എന്താണ് 'ചക് ചക്കും' 'കൊറോവാ'യും? കസാനിൽ മോദിയെ സ്വീകരിച്ച റഷ്യൻ പലഹാരങ്ങൾ അറിയാം
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എന്താണ് ‘ചക് ചക്കും’ ‘കൊറോവാ’യും? കസാനിൽ മോദിയെ സ്വീകരിച്ച റഷ്യൻ പലഹാരങ്ങൾ അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2024, 08:50 am IST
Facebook
Twitter
WhatsAppTelegram

കസാൻ: രണ്ട് ദിവസത്തെ റഷ്യാ സന്ദർശനത്തിനായി എത്തിയ മോദിയെ സ്വീകരിക്കാൻ റഷ്യൻ സ്ത്രീകൾ അവരുടെ പരമ്പരാഗത വേഷമായ തിളങ്ങുന്ന ടാറ്റർ വസ്ത്രം ധരിച്ച് അണിനിരന്നു. കയ്യിലെ പ്ലേറ്റുകളിൽ മോദിക്കായി ചക് ചക് ലഡ്ഡുവും കൊറോവായ് ബ്രെഡുമുണ്ടായിരുന്നു. ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യയിലെ കസാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ റഷ്യ പരമ്പരാഗത പലഹാരങ്ങൾ നൽകിയാണ് സ്വീകരിച്ചത്. റഷ്യയുടെ തനത് രുചി വൈവിധ്യം വിളിച്ചോതുന്ന പലഹാരങ്ങൾ നിറഞ്ഞ പലഹാര പ്ലേറ്റുകളാണ് മോദിയെ വരവേറ്റത്.

മോദിക്കായി ഒരുക്കിയ റഷ്യൻ വിഭവങ്ങൾ സാംസ്കാരികമായും ചരിത്രപരമായും പ്രാധാന്യമുള്ളതാണ്.

ചക് ചക്

റഷ്യയിലെ ടാറ്റർസ്ഥാന്റെ ദേശീയ മധുരപലഹാരമായി കണക്കാക്കുന്ന വിഭവമാണ് ചക് ചക് ലഡ്ഡു. ടാറ്റർസ്ഥാൻ, ബാഷ്കോർട്ടോസ്ഥാൻ എന്നിവിടങ്ങളിലാണ് ഇവ നിർമ്മിക്കുന്നത്. ഗോതമ്പ് കുഴച്ച് വറുത്തെടുത്ത ഒരു മധുരപലഹാരമാണ് ചക്-ചക്ക്. ഇത് വൃത്താകൃതിയിലോ ക്യൂബിക്ക് ആകൃതിയിലോ ആകാം. മോദിക്ക് നല്കിയവ വൃത്താകൃതിയിലുള്ള ചക് ചക് ആയിരുന്നു. ‘മധുര സേവ’ എന്ന ഇന്ത്യയിലെ പലഹാരവുമായി ഇതിന് സാമ്യമുണ്ട്. ചായ സത്കാരങ്ങളിലും വിവാഹങ്ങൾ ഉൾപ്പെടെയുള്ള റഷ്യക്കാരുടെ പരമ്പരാഗത ആഘോഷങ്ങളിലും ചക് ചക് ലഡ്ഡു ഒഴിച്ചുകൂടാനാകാത്ത പലഹാരമാണ്.

കൊറോവായ്

രൂപങ്ങളും ചിഹ്നങ്ങളുമുള്ള റഷ്യൻ ബ്രെഡാണ് കൊറോവായ്. പുഷ്പ പാറ്റേണുകൾ കൊണ്ട് അലങ്കരിച്ച കൊറോവായ് ആണ് മോദിക്ക് നൽകിയത്. വലിയ സാംസ്‌കാരിക പ്രാധാന്യമുള്ള ഈ വിഭവം റഷ്യയിലെ വിവാഹ ചടങ്ങുകളിൽ നിർബന്ധമാണ്. നവദമ്പതികളുടെ ഭാവിയുടെ പ്രതീകമായി അതിഥികൾക്കിടയിൽ ഇത് പങ്കിടുന്നു. കിഴക്കൻ സ്ലാവിക് രാജ്യങ്ങളിൽ നിന്ന് ഉത്ഭവിച്ച ഒരു ജനപ്രിയ പലഹാരമാണിത്. ഗോതമ്പ് മാവിൽ നിർമ്മിച്ച വൃത്താകൃതിയിലുള്ള പലഹാരത്തിൽ വിവിധ പാറ്റേണുകൾ കൊണ്ട് അലങ്കരിക്കുന്നു. ഈ ബ്രെഡ് ഒരു നുള്ള് ഉപ്പ് ഉപയോഗിച്ച് ആസ്വദിക്കുന്നത് ആതിഥേയനുമായി സൗഹൃദബന്ധത്തിലേർപ്പെടുന്നതിന്റെ പ്രതീകമാണ്.

Tags: Chak-chakRussian delightsRussiapm modiWelcome CeremonyKazankorovai
Share
Tweet
SendShare

More News from this section

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

Latest News

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies