാഭ്യർത്ഥന നടത്തുന്ന നിമിഷം എന്നത് അത്രമേൽ സന്തോഷം നൽകുന്ന നിമിഷമായിരിക്കും. അത്തരത്തിൽ കൊൽക്കത്തയിൽ ശ്രേയ ഘോഷാലിന്റെ സംഗീത പരിപാടിയ്‌ക്കിടെ നടന്ന ഒരു പ്രൊപ്പോസൽ സീൻ ആണ് സമൂഹമാദ്ധ്യമങ്ങളിൽ ആകെ നിറഞ്ഞു നിൽക്കുന്നത്.

ഋഷി എന്ന യുവാവ് ആണ് ഈ കഥയിലെ താരം. കൊൽക്കത്തയിൽ സ്‌റ്റേജ് ഷോ നടന്നു കൊണ്ടിരിക്കുന്നതിനിടെയാണ് ‘ ശ്രേയ യു ആർ മൈ സെക്കന്റ് ലൗ” എന്ന പ്ലക്കാർഡ് ഉയർത്തിപ്പിടിച്ച വ്യക്തിയെ ശ്രേയ ശ്രദ്ധിക്കുന്നത്. ഇതോടെ പാട്ടിന് ചെറിയൊരു ഇടവേള കൊടുത്ത്, ആരാണ് നിങ്ങളുടെ ഫസ്റ്റ് ലൗ എന്ന ചോദ്യം ശ്രേയ ചോദിക്കുന്നു. ഉടനെ തന്നെ തൊട്ടടുത്തിരുന്ന യുവതിയെ ചൂണ്ടിക്കാണിക്കുകയും, താനവളെ ഇവിടെ വച്ച് പ്രൊപ്പോസ് ചെയ്യാൻ ആഗ്രഹിക്കുകയാണെന്നും വ്യക്തമാക്കി. ഇതോടെ ശ്രേയ ഇരുവരുടേയും പേരുകൾ ചോദിക്കുന്നു. ഋഷി എന്നാണ് തന്റെ പേരെന്നും, അന്തര എന്നാണ് സ്‌നേഹിക്കുന്ന പെൺകുട്ടിയുടെ പേരെന്നും യുവാവ് മറുപടി നൽകുന്നു.

എങ്കിൽ എത്രയും വേഗം പ്രൊപ്പോസ് ചെയ്യൂ എന്നും, ഒരൊറ്റ ചാൻസ് മാത്രമേ ഉള്ളൂ എന്നും ശ്രേയ ഘോഷാൽ ഋഷിയോട് ചെറുചിരിയോടെ പറയുന്നു. നിങ്ങൾ അവളെ പ്രൊപ്പോസ് ചെയ്യുമ്പോൾ എല്ലാവരും കാണുകയാണെന്നും, ആയിരക്കണക്കിന് ആളുകൾ ഇവിടെയുണ്ടെന്നും ശ്രേയ പറയുന്നുണ്ട്. ഉടനെ തന്നെ ഋഷി മുട്ടുകുത്തി നിന്ന് അന്തരയോട് പ്രണയാഭ്യർത്ഥന നടത്തുന്നു. അന്തര യെസ് എന്ന മറുപടി നൽകുന്നതോടെ ചുറ്റുമുള്ളവരെല്ലാം വലിയ കയ്യടി നൽകുകയും ചെയ്തു. ഇരുവർക്കും വേണ്ടി മനോഹരമായ ഒരു പ്രണയ ഗാനവും ശ്രേയ ഇതിന് പിന്നാലെ ആലപിക്കുന്നുണ്ട്.

https://twitter.com/GaneshDGN/status/1847697167814660097

എന്തായാലും ഈ പ്രൊപ്പോസൽ സീൻ സമൂഹമാദ്ധ്യമങ്ങൾ ഒന്നാകെ ഏറ്റെടുത്തിട്ടുണ്ട്. ശ്രേയ ഘോഷാൽ ഇവരോട് ഇടപെട്ട രീതിയെ ആണ് ഒരാൾ പ്രശംസിക്കുന്നത്. ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും മികച്ച വിവാഹ അഭ്യർത്ഥനയെന്നാണ് മറ്റൊരാൾ പറയുന്നത്. ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ അവൾക്ക് സന്തോഷം നൽകി പിന്തുണയ്‌ക്കുന്ന ഭർത്താവിനെയാണ് ആവശ്യമെന്നും, ഋഷി തീർച്ചയായും അത്തരത്തിൽ ഒരാളാകുമെന്ന് ഈ അവസരത്തിൽ തെളിയിച്ചു എന്നുമാണ് മറ്റൊരു കമന്റ്.

Tags: KolkataShreya Ghoshal concertpropose to girlfriend
Share
Tweet
SendShare

More News from this section

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ദോശയില്‍ ചത്ത എലി കണ്ടെത്തിയെന്ന് ആരോപണം; പിന്നാലെ 25 ലക്ഷം ആവശ്യപ്പെട്ട് ഹോട്ടല്‍ ഉടമയെ ഭീഷണിപ്പെടുത്തി, യുവതി അറസ്റ്റില്‍

കാറിന് മുന്നില്‍ പാഞ്ഞെത്തി കാട്ടാന; വാഹനത്തിന് മുകളില്‍ കാല്‍വച്ച് ജനലിലൂടെ അകത്തേയ്‌ക്ക് തുമ്പിക്കൈ; ഭീതിയിലായി യാത്രക്കാര്‍

പണപ്പെരുപ്പ സമ്മർദം; റിപ്പോ നിരക്ക് ഉയർത്തി ആർബിഐ, 2023ന് ശേഷം ആദ്യ റിപ്പോ നിരക്ക് വർധന,പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ പണപ്പെരുപ്പം നിയന്ത്രിക്കാൻ നിർണായക നീക്കം

Latest News

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies